മോഹൻലാലിനായി ആന്റണിയാണ് വരിക, മമ്മൂട്ടി നേരിട്ട് എത്തും; വീഡിയോ കാസറ്റുകളുടെ നൊസ്റ്റാൾജിയയില്‍ ദിനേശ് പണിക്കർ
രസകരമായ ഓര്‍മ്മ എന്നുപറയുന്നത്, അന്ന് പല വിഐപികളും വന്ന് കാസറ്റ് എടുക്കുമായിരുന്നു. മന്ത്രിയായിരുന്ന ജി കാര്ത്തികേയന്, പന്തളം സുധാകരന്, ഡിജിപി രമണ്‍ ശ്രീവാസ്തവ, അദ്ദേഹം, അന്ന് തിരുവനന്തപുരത്തെ കമ്മീഷണറായിരുന്നു.
പെൻഡ്രൈവുകൾക്കും സിഡി, ഡിവിഡികൾക്കും മുൻപ് 80, 90 കിഡ്സിന്റെ സിനിമാ അന്വേഷണങ്ങൾ വീഡിയോ കാസറ്റ് കടകളിലായിരുന്നു എത്തി നിന്നിരുന്നത്. വിസിആർ, വിസിപി എന്നിവ വാടകയ്ക്ക് കൊടുക്കുന്നതിനൊപ്പം വീഡിയോ കാസറ്റുകളുടെ കളക്ഷനായിരുന്നു കടകളുടെ ആകർഷണവും. കേരളത്തിൽ വിഡീയോ കാസറ്റുകൾ തരംഗമായിരുന്ന സമയത്ത് അത്തരമൊരു സ്ഥാപനം വിജയകരമായി പത്തിലേറെ വർഷം നടത്തിയ വ്യക്തിയാണ് നടനും നിർമ്മാതാവുമായ ദിനേശ് പണിക്കർ. എല്ലായിടത്തും അഞ്ച് രൂപ വാടകയ്ക്ക് വീഡിയോ കാസറ്റുകൾ കൊടുത്തിരുന്നപ്പോൾ പത്ത് രൂപ വാടകയ്ക്ക് നല്ല ക്വാളിറ്റിയുളള കാസറ്റുകൾ വിവിധ ഭാഷകളിലെ സിനിമകൾ അടക്കം തന്റെ കടയിൽ ഉണ്ടായിരുന്നതായി അദ്ദേഹം ഓർമ്മിക്കുന്നു.
തിരുവനന്തപുരത്തെ ആ വീഡിയോ കാസറ്റ് ലൈബ്രറിയിലേക്ക് സിനിമകൾ തേടി വന്ന പ്രമുഖരിൽ അന്ന് സൂപ്പർ താരപരിവേഷത്തിലേക്ക് എത്തുന്ന മമ്മൂട്ടി, മോഹൻലാൽ, രാഷ്ട്രീയ നേതാക്കളായിരുന്ന ജി കാർത്തികേയൻ, പന്തളം സുധാകരൻ, അന്ന് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന രമൺ ശ്രീവാസ്തവ എന്നിവർ ഉണ്ടായിരുന്നെന്ന് ദിനേശ് പണിക്കർ ഓർമ്മിയ്ക്കുന്നു. ഏഷ്യാവില്‍ മലയാളത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു ദിനേശ് പണിക്കര്‍ ഇക്കാര്യങ്ങള്‍ വിവരിച്ചത്.
ദിനേശ് പണിക്കരുടെ വാക്കുകള്‍
1983ലാണ് ഞാന്‍ വീഡിയോ ലൈബ്രറി സ്റ്റാര്‍ട്ട് ചെയ്തത്. 10-12 വര്‍ഷത്തോളം വീഡിയോ ലൈബ്രറി നടത്തി. ഒരിക്കലും ആ ലെവലില്‍ നിന്ന് താഴോട്ട് വന്നില്ല. അതേ ലെവല്‍ തന്നെ ഞാന്‍ മെയിന്റൈന്‍ ചെയ്തു. ഞങ്ങളുടേത് ക്വാളിറ്റി പ്രിന്റായിരുന്നു. ബെസ്റ്റ് കാസറ്റ്സായിരുന്നു ഞങ്ങള്‍ കൊടുത്തിരുന്നത്. പത്ത് രൂപയ്ക്കായിരുന്നു കൊടുത്തത്. അതേസമയം മാര്‍ക്കറ്റില്‍ എല്ലാവരും അഞ്ച് രൂപയ്ക്ക് നൽകുന്നുണ്ട്. എന്നാലും എനിക്ക് സ്ഥിരം കസ്റ്റമേഴ്സ് ഉണ്ടായിരുന്നു.
അന്ന് എപ്പോഴും മോഹന്‍ലാല്‍, മമ്മൂട്ടി കാസറ്റുകള്‍ക്കായിരുന്നു ഡിമാന്‍ഡ്. ചിത്രമൊക്കെ ആ കാലത്ത് ഇറങ്ങിയതാണ്. കേരളത്തിൽ ഇംഗ്ലീഷ് കാസറ്റ്സ് അന്ന് കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ പോയി അവിടെ നിന്നും ഞാൻ കാസറ്റ്സുകൾ വാങ്ങി കൊണ്ടുവരും. അന്നത്തെ ഏറ്റവും വലിയ ഹീറോ ജാക്കിച്ചാന്, ആര്‍നോള്‍ഡ് ഷാര്സ്നെഗ്വര് എന്നിവരായിരുന്നു. ഇടിപ്പടങ്ങള്ക്കായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്. വന്നുകഴിഞ്ഞാല്‍ ആ കാസറ്റ്സ് ഒക്കെ ഓട്ടത്തോട് ഓട്ടവുമായിരുന്നു.
രസകരമായ ഓര്‍മ്മ എന്നുപറയുന്നത്, അന്ന് പല വിഐപികളും വന്ന് കാസറ്റ് എടുക്കുമായിരുന്നു. മന്ത്രിയായിരുന്ന ജി കാര്ത്തികേയന്, പന്തളം സുധാകരന്, ഡിജിപി രമണ്‍ ശ്രീവാസ്തവ, അദ്ദേഹം, അന്ന് തിരുവനന്തപുരത്തെ കമ്മീഷണറായിരുന്നു. ഏറ്റവും ബെസ്റ്റ് കാസറ്റ്സ് ഏതാണെന്ന് അദ്ദേഹം ചോദിക്കും. നിരവധി സിനിമകളാണ് അദ്ദേഹം കൊണ്ടുപോയി കൊണ്ടിരുന്നത്.
മോഹന്‍ലാലിന്റെയും മമ്മൂക്കയുടെയും കഥ പറയാം. മോഹന്‍ലാലിനായി ആന്റണി പെരുമ്പാവൂരാണ് കടയില്‍ വരിക. ലാല്‍ സാറിന് കാസറ്റ്സ് വേണമെന്ന് പറയും, ചോദിച്ച കാസറ്റ്സ് ഒക്കെ നല്‍കും. പണം തരുമ്പോൾ, ലാലിനല്ലേ കൊണ്ടുപൊയ്ക്കോ എന്ന് ഞാൻ പറഞ്ഞു. പൈസ മേടിച്ചില്ലെങ്കില്‍ ദിനേശിന്റെ കടയിൽ നിന്ന് കാസറ്റ്സ് എടുക്കേണ്ടെന്ന് ലാൽ സാർ പറഞ്ഞിട്ടുണ്ടെന്നാണ് ആന്റണി അതിന് മറുപടി തന്നത്. എന്നിട്ട് നാല് കാസറ്റ്സ് എടുത്ത വാടക 40 രൂപയും ഡെപ്പോസിറ്റ് തുകയും കൃത്യമായിട്ട് തന്നു, അതാണ് ക്വാളിറ്റി എന്നുപറയുന്നത്. അന്നത്തെ മോഹന്‍ലാല്‍ ആണെന്ന് ഓര്‍ക്കണം. അന്നേ ശീലിച്ചതാണ് അദ്ദേഹത്തിന്റെ ഡിസിപ്ലീന് എന്നത്.
മമ്മൂക്ക അന്ന് പങ്കജില്‍ താമസിക്കുന്ന കാലഘട്ടമാണ്. എന്നെ ഒരുദിവസം വിളിക്കുന്നു തന്റെ കടയിലേക്ക് ഒന്ന് വരണമല്ലോ എന്ന് പറഞ്ഞു. ഞാൻ പോയി കൂട്ടിക്കൊണ്ട് വന്നു. ഒന്നോ, രണ്ടോ കാസ്റ്റ്സ് എടുക്കാനായി വന്ന മമ്മൂക്ക, കളക്ഷന്‍ കണ്ട് ഞെട്ടി, പത്തോളം കാസറ്റ്സുമായിട്ടാണ് തിരികെ പോയത്. മമ്മൂക്ക സ്ഥിരമായി വരുമായിരുന്നു. ആരെയും പറഞ്ഞുവിടില്ല, തനിയെ വന്നാണ് കാസറ്റ്സ് എടുത്തിരുന്നത്. സമയം കിട്ടുന്നേരം ഒക്കെ ആ വഴി വന്നുപോകും. പഴയ ഓര്‍മ്മകള്‍ ആലോചിക്കുമ്പോള്‍ വലിയ ആവേശമാണ് വരുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പിന്നെയും പീലിങ് മാജിക്ക്: ജോര്ഡന് പീൽ എന്ന കോമേഡിയന്‍ കം സംവിധായകന്
കുമ്പളങ്ങിയുടെ സ്വന്തം ബ്രോസ്
വാപ്പച്ചിയുടെ സിനിമകള്‍ റീമേക്ക് ചെയ്യാന്‍ ഞാനില്ല - ദുല്‍ഖര്‍ സല്മാന് Asiaville Exclusive
സ്വവര്‍ഗാനുരാഗം പ്രമേയമാക്കി പ്രണയദിനത്തില്‍ നെറ്റ്ഫ്ലിക്സ് വക ഒരു ഇന്ത്യന്‍ പ്രണയ കഥ