Opinion
പെഗാസസ്: പ്രതിപക്ഷം ദുര്‍ബലമാകുമ്പോള്‍ പ്രസക്തമാകുന്ന കോടതി വിധി| Adv Kaleeswaram Raj
സ്വന്തം ജനതയ്ക്ക് നേരെ ഭരണകൂടം തന്നെ ചാരവൃത്തി നടത്തി എന്ന പ്രശ്നം ഉയരുമ്പോള്‍ പെഗാസസ് കേസിലെ സുപ്രിംകോടതി വിധി കൂടുതല്‍ പ്രസക്തമാകുന്നു.
പെഗാസസ് കേസില്‍ സുപ്രിംകോടതിയില്നിന്നുള്ള ഉത്തരവ് ജനാധിപത്യ സംവിധാനത്തില്‍ നിര്‍ണായകമായ ഒന്നാണ്. കേവലം വ്യക്തിതലത്തില്‍ നടത്തിയ കുറ്റകൃത്യത്തിന്റെ പരിധിക്ക് അപ്പുറമാണ് അത്. ആരുടെയെങ്കിലും സ്വകാര്യതാ നിഷേധത്തിന്റെ പ്രശ്നം മാത്രമല്ല ഇത്. വിയോജിപ്പിന്റെ ശബ്ദം ഉന്നയിക്കുന്നവരെ ജയിലില്‍ അടയ്ക്കുകയും പ്രതിപക്ഷം ദുര്‍ബലമാവുകയും ചെയ്യുന്ന ഘട്ടത്തില്‍ സുപ്രിംകോടതിയില്നിന്നുള്ള ഉത്തരവ് പ്രധാനമാണ്. ഭരണഘടനാ ദൗത്യം നിറവേറ്റാനുള്ള കഴിവ് സുപ്രിംകോടതിക്ക് നഷ്ടപ്പെട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ വിധി. അഡ്വ കാളീശ്വരം രാജ് വിലയിരുത്തുന്നു. കാണാം വീഡിയോ കോളം നോട്ട് ദ പോയിന്റ്.
