മെയ് 29 ന് മുംബൈ ലിറ്ററിന് 100 രൂപയ്ക്ക് പെട്രോൾ വിൽപ്പന നടത്തിയ രാജ്യത്തെ ആദ്യത്തെ മെട്രോ ആയി. മുംബൈയിൽ ഇപ്പോൾ പെട്രോൾ ലിറ്ററിന് 103.8 രൂപയും ഡീസൽ ലിറ്ററിന് 95.14 രൂപയുമാണ്.
സംസ്ഥാനത്തെ ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ജൂണിൽ മാത്രം 20 ദിവസത്തിനിടയിൽ രാജ്യത്ത് ഇന്ധനവില വർദ്ധിച്ചത് പതിനൊന്ന് തവണയാണ്.
തിരുവനന്തപുരത്ത് പെട്രോൾ വില സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 99 രൂപ 20 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 94 രൂപ 44 പൈസയായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 97 രൂപ 32 പൈസയും, ഡീസലിന് 93 രൂപ 71 പൈസയുമായി.
അതേസമയം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ 103 രൂപ മറികടന്നിരുന്നു. മെയ് 29 ന് മുംബൈ ലിറ്ററിന് 100 രൂപയ്ക്ക് പെട്രോൾ വിൽപ്പന നടത്തിയ രാജ്യത്തെ ആദ്യത്തെ മെട്രോ ആയി. മുംബൈയിൽ ഇപ്പോൾ പെട്രോൾ ലിറ്ററിന് 103.8 രൂപയും ഡീസൽ ലിറ്ററിന് 95.14 രൂപയുമാണ്.