നീ നാട്ടിലിറങ്ങില്ല, ഞങ്ങൾ മാത്രമല്ല പാനൂരും മാഹിയിലുമുളള കുറച്ച് പാർട്ടിക്കാരും ഇതിനകത്തുണ്ട്; അർജുൻ ആയങ്കിയുടെ ഭീഷണിസന്ദേശം
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായി സത്യം തെളിയിക്കുമെന്നും തനിക്ക് മേലുളള ആരോപണങ്ങളിൽ മറുപടി പറയാൻ പാർട്ടി ബാധ്യസ്ഥരല്ലെന്നും ഒളിവിലുളള അർജുൻ ഇന്നലെ എഫ്ബിയിലൂടെ അറിയിച്ചിരുന്നു.
രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിൽ അന്വേഷണ സംഘം തിരയുന്ന അർജുൻ ആയങ്കിയുടെ ഭീഷണി സന്ദേശം പുറത്ത്. വിമാനത്താവളത്തിൽ നിന്നും സ്വർണവുമായി കടന്നയാളെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയാണ് ഇപ്പോൾ ചാനലുകൾ പുറത്തുവിട്ടത്. ഒരു മാസം മുൻപ് കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ഗൾഫിലെ കൂട്ടാളിയായ റമീസുമായി അർജുൻ പദ്ധതിയിട്ടിരുന്നു. ഇതിൽ സ്വർണം കൊണ്ടുവരാൻ ചുമതലപ്പെടുത്തിയ ആൾ നാട്ടിലേക്ക് എത്താതെ ആ സ്വർണവുമായി മുങ്ങി. ഇയാളുടെ ഫോണിലേക്ക് അർജുൻ ആയങ്കി അയച്ച ഭീഷണി സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്.
അര്ജുന് ആയങ്കിയുടെ ശബ്ദരേഖയില്‍ പറയുന്നത്.
”ചെറിയ സാധനമേ ഉള്ളൂ. അത് കൊണ്ട് ഒറ്റയ്ക്കെടുത്തെന്നല്ലേ.. എന്റെ ഗ്യാരണ്ടിയില്‍ കളിച്ച കളിയില്‍ നീ ഒറ്റയ്ക്ക് വിഴുങ്ങി അല്ലേ. രണ്ട് മണിക്കൂറാണ് എയര്‍പോര്‍ട്ടില്‍ പോസ്റ്റ് പോലെ കാത്തിരുന്നത്. നീ എന്നോട് വിലപേശാനായിട്ടില്ല. നിന്നെ എങ്ങനെ ലോക്ക് ചെയ്യണമെന്ന് കൃത്യമായി ഞങ്ങള്‍ ചെയ്തിട്ടുണ്ട്. കോടി കൊണ്ടുതരാം എന്ന് പറഞ്ഞാലും വേണ്ട ഞങ്ങളെ പറ്റിച്ചവനാണ് നീ. നീ നാട്ടിലിറങ്ങില്ല. ഞങ്ങള്‍ മാത്രമല്ല പാനൂരും മാഹിയിലുമുള്ള കുറച്ച് പാര്‍ട്ടിക്കാരും ഇതിനകത്തുണ്ട്. സംരക്ഷിക്കാന്‍ വേണ്ടി ഒരാളും ഉണ്ടാവില്ല”
അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായി സത്യം തെളിയിക്കുമെന്നും തനിക്ക് മേലുളള ആരോപണങ്ങളിൽ മറുപടി പറയാൻ പാർട്ടി ബാധ്യസ്ഥരല്ലെന്നും ഒളിവിലുളള അർജുൻ ഇന്നലെ എഫ്ബിയിലൂടെ അറിയിച്ചിരുന്നു.രാമനാട്ടുകര കേസില്‍ കസ്റ്റംസ് തിരയുന്ന അര്ജുന് ആയങ്കിയേയും ശുഹൈബ് രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിയായ സുഹൃത്ത് ആകാശ് തില്ലങ്കേരിയേയും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇന്നലെ തളളിപ്പറഞ്ഞിരുന്നു. പൊലീസ് തിരയുന്ന അർജുൻ സൈബറിടങ്ങളിൽ സിപിഎമ്മിനായി പ്രചാരണം നടത്തുന്നത് പാർട്ടിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. സിപിഎം പ്രചാരണത്തിന് ക്വട്ടേഷന്‍ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടില്ല. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജൂലൈ അഞ്ചിന് കണ്ണൂര്‍ ജില്ലയിലെ 3800 കേന്ദ്രങ്ങളില്‍ പ്രചരണ പരിപാടി സംഘടിപ്പിക്കുമെന്നും ജയരാജൻ പറഞ്ഞിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!