അവസാനസ്ഥാനക്കാരനായി ഫൈനൽ റൗണ്ടിൽ, ഒന്നാമനായി മടക്കം; ഇന്ത്യയിലെ ആദ്യ റിയാലിറ്റി ഷോയായ മേരി ആവാസ് സുനോ ജേതാവിന്റെ കഥ | പ്രദീപ് സോമസുന്ദരം അഭിമുഖം
പ്രശസ്ത ഗായകൻ പ്രദീപ് സോമസുന്ദരൻ ഇന്ത്യയിലെ ആദ്യ റിയാലിറ്റി ഷോ ആയിരുന്ന മേരി ആവാസ് സുനോ അനുഭവങ്ങളെക്കുറിച്ചും തന്റെ പാട്ടനുഭവങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു.
1996 ലാണ് ഇന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയായ മേരി ആവാസ് സുനോ നടന്നതും മലയാളിയായ പ്രദീപ് സോമസുന്ദർ വിജയിയാവുന്നതും. അതിനു മുമ്പ് ചെന്നൈയിലായിരുന്നു. ചെന്നൈയിൽ രവീന്ദ്രൻ മാഷായിരുന്നു എന്റെ അയൽക്കാരൻ. മാഷ് എന്നെക്കൊണ്ട് ഒരുപാട് പാട്ടുകൾ പാടിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ പ്രദീപ് സോമസുന്ദരൻ ഇന്ത്യയിലെ ആദ്യ റിയാലിറ്റി ഷോ ആയിരുന്ന മേരി ആവാസ് സുനോ അനുഭവങ്ങളെക്കുറിച്ചും തന്റെ പാട്ടനുഭവങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു.
മേരി ആവാസ് സുനോയിലെ അവസാന സെഗ്മന്റിലാണ് ഞാൻ ഇതിൽ മത്സരാർഥിയാവുന്നത്. അന്നെനിക്ക് 28 വയസുണ്ട്. ആ സമയത്ത് ഓഡിഷനിൽ യഷ് ചോപ്രയുടെ ഭാര്യ പമീല ചോപ്രയാണ് ഒരിക്കൽ കൂടി അവസരം നൽകിയത്. അവസാന 16 ൽ 16 ാമനായാണ് എത്തിയത്.
അന്ന് 10 ദിവസം മാത്രമേ മേരി ആവാസ് സുനോയുടെ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. അങ്ങനെ മെഗാഫൈനലിൽ നാല് പേരായിരുന്നു ഉണ്ടായിരുന്നത്. പിന്നെ ഒരു വർഷം കഴിഞ്ഞായിരുന്നു ഫൈനൽ.
ഞാനൊരു മലയാളിയായിട്ടാണ് അവിടെ ചെന്നത്. എനിക്കവിടെ നല്ല സപ്പോർട്ടുമായിരുന്നു. യേശുദാസിന്റെ പാട്ടൊക്കെ പാടാൻ പറയുമായിരുന്നു. അത്രത്തോളം ബഹുമാനം അവർക്ക് യേശുദാസിനോടുണ്ട്.
മെഗാഫൈനലിൽ ജഡ്ജസായി വന്നത് ലതാ മങ്കേഷ്ക്കറും ഭൂപൻ ഹസാരികയും പണ്ഡിറ്റ് ജസ് രാജും മന്നാഡെയും ആയിരുന്നു. സത്യം പറഞ്ഞാൽ സമ്മാനം കിട്ടിയില്ലെങ്കിലും ഇവരുടെ മുന്നിൽ പെർഫോം ചെയ്യുക എന്നതായിരുന്നു വലിയ കാര്യം. എന്റെ ഹിന്ദി ഉച്ചാരണം നന്നാക്കാൻ കഴിഞ്ഞത് ചിലപ്പോൾ ആറാം ക്ലാസ് വരെയുള്ള നോർത്തിലെ ജീവിതമായിരിക്കാം. ആ സമയത്ത് പക്ഷേ ഞാൻ പാടാറുമുണ്ടായിരുന്നില്ല.
സുനീതി ചൗഹാനായിരുന്നു മറ്റൊരു വിജയി. മലയാളികൾ എന്നെ അറിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യം.
ഞാൻ പ്ലേ ബാക്ക് സിംഗറായിരുന്ന സമയത്ത് പാട്ടുകാർക്ക് ഇംപോർട്ടൻസ് കുറഞ്ഞു വരുന്ന സമയമായിരുന്നു. സുനീതി ചൗഹാൻ 12 വയസായിരുന്നു അപ്പോൾ. പ്രശസ്ത ഗായകൻ പ്രദീപ് സോമസുന്ദരൻ ഇന്ത്യയിലെ ആദ്യ റിയാലിറ്റി ഷോ ആയിരുന്ന മേരി ആവാസ് സുനോ അനുഭവങ്ങളെക്കുറിച്ചും തന്റെ പാട്ടനുഭവങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു.
ലതാ മങ്കേഷ്ക്കറുടെ കൈയ്യിൽ നിന്ന് കിട്ടിയ ട്രോഫിയാണ് എനിക്ക് കിട്ടിയ വലിയ സമ്മാനം. പിന്നെയുള്ളത് വെറും പേപ്പറിന്റെ വില മാത്രമുള്ള യഷ് ചോപ്രയുടെ ഓഫറായിരുന്നു. പ്രശസ്ത ഗായകൻ പ്രദീപ് സോമസുന്ദരൻ ഇന്ത്യയിലെ ആദ്യ റിയാലിറ്റി ഷോ ആയിരുന്ന മേരി ആവാസ് സുനോ അനുഭവങ്ങളെക്കുറിച്ചും തന്റെ പാട്ടനുഭവങ്ങളെക്കുറിച്ചും മനസ് തുറക്കുന്നു. വീഡിയോ കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!