ഇറ്റലിയിലെ ചരിഞ്ഞ് നില്ക്കുന്ന പിസ ഗോപുരം കൗതുകമുള്ള കാഴ്ചയാണ്. ഗോപുരം നിലം പതിക്കാനുള്ള സാധ്യത ഉണ്ടോ?
പിസ ഗോപുരം 1173ല്‍ പണി തുടങ്ങിയതാണെന്ന് ചരിത്ര രേഖകള്‍ പറയുന്നു. ഏകദേശം എണ്ണൂറ് വര്‍ഷങ്ങളായി ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് പിസ ഗോപുരത്തിന്റെ നില്‍പ്പ്. പണ്ട് പിസ നഗരം പുതുക്കി പണിയുന്നതിന്റെ ഭാഗമായി നിര്‍മിച്ച കത്തീഡ്രല്‍ സമുച്ചയത്തിന് വശത്തായി ഒരു ബെല്‍ ടവറായാണ് പിസ ഗോപുരം നിര്‍മ്മിച്ചത്.
1170 ല്‍ ഗോപുരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചെന്ന് കരുതപ്പെടുന്നു. മൂന്ന് നില പണിതപ്പോഴേക്കും ഗോപുരത്തിന്റെ ഒരു വശം താഴാന്‍ തുടങ്ങി.കെട്ടിടം പണിത നിലം ഉറപ്പില്ലാത്തത് ആണെന്ന് അപ്പോഴാണ് നിര്‍മ്മാതക്കള്‍ തിരിച്ചറിഞ്ഞത്. കളിമണ്ണും, മണ്ണലും, ചെളിയും കൂടി കലര്‍ന്ന് ഉറപ്പില്ലാത്ത മണ്ണിലാണ് കെട്ടിടം ഉയര്‍ത്താന്‍ ശ്രമിച്ചത്. പിസ എന്ന വാക്കിന് അര്‍ത്ഥം തന്നെ മാര്ഷിലാന്റ് [ MArshy Land ] എന്നാണ്. എട്ട് നില ഉയര്‍ത്തണമെന്ന് കരുതിയ ബെല്‍ ടവറിന്റെ പ്രവര്‍ത്തനം അന്ന് താല്കാലികമായി നിര്‍ത്തിവെച്ചു.
പിന്നീട് കുറേ വര്‍ഷങ്ങള്‍ പിസ നഗരവും ചുറ്റമുള്ള നഗരങ്ങളുമായി യുദ്ധത്തിലേര്‍പ്പെട്ടു. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗോപുരത്തിന്റെ പണി പുനരാരംഭിച്ചത്. കെട്ടിടത്തിനും മണ്ണിനും ഇളക്കം തട്ടാതെ കുറേനാള്‍ നിന്നത് കൊണ്ട് അടിത്തറ കുറച്ച് ദൃഢമായി. ആദ്യഘട്ടത്തില്‍ തന്നെ പിസ ഗോപുരം നിലം പതിക്കാത്തത് ഈ കാരണം കൊണ്ടാണെന്ന് കരുതുപ്പെടുന്നു. 1272 ല്‍ വീണ്ടും പണി തുടങ്ങി. അന്നത്തെ ആര്‍ക്കിട്ടെക്ക്റ്റ് ആയ ജൊവാനി ഡി സിമോണെ [ Giovanni di Simone -] മറ്റൊരു പ്ലാനുമായി മുന്നോട്ട് വന്നു. താഴ്ന്നുരുന്ന വശത്ത് കെട്ടിടത്തിന്റെ ഉയരം കൂട്ടി പണിയാന്‍ അദ്ദേഹം നിര്‍ദേശിച്ചു. അത് വിപരീതഫലം ചെയ്തു. ഭാരം കാരണം വീണ്ടും കെട്ടിടം ഒരു വശത്തേക്ക് ചരിയാന്‍ തുടങ്ങി. എന്നാലും പതിനാലാം നൂറ്റാണ്ടില്‍ ഗോപുരത്തിന്റെ പണി പൂര്‍ത്തിയാക്കി.
എട്ട് നിലയില്‍ മുഴുവന്‍ മാര്‍ബിള്‍ കൊണ്ടാണ് പിസ ഗോപുരം നിര്‍മിച്ചിരിക്കുന്നത്. പണിപൂര്‍ത്തിയായി കഴിഞ്ഞ് നാല് നൂറ്റാണ്ടുകള്‍ കൊണ്ട് എഴ് മണികള്‍ കൂടെ ഘടിപ്പിച്ചു. എറ്റവും വലിയ മണിക്ക് 3,600 കി.ലോ ഭാരം ഉണ്ട്. 20 -ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മണികള്‍ നിശബ്ദമാക്കി. മണി മുട്ടുമ്പോള്‍ ഉണ്ടാകുന്ന പ്രകമ്പനം കാരണം ഗോപുരത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മണികള്‍ നിശബ്ദമാക്കിയത്. എന്നാലും വര്‍ഷാവര്‍ഷം 1.2 മി.മി. വെച്ച് ഗോപുരം ഒരു വശത്തേക്ക് ചരിഞ്ഞ് കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ ഗോപുരം തകര്‍ന്ന് താഴെ വീഴുമോ എന്ന് വരെ ആളുകള്‍ കരുതി.ആ പേടിയില്‍ 1990 ല്‍ ഗോപുരത്തിലേക്കുള്ള പ്രവേശനം നിര്‍ത്തി വെച്ചു. കെട്ടിടം നില്ക്കുന്ന ലംബരേഖയില്‍ നിന്ന് 5.5 ഡിഗ്രിയായി ചരിവ്. ലോകത്തിലെ തന്നെ മികച്ച എഞ്ചിനിയര്‍മാര്‍ ഗോപുരം ശരിയാക്കാന്‍ ഇറ്റലിയില്‍ എത്തി.
പൊങ്ങി നില്ക്കുന്ന ഭാഗത്തിന്റെ അടിയില്‍ നിന്ന് 38 ക്യുബിക് മീറ്റര്‍ മണ്ണ് മാറ്റിയും അടിത്തറ ദൃഢപ്പെടുത്തിയും നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗോപുരത്തിനെ നിവര്ത്തിയെടുത്ത്. പണി അവസാനിക്കുമ്പോള്‍ ചരിവ് 4 ഡിഗ്രിയായി കുറഞ്ഞു. 2001ല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി പിസ ഗോപുരം തുറന്ന് കൊടുത്തു. 2008 ല്‍ നടത്തിയ ചില പരിശോധനകളില്‍ കെട്ടിടം താഴ്ന്ന് പോകുന്ന ചലനം നിലച്ചു എന്ന് മനസിലായി. അടുത്ത 200 വര്‍ഷത്തേക്ക് പിസ ഗോപുരം പ്രൗഢിയോടെ തന്നെ നിലനില്‍ക്കുമെന്നും എഞ്ചിനിയര്‍മാര്‍ അവകാശപ്പെടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!