പിങ്ക് ബോൾ ടെസ്റ്റ് കളിച്ച് ഞങ്ങൾക്ക് വേണ്ടത്ര അനുഭവസമ്പത്തില്ലെങ്കിലും കൃത്യമായ പദ്ധതികളുണ്ട്
നാല് മത്സര പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണിത്. ആസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലും ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് 24ന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെ പിങ്ക് ബോൾ ടെസ്റ്റിനെക്കുറിച്ച് അഭിപ്രായങ്ങളുമായി ചേതേശ്വർ പുജാര രംഗത്ത്.
നാല് മത്സര പരമ്പര നിലവില്‍ 1-1 എന്ന നിലയിലാണ്. ഇന്ത്യയെ സംബന്ധിച്ച് നാട്ടില്‍ നടക്കുന്ന രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റാണിത്. ആസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലും ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റ് കളിച്ചിരുന്നു.
മൊട്ടേറ സ്റ്റേഡിയം പണി പൂര്‍ത്തിയായതിന് പിന്നാലെ കോവിഡ് മഹാമാരി എത്തിയതിനാല്‍ ഇവിടെ അധികം മത്സരം കളിക്കാന്‍ സാധിച്ചിട്ടില്ല. പിങ്ക് ബോളില്‍ വേണ്ടത്ര അനുഭവസമ്പത്ത് ഞങ്ങള്‍ക്കില്ല. പരിചയമാവാന്‍ കൂടുതലും പിങ്ക് ബോളിലാണ് ഇപ്പോള്‍ കൂടുതല്‍ പരിശീലനം നടത്തുന്നത്. അവസാന മത്സരത്തില്‍ കളിച്ചപോലെ പിച്ചിനനുസരിച്ചുള്ള സാധാരണ ക്രിക്കറ്റേ കളിക്കാന്‍ സാധിക്കൂ. ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും കൃത്യമായ പദ്ധതികളുണ്ട്. പുജാര പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!