ഞാൻ കൂടുതലും ഹാംഗ്ഔട്ട് ചെയ്യുന്നത് ഫഹദിനും ദുൽഖറിനുമൊപ്പം, ലിസ്റ്റ് ചെയ്തിരിക്കുന്നത് അവർക്ക് മുൻപുളള തലമുറയിലെന്ന് പൃഥ്വിരാജ്
ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ തമ്മിലും അവരുടെ ഭാര്യമാർ തമ്മിലും വളരെ അടുത്ത ബന്ധമാണുളളത്.
മലയാളത്തിലെ യുവതാരങ്ങളെയും അവരുടെ കുടുംബം, സൗഹൃദങ്ങൾ എന്നിവയെക്കുറിച്ചൊക്കെ അറിയാൻ ആരാധകർക്ക് എപ്പോഴും ആഗ്രഹമാണ്. ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ് സുകുമാരൻ എന്നിവർ തമ്മിലും അവരുടെ ഭാര്യമാർ തമ്മിലും വളരെ അടുത്ത ബന്ധമാണുളളത്. നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയ. കഴിഞ്ഞ ദിവസം ഈ മൂന്ന് താരങ്ങളും അവരുടെ ഭാര്യമാരും ഒന്നിച്ചുളള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ നസ്രിയ പങ്കുവെച്ചിരുന്നു. ആയിരക്കണക്കിന് ആരാധകരാണ് താരങ്ങളുടെ സൗഹൃദസന്ദർശനത്തിന്റെ ഫോട്ടോയിൽ കമന്റുകൾ കുറിച്ചത്. ഇപ്പോൾ ഇതാ പൃഥ്വിരാജ് സുകുമാരൻ തന്റെ സൗഹൃദത്തെക്കുറിച്ച് വ്യക്തമാക്കുകയാണ്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ വാക്കുകൾ
പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ
ഞാൻ ഫഹദിനും ദുൽഖറിനും ഷാനുവിനുമൊപ്പമാണ് കൂടുതലായും ഹാംഗ്ഔട്ട് ചെയ്യുന്നത്. പക്ഷെ ഫഹദിനും ദുൽഖറിനും മുൻപുള്ള തലമുറയിലാണ് നടനെന്ന രീതിയിൽ എന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 'ന്യൂ ഏജ് ഫിലിംസ്' എന്ന ടെർമിനോളജി മാത്രമാണ് പുതിയത്. എന്നാൽ സിറ്റി ഓഫ് ഗോഡ്സ് എന്ന സിനിമയാണ് പുതിയ രീതിയിലുള്ള ഫിലിം മേക്കിങിന് ഉദാഹരണമായി ചൂണ്ടികാണിക്കാവുന്ന ആദ്യത്തെ ചിത്രം. അവിശ്വസനീയമായ രീതിയിലായിരുന്നു ആ സിനിമയുടെ മേക്കിങ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് സിനിമയുടെ സംവിധായകൻ. എന്നാൽ ബോക്സോഫീസിൽ ചിത്രം പരാജയമായിരുന്നു. സിനിമയെക്കുറിച്ച് എനിക്ക് അഭിമാനമാണുള്ളത്. ആ സിനിമ സംവിധാനം ചെയ്യാമെന്നും വിചാരിച്ചിരുന്നു. അപ്പോഴാണ് രാവണനിലേക്ക് മണി രത്നത്തിന്റെ കാൾ വരുന്നത്.
കെ ജി ജോർജ് ഒരു ന്യൂ ജെൻ ഫിലിംമേക്കറാണെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകരെ അത്രത്തോളം സ്വാധീനിക്കുന്ന സിനിമകളായിരുന്നു അദ്ദേഹം സംവിധാനം ചെയ്തിരുന്നത് . പക്ഷെ ആ സമയത്തൊന്നും ന്യൂ ജെൻ എന്ന ടെർമിനോളജി ആരും ഉപയോച്ചിരുന്നില്ല. മലയാളത്തിലെ പൊലീസ് സിനിമകൾ പരിശോധിക്കുകയാണെങ്കിൽ 'വർഗം' ഒരു ന്യൂ ജെൻ സിനിമയാണ്. എന്നാൽ അതൊരു ന്യൂ ജെൻ സിനിമയായി പരിഗണിക്കപ്പെട്ടിട്ടില്ല. മലയാളത്തിലെ പോപ്പുലറായ ന്യൂ ജെൻ ഫിലിം മേക്കറുടെ കൂടെയൊന്നും ഞാൻ വർക്ക് ചെയ്തിട്ടില്ല. എന്നാൽ അവരുടെ സിനിമയുടെ ഭാഗമാകണമെന്ന് അത്രത്തോളം ഞാൻ ആഗ്രഹിക്കുന്നുണ്ട്. യാഥാർഥ്യങ്ങളുമായി ചേർന്ന് നിൽക്കുന്ന ചെറിയ സിനിമകളിൽ അഭിനയിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ദിലീഷും ശ്യാം പുഷ്കരനും എന്റെ വീട്ടിൽ ഒരിക്കൽ വന്നിരുന്നു. നമുക്കൊരു വലിയ സിനിമയെടുക്കണമെന്ന് പറഞ്ഞു. നിങ്ങൾ എന്തുകൊണ്ടാണ് ജോജി പോലൊരു സിനിമ എന്നെ വെച്ച് എടുക്കാത്തത് എന്നായിരുന്നു എന്റെ ചോദ്യം. വലിയ സിനിമകളുടെ ഭാഗമാകുവാൻ വേണ്ടിയാണ് എന്നെ കൂടുതൽ പേരും സമീപിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!