രാജ്യത്തെ ഇന്ധന വില വർധന സർവകാല റെക്കോഡിൽ എത്തിയിരിക്കുകയാണ്. കൊവിഡ് നിലംപരിശാക്കിയ ജനജീവിതം പതിയെ ചലിച്ച് തുടങ്ങുന്നതേയുളളൂ. അതിന്റെ ഇടയിലാണ് ഇന്ധന വില വർധന പല രീതിയിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. സാധാരണക്കാരായ തൊഴിലാളികളുടെ കുടുംബ ബജറ്റിനെയും ജീവിതത്തെയും അടക്കം ഇന്ധന വില വർധന താളം തെറ്റിച്ചു. ആലപ്പുഴ പുന്നപ്രയിലെ മത്സ്യത്തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും അടങ്ങുന്ന സമൂഹം വർധിച്ച് വരുന്ന ഇന്ധന വില മുൻനിർത്തി തങ്ങളുടെ അവസ്ഥ വിവരിക്കുന്നു.