രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, സുപ്രീംകോടതി ജഡ്ജി അടക്കം 300 പേർ; പെഗാസസ് ഫോൺ ചോർത്തൽ ഇങ്ങനെ
പെഗാസസ് വലിയ വിവാദങ്ങളില്‍പ്പെട്ടത് സൗദിയിലെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. സൗദി അറേബ്യയുടെ നിശിത വിമര്‍ശകനായ ജമാല്‍ ഖഷോഗിയുടെ സംഭാഷണങ്ങള്‍ അടക്കം നിരീക്ഷിക്കാനായി പെഗാസസ് ഉപയോഗിച്ചിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റിലെ അദ്ദേഹത്തിന്റെ സുഹൃത്ത് ആരോപിച്ചിരുന്നു.
ഇസ്രയേലിൽ നിർമ്മിച്ച ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യ അടക്കമുളള പത്ത് രാജ്യങ്ങളിലെ പ്രമുഖരുടെയും രാഷ്ട്രീയ നേതാക്കളുടെയും മന്ത്രിമാരുടെയും സുപ്രീംകോടതി ജഡ്ജിമാരുടെയും സുരക്ഷാ ഏജൻസി മേധാവികളുടെയും ഫോണുകൾ ചോർത്തിയതായി റിപ്പോർട്ട്. സൗദിയിലെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ 16 മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. പ്രശസ്ത മാധ്യമ സ്ഥാപനങ്ങളായ ദി ഗാർഡിയൻ, വാഷിങ് ടൺ പോസ്റ്റ് അടക്കമുളള സ്ഥാപനങ്ങളാണ് അന്വേഷണം നടത്തിയത്. ഇതിൽ ഇന്ത്യയിൽ നിന്നും ദി വയറാണ് പങ്കാളിയായത്. ദി വയറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മുന്നൂറോളം പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ്.
1. മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പതിലേറെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോർത്തിയതായാണ് വിവരം
2. ഹിന്ദുസ്ഥാൻ ടൈംസ്, ദ ഹിന്ദു, നെറ്റ് വർക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചോർത്തപ്പെട്ടിട്ടുണ്ട്. കൂടാതെ മലയാളി മാധ്യമ പ്രവർത്തകൻ ജി ഗോപീകൃഷ്ണന്റെ പേരും ഇതിലുണ്ടെന്നാണ് അറിയുന്നത്.
3. പെഗാസസ് എന്ന മാൽവെയർ ഉപയോഗിച്ച് ആൻഡ്രോയിഡ്, ഐ ഫോണുകളിൽ നിന്നും മെസേജുകൾ, ഫോട്ടോ, ഇ മെയിൽ, ഫോൺകോളുകൾ എന്നിവ ചോർത്തിയതായിട്ടാണ് വിവരം.
4. ഓരോ രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ തന്നെ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ വിലയ്ക്ക് വാങ്ങി സർക്കാരിനെതിരെ നിൽക്കുന്നവരെന്ന് സംശയിക്കുന്ന മനുഷ്യാവകാശ പ്രവർത്തകർ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ എന്നിവരുടെ ഫോണുകൾ ചോർത്തിയെന്നാണ് റിപ്പോർട്ട് വെളിയിൽ വിട്ട മാധ്യമങ്ങൾ അറിയിച്ചത്. അതേസമയം ഇന്ത്യൻ സർക്കാർ ഇക്കാര്യം നിഷേധിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.
5. പെഗാസസ് വലിയ വിവാദങ്ങളില്‍പ്പെട്ടത് സൗദിയിലെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. സൗദി അറേബ്യയുടെ നിശിത വിമര്‍ശകനായ ജമാല്‍ ഖഷോഗിയുടെ സംഭാഷണങ്ങള്‍ അടക്കം നിരീക്ഷിക്കാനായി പെഗാസസ് ഉപയോഗിച്ചിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റിലെ അദ്ദേഹത്തിന്റെ സുഹൃത്ത് ആരോപിച്ചിരുന്നു. ജമാല്‍ ഖഷോഗി ആക്റ്റിവിസ്റ്റായ ഒമര്‍ അബ്ദുള്‍ അസീസുമായി വാട്സാപ്പിലൂടെ നടത്തിയ സംഭാഷണങ്ങള്‍ സൗദി അറേബ്യ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നായിരുന്നു ആരോപണം. അന്ന് പെഗാസസ് സ്ഥാപകരായ എന്‍ എസ് ഒ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
6. പെഗാസസ് ഇതിന് മുമ്പ് വലിയ രീതിയിൽ ചർച്ചയായത് 2019 ഒക്ടോബറിലാണ്. അന്ന് ഇന്ത്യ അടക്കം 20 രാജ്യങ്ങളിൽ നിന്നുളള 1400 പേരുടെ വിവരങ്ങളാണ് ചോർത്തിയത്. അന്ന് മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമായ ഇന്ത്യാക്കാരാണ് പെഗാസസിന്റെ ഓപ്പറേഷനില്‍ ഇരയായത്. ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സിറ്റിസണ്‍ ലാബിലെ വിദഗ്ധരാണ് ഇത് കണ്ടെത്താന്‍ സഹായിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് നൂറോളം കേസുകള്‍ സിറ്റിസണ്‍ ലാബ് ഇത്തരത്തില്‍ കണ്ടെത്തി. പെഗാസസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്പ് യുഎസ് ഫെഡറൽ കോടതിയെ സമീപിച്ചതോടെയാണ് അന്ന് ഇത്തരം വാർത്തകൾ പുറത്തുവന്നത്.
പെഗാസസ് എന്ന ഇസ്രയേൽ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇന്ത്യയിലെ വിവിധ തലങ്ങളിലുള്ള ഭരണ,രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണുകൾ ചോർത്തിയെന്നും ഇതേക്കുറിച്ച് മാധ്യമങ്ങൾ ഉടൻ വിവരങ്ങൾ പുറത്തുവിടുമെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രാവിലെ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രാത്രി 9.30 ഓടെയാണ് പെഗാസസിന്റെ ചോർത്തലിനെക്കുറിച്ച് മാധ്യമങ്ങൾ വാർത്തകൾ ബ്രേക്ക് ചെയ്തത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് രോഗികളുടെ ഫോണ്‍ ചോര്‍ത്തല്‍: പൊലീസിനെതിരെ ചെന്നിത്തല ഹൈക്കോടതിയില്‍, നീക്കം കത്തിന് പിന്നാലെ
എന്താണ് പെഗാസസ്? എങ്ങനെയാണ് ഫോണില്‍ നിന്ന് വിവരങ്ങൾ ചോർത്തുക?; അറിയേണ്ട 10 കാര്യങ്ങൾ
എൻഎസ്ഒയുടെ പെഗാസസ്; ഫോണുകൾ ചോർത്തുന്ന ഇസ്രയേലിലെ സൈബർ ഡോൺ ആരാണ് ? അറിയേണ്ടതെല്ലാം
ജമാൽ ഖഷോഗിയുടെ സംഭാഷണങ്ങൾ മുതൽ റെഡ്ക്രോസ് വിവരങ്ങൾ വരെ; പെഗാസസിന്റെ അഞ്ച് ഫോൺ ചോർത്തൽ വിവാദങ്ങൾ