പെരിയ: സ്വതന്ത്ര അന്വേഷണത്തെ എന്തിനാണ് സര്‍ക്കാര്‍ എതിര്‍ക്കുന്നത്?
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയതിലെ തെറ്റുകള്‍ അഡ്വ കാളീശ്വരം രാജ് ചൂണ്ടിക്കാട്ടുന്നു
പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രതിഷേധവും വിവാദവും വ്യവഹാരങ്ങളും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ നടന്ന ദാരുണ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണ് എന്ന് ആരോപിക്കപ്പെട്ടിരിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി കേസ് വന്നു. ജസ്റ്റിസ് സുധീന്ദ്രകുമാറിന്റെ സിംഗിള്‍ ബെഞ്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റപത്രത്തിലുള്ള കാര്യങ്ങള്‍ക്ക് വിരുദ്ധമായ മൊഴികള്‍ രേഖപ്പെടുത്തുക വഴി അന്വേഷണത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യമുണ്ടാക്കി എന്ന് ജസ്റ്റിസ് സുധീന്ദ്രകുമാര്‍ നിലപാട് എടുത്തു. അന്വേഷണഗതിയെ ബാധിക്കാവുന്ന പരാമര്‍ശങ്ങള്‍ വിധിന്യായത്തില്‍ ഉണ്ടാകാന്‍ പാടുണ്ടോ എന്ന ചര്‍ച്ച നിയമവൃത്തങ്ങളില്‍ തന്നെയുണ്ടായി. ആത്യന്തികമായി ആ വിധി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സര്‍ക്കാര്‍ അപ്പീല്‍ പോയി. ഡിവിഷന് ബഞ്ച് വിധിയെ സാധൂകരിച്ചു. ചില പരാമര്‍ശങ്ങള്‍ അന്വേഷണത്തെ സ്വാധീനിക്കും എന്ന് കണ്ട് നീക്കി. സന്തുലിതമായ വിധിയായിരുന്നു ഡിവിഷന് ബെഞ്ചില്‍നിന്ന് വന്നത്. സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയിരിക്കുന്നു. രാഷ്ട്രീയ കൊലപാതകം എന്ന ആരോപണം ഉയര്‍ന്നാല്‍ എന്തിനാണ് സ്വതന്ത്ര അന്വഷണത്തെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. എതിര്‍ക്കുക എന്നത് മാത്രമല്ല, വ്യവഹാരത്തില്‍ ഏര്‍പ്പെടുക, അതിന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുക. സര്‍ക്കാര്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അത് തെറ്റാണ്. ജനാധിപത്യ വിരുദ്ധമാണ്. നിയമവാഴ്ചയെ അനുകൂലിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്.- അഡ്വ കാളീശ്വരം രാജ് നിരീക്ഷിക്കുന്നു. കാണാം വീഡിയോ കോളം 'നോട്ട് ദ പോയിന്റ്.'
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!