ഉന്നത കോടതികളിലെ ന്യായാധിപ നിയമന പട്ടിക തയ്യാറാക്കുന്നത് സുപ്രീംകോടതി കൊളീജിയമാണ്. ഭരണഘടന നിര്‍ദേശിച്ച സംവിധാനമോ, പാര്‍ലമെന്റ് രൂപപ്പെടുത്തിയ നിയമം അനുസരിച്ചുള്ള സംവിധാനമോ അല്ല കൊളീജിയം. സുപ്രീംകോടതിയുടെ തന്നെ രണ്ട് വിധികളുടെ അടിസ്ഥാനത്തില്‍ നിലവില്‍ വന്നതാണ് അത്. അതുകൊണ്ടുതന്നെ ന്യായാധിപ നിയമനത്തിലെ സുതാര്യതയില്ലായ്മ പലപ്പോഴും സംവാദ വിഷയമാകുന്നു. ഇത്തവണ രണ്ട് മുതിര്‍ന്ന ന്യായാധിപര്‍, ജസ്റ്റിസ് മുരളീധറും ജസ്റ്റിസ് ഖുറേഷിയും ഈ പട്ടികയില്‍ തഴയപ്പെട്ടു. എന്തുകൊണ്ട് അവര്‍ തഴയപ്പെട്ടു?. കൊളീജിയം തീരുമാനത്തിലെ സുതാര്യതയില്ലായ്മ എന്തൊക്കെയാണ്? അഡ്വ. കാളീശ്വരം രാജ് വിലയിരുത്തുന്നു. കാണാം വീഡിയോ കോളം നോട്ട് ദ പോയിന്റ്.
Related Stories
പത്മനാഭസ്വാമി ക്ഷേത്രം: സുപ്രീംകോടതി വിധി എന്തുകൊണ്ട് വ്യത്യസ്തമാകുന്നു?
പെരിയ: സ്വതന്ത്ര അന്വേഷണത്തെ എന്തിനാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്?
സെലക്ടീവ് ലീക്ക്: ലംഘിക്കപ്പെടുന്ന പ്രതികളുടെ അവകാശങ്ങള്‍| Note The Point
ന്യായാധിപരെ വിലയിരുത്താന്‍ സമിതി ആവശ്യമോ?| Note The Point