പുജാര പറയുന്നു, IPL കളിക്കാനാഗ്രഹമുണ്ട്, നന്നായി ചെയ്യാനാവുമെന്ന ആത്മവിശ്വാസവുമുണ്ട്
ഐപിഎല്ലിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു അവസരം തന്നാല്‍ നന്നായി ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പുജാര പറയുന്നു.
ഐപിഎല്ലിന്റെ പുതിയ സീസണിനായുള്ള ലേലം ആരംഭിക്കാനൊരുങ്ങവേ ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള ആഗ്രഹം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര.
ഐപിഎല്ലിന്റെ ഭാഗമാവാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു അവസരം തന്നാല്‍ നന്നായി ചെയ്യാനാകുമെന്ന ആത്മവിശ്വാസമുണ്ട്. പുജാര പറയുന്നു. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിനുവേണ്ടി മാത്രമാണ് പുജാര കളിക്കുന്നത്. പ്രതിരോധ ബാറ്റ്സ്മാനെന്ന നിലയിലും ടെസ്റ്റ് ബാറ്റ്സ്മാനെന്ന നിലയിലുമാണ് പുജാരയ്ക്ക് സ്വീകാര്യത ലഭിച്ചത്.
ഇതിനൊപ്പം തന്നെ രോഹിതും ഗില്ലും നൽകുന്ന ആക്രമണാത്മകബാറ്റിങ് രീതി തന്റെ ഇന്നിങ്സ് പടുത്തുയർത്തുന്നതിൽ ഓസീസ് മണ്ണിൽ നിർണായകമായതായും പുജാര ഓർമിച്ചു. നേരത്തെ സേവാഗ് കളിച്ചിരുന്ന സമയത്തും ഇതേ പോലെ അദ്ദേഹത്തിന്റെ ആക്രമണശൈലി ബാറ്റിങ് മെച്ചപ്പെടുത്താൻ ഉപകാരപ്പെട്ടിട്ടുണ്ട്.
നേരത്തെ ഐപിഎല്ലില്‍ കളിച്ചിട്ടുള്ള താരമാണ് പുജാര. 30 ഐപിഎല്ലില്‍ നിന്നായി 20.53 ശരാശരിയില്‍ 390 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 99.74 റണ്‍സാണ് സ്ട്രൈക്റേറ്റ്. 2010ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് പുജാര ഐപിഎല്‍ ആരംഭിച്ചത്. പിന്നീട് ആര്‍സിബിയിലേക്ക് അദ്ദേഹം കൂടുമാറി. 2011-13വരെ ആര്‍സിബിക്കൊപ്പം തുടര്‍ന്ന പുജാര 2014ല്‍ കിങ്സ് ഇലവന് പഞ്ചാബിലെത്തി. പിന്നീടൊരിക്കലും ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!