200 വിക്കറ്റെടുക്കാൻ റബാഡ എറിഞ്ഞ പന്തുകൾ 8154 ആണ്. ഇതും കുറഞ്ഞ പന്തുകളിൽ നിന്ന് 200 വിക്കറ്റ് തികച്ചവർ വഖാർ യൂനിസും (7730 പന്തുകൾ) ഡെയിൽ സ്റ്റെയിനും (7848 പന്തുകൾ ) മാത്രമാണ്.
ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റ് തികച്ച സൗത്താഫ്രിക്കൻ പേസർ കാഗിസോ റബാഡ. 25 കാരനായ റബാഡ തന്റെ 44 ാമത് ടെസ്റ്റിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതിനായി എറിഞ്ഞ പന്തുകളാവട്ടെ, 8154 പന്തുകളും! പാക്കിസ്ഥാന്റെ ഹസൻ അലിയാണ് റബാഡയുടെ 200ാമത്തെ ഇര.
ഈ നേട്ടം കൈവരിച്ചതിലൂടെ റബാഡ താണ്ടിയ നാഴികക്കല്ലുകൾ ഇവയാണ്:
സ്റ്റെയിനു ശേഷം ഏറ്റവും വേഗത്തിൽ 200 വിക്കറ്റ് തികയ്ക്കുന്ന ഫാസ്റ്റ് ബോളർ. 44 ടെസ്റ്റ്. സ്റ്റെയിൻ 39 ടെസ്റ്റുകളിൽ നിന്നാണ് ഈ നേട്ടം കൊയ്തത്. ഏറ്റവും വേഗതയിൽ 200 തികച്ചതാവട്ടെ പാക്കിസ്ഥാന്റെ യാസിർ ഷായാണ്. 33 ടെസ്റ്റ്.
200 വിക്കറ്റെടുക്കാൻ റബാഡ എറിഞ്ഞ പന്തുകൾ 8154 ആണ്. ഇതും കുറഞ്ഞ പന്തുകളിൽ നിന്ന് 200 വിക്കറ്റ് തികച്ചവർ വഖാർ യൂനിസും (7730 പന്തുകൾ) ഡെയിൽ സ്റ്റെയിനും (7848 പന്തുകൾ ) മാത്രമാണ്.
9378 ദിവസങ്ങളാണ് അരങ്ങേറ്റത്തിനു ശേഷം 200 വിക്കറ്റെടുക്കാൻ റബാഡ എടുത്ത സമയം. ഇതിനു മുമ്പ് ഇതിലും വേഗതയിൽ എടുത്തവർ ഇവരാണ്.
വഖാർ യൂനിസ് 8788 ദിവസങ്ങൾ.
കപിൽ ദേവ് 8830 ദിവസങ്ങൾ.
ഹർഭജൻ സിങ് 9203 ദിവസങ്ങൾ.