ഭിന്നശേഷി കുട്ടികള്‍ എന്തുകൊണ്ട് കളിയടങ്ങള്ക്ക് പുറത്താകുന്നു? | പദ്മിനി ചെന്നപ്രഗഡ അഭിമുഖം
ആഗോള ജനസംഖ്യയുടെ ഏകദേശം 10 ശതമാനം ഭിന്നശേഷി ഉള്ളവരാണ്. ഇതില്‍ 80 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത്. പുനരധിവാസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങളിലേക്ക് ഇവര്‍ക്ക് പ്രവേശനമില്ല. അതിലുൾപ്പെടുന്ന ഭിന്നശേഷി കുട്ടികളെ രക്ഷപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ് സ്പോട്സ്. ആ ലക്ഷ്യം ഇന്ത്യയില്‍ നേടാന്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് പദ്മിനി ചെന്നപ്രഗഡ.
[ Scroll down to read English version]
ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് കായിക വിനോദവും കളിയും ആസ്വദിക്കാന്‍ സമയവും സ്ഥലവും കൂട്ടായ്മയും ആവശ്യമാണ് എന്ന് യൂണിസെഫ് പറയുന്നു. ഇത്തരം ആവശ്യകതകള്‍ ആഗോളതലത്തിലാണ് നിലനില്കുന്നതെങ്കിലും പലപ്പോഴും അത് നിറവേറ്റാനും നിറവേറ്റികൊടുക്കുവാനുമുള്ള അവസരങ്ങള്‍ കുറവാണ്. അവസരങ്ങള്‍ സാമ്പത്തിക നില, ലിംഗഭേദം, സാംസ്കാരിക അല്ലെങ്കില്‍ രാഷ്ട്രീയ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുകയാണ്. മതം, ലിംഗം, വംശീയത, ഭാഷ, രാജ്യം, ശാരീരികമോ ബൗദ്ധികമോ ആയ കഴിവ് എന്നിവയുടെ പേരില്‍ കുട്ടികള്‍ പാര്‍ശ്വവത്കരിക്കപ്പെട്ടാല്‍, അത് സമൂഹത്തില്‍ തന്നെ വിവേചനത്തിനും പോരായ്മയ്ക്കും കാരണമാകുന്നു എന്നും യൂണിസെഫ് പറയുന്നു.
മതിയായ ഭക്ഷണം, ആരോഗ്യ സംരക്ഷണം, സ്കൂള്‍ വിദ്യാഭ്യാസം എന്നിവ പോലുള്ള അവശ്യ സേവനങ്ങളില്‍ നിന്ന് കുട്ടികളെ ഒഴിവാക്കിയാല്‍, അത് നിലവിലുള്ളതും ഭാവിയിലുമുള്ള സമൂഹങ്ങളില്‍ പങ്കെടുക്കാനുള്ള അവരുടെ കഴിവിനെ വ്യക്തമായി ബാധിക്കും.
അത്തരം സാഹചര്യങ്ങളില്‍, ഒഴിവാക്കലുകള്‍ അധികൃതരുടെ കണ്ണില്‍ കുട്ടികളെ അദൃശ്യരാക്കുന്നു - അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നു, അവര്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാതെ വരുന്നു, സ്ഥിതിവിവരക്കണക്കുകളില്‍ നിന്നും, നയങ്ങളില്‍ നിന്നും, ക്ഷേമ പ്രോഗ്രാമുകളില്‍ നിന്നും അവര്‍ മാറ്റിനിര്‍ത്തപ്പെടുന്നു. ബൗദ്ധികമോ ശാരീരികമോ ആയ പരിമിതികള്‍ ഉള്ള കുട്ടികള്‍ക്ക് സാമൂഹിക ഇടപെടല്‍ നിഷേധിക്കപ്പെടുന്നു.
എന്നാല്‍ പ്രതിബന്ധങ്ങളെ തകര്‍ക്കുന്നതിനും, കുട്ടികളെ ഉള്‍പ്പെടുത്തുന്നതിനും സ്പോര്‍ട്സിന് മാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയും എന്ന് ഐക്യരാഷ്ട്രസഭ വിശ്വസിക്കുന്നു. കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത് രണ്ട് തരത്തില്‍ ഒഴിവാക്കപ്പെടുന്ന ആളുകള്‍ക്ക് പ്രയോജനം ചെയ്യും: ആദ്യമായി അത് വ്യത്യസ്ത ഗ്രൂപ്പുകളുടെ കഴിവിനെക്കുറിച്ചുള്ള കമ്മ്യൂണിറ്റി ധാരണകള്‍ മാറ്റിമറിക്കും. ലിംഗഭേദം, കഴിവ് അല്ലെങ്കില്‍ പശ്ചാത്തലം എന്നിവ കണക്കിലെടുക്കാതെ അവസരങ്ങള്‍ നല്കിയാല് അവര്‍ക്ക് ഒത്തുചേരാനും അവര്‍ അസാധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങള്‍ പരസ്പരം കാണാനും കഴിയും. ഇത് വിവേചനം കുറയ്ക്കും. അവകാശങ്ങള്‍ അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ അധികാരമുള്ള ഗേറ്റ്കീപ്പര്മാരുടെ മനോഭാവത്തെ മാറ്റും. രണ്ടാമത്, തങ്ങളേയും അവരുടെ കഴിവുകളേയും കുറിച്ചുള്ള കുട്ടികളുടെ ധാരണകള്‍ മാറ്റും. സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും, ആ സാധ്യതകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാനും, അത് വിനിയോഗിക്കാന്‍ സമൂഹത്തിലെ മാറ്റങ്ങള്‍ക്കായി വാദിക്കാനും സ്പോര്‍ട്ട്സ് കുട്ടികളെ പ്രാപ്തരാക്കും.
ഭിന്നശേഷിയുള്ള കുട്ടികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നത് ഉള്‍പ്പെടുത്തലിന്റെ ഉത്തമ ഉദാഹരണമാണെന്ന് യൂണിസെഫ് പറയുന്നു . ആഗോള ജനസംഖ്യയുടെ ഏകദേശം 10 ശതമാനം ഭിന്നശേഷി ഉള്ളവരാണ്. ഇതില്‍ 80 ശതമാനവും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത്; ഭൂരിഭാഗം പേരും ദരിദ്രരാണ്, പുനരധിവാസ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സേവനങ്ങളിലേക്ക് ഇവര്‍ക്ക് പ്രവേശനമില്ല. ഈ കുട്ടികളെ രക്ഷപ്പെടുത്താനുള്ള ഒരു മാര്‍ഗമാണ് സ്പോട്സ്്, അത്കുട്ടിയുടെ ജീവിതത്തെയും ആരോഗ്യത്തെയും സമൂഹത്തെയും സമ്പന്നമാക്കുന്നു.
ആ ലക്ഷ്യം ഇന്ത്യയില്‍ നേടാന്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണ് പദ്മിനി ചെന്നപ്രഗഡ.

ദക്ഷിണേന്ത്യന്‍ നഗരമായ ഹൈദരാബാദില്‍ ജനിച്ച പദ്മിനി ചെന്നപ്രഗഡ, യുഎസില്‍ നിന്ന് മാസ്റ്റര്‍ ഓഫ് സയന്‍സ് (അഡാപ്റ്റഡ് ഫിസിക്കല്‍ ആക്റ്റിവിറ്റി) നേടിയിട്ടുണ്ട്. പദ്മിനി ആരംഭിച്ച അഡാപ്റ്റഡ് സ്പോര്‍ട്സ് ഇന്ത്യ പ്രസ്ഥാനം ഇന്ന് പ്രശസ്തമാണ്. ഒരു സോഷ്യല്‍ മീഡിയ കാമ്പെയ്നായി ആരംഭിച്ച ഈ സംരംഭം ഇന്ന് ഭിന്നശേഷിയുള്ള ഇന്ത്യക്കാരെ അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനായി പ്രോത്സാഹിപ്പിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്ന ഒരു കമ്മ്യൂണിറ്റി പ്രേരിത പരിശ്രമമാണ്.
നിലവില്‍ ഇന്ത്യന്‍ വീല്‍ചെയര്‍ ടെന്നീസ് ടൂറിന്റെ (ഐഡബ്ല്യുടിടി) പ്രോഗ്രാം ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു. ശാരീരിക പരിമിതിയുള്ള ഇന്ത്യക്കാര്‍ക്ക് വീല്‍ചെയര്‍ ടെന്നീസ് പ്രോഗ്രാമിംഗില്‍ പങ്കെടുക്കാന്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ പദ്മിനി സഹായിക്കാറുണ്ട്.

ഇന്ത്യയിലെ പ്രത്യേക സ്കൂളുകളിലെ സ്പോര്‍ട്സ് ഗവെര്‍ണന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുണ്ട്. അവകാശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സമീപനത്തിലൂടെ, പദ്മിനി ഇന്ത്യയുടെ ഭിന്നശേഷി കായിക ലോകത്തെ ഭരണ പ്രശ്നങ്ങളെക്കുറിച്ച് എഴുതാറുണ്ട്. അതേ കുറിച്ച് പദ്മിനി ഏഷ്യാവില്ലിന് നല്കിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം.
1. എന്താണ് അഡാപ്റ്റഡ് സ്പോര്‍ട്സ് ഇന്ത്യ പ്രസ്ഥാനം എന്ന് പരിചയപ്പെടുത്താമോ?
ഫേസ്ബുക്കിലെ ലളിതമായ ഒരു ഹാഷ്ടാഗാഗില് നിന്നാണ് അഡാപ്റ്റഡ് സ്പോര്‍ട്സ് ഇന്ത്യയുടെ തുടക്കം. ഇന്ന്, അതൊരു കമ്മ്യൂണിറ്റിയാല്‍ നയിക്കപ്പെടുന്ന ഒരു സംരംഭമാണ്. അതിലൂടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭിന്നശേഷിയുള്ളവര്‍ പരസ്പരം സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത്തരം സംഭാഷണങ്ങളിലൂടെ, അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്നു. ഈ സംഭാഷണങ്ങളിലൂടെ, ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന കമ്മ്യൂണിറ്റികളുടെ പൂര്‍ണ്ണ പങ്കാളിത്തം എങ്ങനെ ഒരു അവകാശ-അധിഷ്ഠിത സമീപനം വഴി ഉറപ്പാക്കാം എന്നും ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ട്.
2. ഇത്തരം ഒരു സോഷ്യല്‍ മീഡിയ കാമ്പെയ്ന് ആരംഭിക്കാന്‍ താങ്കളെ പ്രേരിപ്പിച്ച ഘടകം എന്താണ്? ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഒരു ലെവലിലേക്ക് ഉയര്‍ത്താന്‍ പ്രേരിപ്പിച്ചതും എന്താണ്?
ഞാന്‍ ഇന്റര്‍നെറ്റിന്റെ വലിയ ആരാധികയാണ്. പണ്ട് 2004 ല്‍ ഫ്ലോറിഡയില്‍ പഠിക്കുകയായിരുന്ന എന്റെ സഹോദരി ഫിസിക്കല്‍ തെറാപ്പിയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ അയച്ചുതന്നപ്പോഴാണ് ഞാന്‍ ഇന്റര്‍നെറ്റിന്റെ ശക്തി തിരിച്ചറിഞ്ഞത്. അന്ന് ഞാന്‍ ഹൈദരാബാദിലാണ് താമസിച്ചിരുന്നത്, ഫിസിയോതെറാപ്പി കോഴ്സ് പഠിക്കാനായി അഡ്മിഷന് എടുത്ത കാലം. ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇന്റര്‍നെറ്റിലൂടെ ഞാന്‍ എന്റെ പാഠങ്ങള്‍ എല്ലാം പഠിച്ചു. അറിവുകൊണ്ട് ഞാന്‍ എന്റെ ക്ലാസ്സ്മേറ്റ്സിനെക്കാള് മുന്നിലെത്തി. അന്ന് മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കിയിട്ടില്ല.
2015 ല്‍, അമേരിക്കയില്‍ ഉയര്‍ന്നുവന്ന ഭിന്നശേഷി അവകാശ സമരങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഞാന്‍ എന്റേതായ ഫീല്‍ഡ് വര്‍ക്ക് തുടങ്ങി. ഇന്ത്യയിലെ ഭിന്നശേഷി സമൂഹത്തിന്റെ കാര്യങ്ങള്‍ പങ്കിടാന്‍ ഫേസ്ബുക്ക് ഉപയോഗിക്കാനും തുടങ്ങി. സുരക്ഷിതവും പ്രോത്സാഹനവുമുള്ള ഒരു അന്തരീക്ഷം വഴി ഭിന്നശേഷിയുള്ളവര്‍ സ്പോര്‍ട്സിലേക്ക് പ്രവേശിക്കാന്‍ അവകാശമുണ്ടെന്ന കാര്യം നമ്മുടെ ഇന്ത്യന്‍ സമൂഹം കൂടുതല്‍ പഠിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു.
ആഴ്ചതോറും ഞാന്‍ നടത്തിയ പോസ്റ്റുകളുടെ എണ്ണം കൂടിവന്നപ്പോള്‍, ഒരു ട്രാക്കിംഗ് സംവിധാനം ആവശ്യമാണെന്ന് ഞാന്‍ മനസ്സിലാക്കി, അതാണ് #AdaptedSportsIndia എന്ന ഹാഷ്ടാഗിന്റെ തുടക്കം. അത് വഴി ഇന്ത്യയിലുടനീളം ഭിന്നശേഷിയുള്ള സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു, ഒപ്പം അവരുടെ അനുഭവങ്ങള്‍ എന്നോട് പങ്കുവെക്കുകയും ചെയ്തു.
ഈ വിവരങ്ങളാണ് എന്നെ ഫീല്‍ഡ് റിസര്‍ച്ച് തുടങ്ങാന്‍ പ്രേരിപ്പിച്ചതും. റൈറ്റ് ടു ഇന്‍ഫോര്‍മേഷന്‍ ആക്റ്റ് (2005) പോലുള്ള വകുപ്പുകള്‍ ഉപയോഗിച്ച് ഭിന്നശേഷിയുള്ള ഇന്ത്യക്കാര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചു. പാര-അത്ലറ്റുകളുമായുള്ള ഒരു സംഭാഷണങ്ങള്‍ കൂടുതല്‍ പാരാ അത്ലറ്റുകള്ക്കളിലേക്കും അവര്‍ക്ക് വഴിയൊരുക്കുന്ന കമ്മ്യൂണിറ്റി ലീഡേഴ്സിലേക്കും നയിച്ചു. ഇന്ന്, ഭിന്നശേഷിയുള്ള ഇന്ത്യക്കാര്‍ സ്പോര്‍ട്സിലേക്ക് പ്രേവശിക്കുമ്പോള് നേരിടുന്ന തടസ്സങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്ന് ആലോചിക്കുകയാണ് ഞങ്ങള്‍.
3. ഒരു ഫിസിയോതെറാപ്പിസ്റ്റ് എന്ന നിലയില്‍ സ്പോര്‍ട്സ് എങ്ങനെ ഭിന്നശേഷിയുള്ളവരുടെ ജീവിതനിലവാരം മാറ്റിമറിക്കുമെന്ന് വിശദീകരിക്കാമോ?
ഇന്ത്യയില്‍ പിന്തുടരുന്ന, ഫിസിയോതെറാപ്പി പാഠ്യപദ്ധതിയില്‍, ഭിന്നശേഷിയുള്ളവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള ചികിത്സക്കും ക്ലിനിക്കല്‍ പ്രക്രിയകള്‍ക്കും വളരെയധികം ഊന്നല്‍ നല്‍കുന്നുണ്ട്. എന്നാല്‍ സ്പോര്‍ട്സ് ജീവിതനിലവാരം ഉയര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗമായി പാഠ്യപദ്ധതികളില്‍ ഇതുവരെയായിട്ടും ഉള്‍പ്പെടുത്തിയിട്ടില്ല. ആളുകള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും, കൂടുതല്‍ മനുഷ്യരുമായി ഇടപഴകാനും സ്പോര്‍ട്സിന് ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ ഗുണപരമായി ബാധിക്കും.
കായിക-നിര്‍ദ്ദിഷ്ട കഴിവുകള്‍ വളര്‍ത്തിയെടുക്കാനുള്ള ചെറിയ ലക്ഷ്യങ്ങള്‍ സജ്ജീകരിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ ഓര്‍ത്തോപീഡിക്, ന്യൂറോളജിക്കല്‍ ആരോഗ്യത്തിന്റെ ഒന്നിലധികം വശങ്ങള് മെച്ചപ്പെടുത്താന്‍ ഫലപ്രദമായി രൂപകല്‍പ്പന ചെയ്ത ചികിത്സാ പ്രോട്ടോക്കോളുകള്‍ വഴി ഫിസിയോതെറാപ്പിസ്റ്റിന് സാധിക്കും. ഉദാഹരണത്തിന്, ഒരു രോഗിക്ക് അവരുടെ പേശികളുടെ ആരോഗ്യം കൂട്ടാനുള്ള ചികിത്സാരീതി പിന്തുടരാന് വിരസത തോന്നിയേക്കാം. എന്നാല്‍ അവരുടെ കായിക കഴിവുകള്‍ ഉപയോഗിക്കുന്ന ഒരു സ്ട്രെച്ചിംഗ് റൂട്ടിന് ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടാക്കിയാല്‍ അത് ഒരു രോഗിക്ക് ആരോഗ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് കൂടുതല്‍ ആകര്‍ഷകമായ മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കും. അങ്ങനെ വ്യായാമങ്ങളും തെറാപ്പികളും ഉല്ലാസകരമാക്കാം.
4. ഭിന്നശേഷിയുള്ളവരുടെ ജീവിതം മാറ്റിമറിക്കാനുള്ള കഴിവ് സ്പോര്‍ട്സിന് ഉണ്ടെന്നിരിക്കെ താങ്കളുടെ അഭിപ്രായത്തില്‍, അവരെ അതില്‍ ഉള്‍പ്പെടുത്തുന്നതിന് തടയിടുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?
അവര്‍ വസിക്കുന്ന കമ്മ്യൂണിറ്റികളില്‍ ഇതിനെ കുറിച്ച് നിലനില്‍ക്കുന്ന അറിവില്ലായ്മയാണ് പ്രധാന കാരണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഭിന്നശേഷിയുള്ളവര്‍ക്ക് കായിക അവസരങ്ങള്‍ ധാരാളമുണ്ടെന്നും അത് ഉപയോഗപ്പെടുത്താമെന്നും പല ഇന്ത്യക്കാര്‍ക്കും അറിയില്ല. അഡാപ്റ്റഡ് സ്പോര്‍ട്സ് ഇന്ത്യയ്ക്കായുള്ള ഫീല്‍ഡ് വര്‍ക്ക് നടത്തുന്നതിനിടെ പലപ്പോഴും ഞങ്ങള്‍ ഇത് നേരില്‍ കണ്ടിട്ടുമുണ്ട്, അനുഭവിച്ചിട്ടുമുണ്ട്.
വീല്‍ചെയറിലുള്ള ഒരു വ്യക്തി സ്വതന്ത്രമായി കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ പലര്‍ക്കും ആശ്ചര്യമാണ്. ഭിന്നശേഷിയുള്ള ഇന്ത്യക്കാര്‍ പൊതുസ്ഥലങ്ങളില്‍ സ്വതന്ത്രമായി നാവിഗേറ്റു ചെയ്യുന്നതിന് (പ്രത്യേകിച്ച് കായികരംഗത്ത്) മതിയായ ഉദാഹരണങ്ങള്‍ നമുക്ക് മുന്നില്‍ ഇല്ല. എന്നാല്‍ സാവധാനത്തില്‍ ചില മാറ്റങ്ങള്‍ നടക്കുന്നുണ്ട്, ഇതോടൊപ്പം, കായിക ഇടങ്ങളുടെ പ്രവേശനക്ഷമതയും മെച്ചപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. സ്പോര്‍ട്സ് മേഖല ഇന്‍ക്ലൂസീവ് ആകണമെങ്കില്‍, ആസൂത്രണ ഘട്ടം മുതലേ ഭിന്നശേഷിയുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ ആരംഭിക്കണം. പൊതുഇടങ്ങളും പ്രോഗ്രാമുകളും ചിന്തയില്ലാതെ രൂപകല്‍പ്പന ചെയ്തതിന് ശേഷം, ''ഹേയ്! ഇത് ഇനി ഭിന്നശേഷിയുള്ളവര്‍ക്ക് ആക്സസിബിള്‍ ആക്കണമല്ലോ! ' എന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. അതുകൊണ്ട് തുടക്കം മുതല്‍ അവരെ ഉള്‍പ്പെടുത്തുന്നതിനുള്ള തത്വങ്ങള്‍ പരിഗണിച്ച്, സുസ്ഥിര കായിക സംരംഭങ്ങള്‍ സൃഷ്ടിക്കണം. അത് മുതിര്‍ന്ന പൗരന്മാര് തൊട്ട് കുഞ്ഞുങ്ങള്‍ക്ക് വരെ സേവനം നല്കാന് കഴിയുന്ന സംരംഭങ്ങള്‍ ആയിരിക്കണം.
5. ഇന്ത്യയുടെ ഭിന്നശേഷി സ്പോര്‍ട്സ് ലോകത്തെ ഭരണ പ്രശ്നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വ്യക്തിയാണ് താങ്കള്‍. താങ്കളുടെ ജോലി ആരംഭിച്ചതുമുതല്‍ ആക്സസിബിലിറ്റി, അവസരം, സൗകര്യങ്ങള്‍, ധനസഹായം എന്നിവ സംബന്ധിച്ച് എത്രമാത്രം മാറ്റം കാണുന്നു?
എന്റെ ജോലികളിലൂടെ ചില മാറ്റങ്ങളെങ്കിലും കൊണ്ടുവരാന്‍ കഴിഞ്ഞുവെന്ന കാര്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധനല്കിയ ഭിന്നശേഷി അത്ലറ്റുകള്ക്കിടയില് ഇന്ന് അവകാശങ്ങളെ കുറിച്ച് കൂടുതല്‍ അവബോധമുണ്ട്. സാമ്പത്തിക സുതാര്യതയെക്കുറിച്ച് അവര്‍ അവരുടെ സ്പോര്‍ട്സ് അഡ്മിനിസ്ട്രേറ്റര്‍മാരുമായി ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് പല കമ്മ്യൂണിറ്റികളില്‍ നിന്നും ഇന്ന് ഞാന്‍ കേള്‍ക്കുന്നുണ്ട്. ദേശീയ സ്പോര്‍ട്സ് ഫെഡറേഷനുകളായ സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരത് (എസ്ഒബി) വിവരാവകാശ നിയമത്തിന് അനുസൃതമായി പ്രവര്‍ത്തിച്ച് തുടങ്ങി, പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ (പിസിഐ) പോലുള്ള സംഘടനകള്‍ കളിക്കാരുടെ കമ്മ്യൂണിറ്റികളുമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്നിരുന്നാലും, ഇനിയും ഒട്ടേറെ കാര്യങ്ങള്‍ നേടാനുണ്ട്, ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട് .
വിപുലമായ പരിഷ്കാരങ്ങള്‍ നടക്കണമെങ്കില്‍, കൂടുതല്‍ കായികതാരങ്ങള്‍ക്ക് അവരുടെ കായിക അവകാശങ്ങളെ കുറിച്ച് അവബോധം വേണം. അതിനായി പോരാടണമെങ്കില്‍ അവകാശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം തന്നെ സ്വീകരിക്കണം. അതാണ് ഇപ്പോഴത്തെ എന്റെ ഫോക്കസ്.

6. പാന്‍ഡെമിക് കാലത്ത് ഭിന്നശേഷി കായികമേഖല നേരിട്ട പ്രശ്നങ്ങള്‍ എന്തൊക്കെയായിരുന്നു?
ടീം സ്പോര്‍ട്സ് മേഖല നിലച്ച് പോയി. കോവിഡ് നിയന്ത്രണങ്ങള്‍ വന്നതോടെ. സ്പോര്‍ട്സ് സ്റ്റേഡിയങ്ങള്‍ അടച്ചതോടെ പരിശീലനത്തിനുള്ള അവസരങ്ങള്‍ നിന്നുപോയി. എന്നിരുന്നാലും, ലോകമെമ്പാടുമുള്ള ആളുകളെ പോലെ, കായികതാരങ്ങളും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു. വെര്‍ച്വല്‍ ഗ്രൂപ് ട്രെയിനിംഗ് സെഷനുകളില്‍ ഏര്‍പ്പെടാന്‍ എന്‍ജിഒകളുടെ സംരംഭങ്ങളും സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ചില പ്രോഗ്രാമുകളും ഉണ്ടായിരുന്നു. ചില വ്യക്തിഗത സ്പോര്‍ട്സ് കളിക്കാര്‍ അവര്‍ക്ക് ലഭ്യമായതെന്തും വീട്ടില്‍ തന്നെ പരിശീലിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മണല്‍ നിറച്ച 300 മില്ലി സോഫ്റ്റ് ഡ്രിങ്ക് ബോട്ടില്‍ ഉപയോഗിച്ച് ഡംബെല്‍ നിര്‍മ്മിച്ച തമിഴ്നാട്ടില്‍ നിന്നുള്ള ഒരു കളിക്കാരന്റെ വീഡിയോ ഈയിടെ വൈറല്‍ ആയിരുന്നു.
കളിസ്ഥലങ്ങള്‍ വീണ്ടും തുറക്കുന്നതിനായി കാത്തിരിക്കുന്നതിനിടയില്‍ വീല്‍ചെയര്‍ ടെന്നീസ് / ബാസ്കറ്റ്ബോള്‍ കളിക്കാര്‍ വീല്‍ചെയറില്‍ കൂടുതല്‍ സുഗമമായി നീങ്ങാന്‍ പരിശീലിക്കുന്നത് ഞാന്‍ കണ്ടു. വാട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ച് ഇന്ത്യയിലെ ഏത് മുക്കിലും മൂലയിലും ഉള്ളവരെ പരിശീലിപ്പിക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പഠിച്ചു. പാന്‍ഡെമിക് അത് ഞങ്ങളെ പഠിപ്പിച്ചു. ഇത്തരം ടൂളുകള്‍ വഴി ഞങ്ങളുടെ നെറ്റ്വര്ക്കിലുള്ള കായികതാരങ്ങളെ എങ്ങനെ ജോലി ചെയ്യാന്‍ ആവശ്യമായ സ്കില്ലുകള്‍ പഠിച്ചെടുക്കണമെന്ന് പറഞ്ഞു കൊടുക്കാനും സാധിച്ചു.
7. ഭിന്നശേഷിയുള്ള സ്ത്രീകള്‍ ഇരട്ട വിവേചനം നേരിടേണ്ടിവരുന്നതിനാല്‍, അവരെ എങ്ങനെ അഡാപ്റ്റഡ് സ്പോര്‍ട്സിലേക്ക് കൊണ്ടുവരാന്‍ സാധിക്കും?
ലിംഗാനുപാതം നിലനിര്‍ത്തുന്ന പ്രോഗ്രാമുകളെയും കായിക സംഘടനകളെയും ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവരെയും മാത്രമേ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കാവൂ. ഭിന്നശേഷിയുള്ള സ്ത്രീകള്‍ക്ക് കായിക ഉപകരണങ്ങള്‍ വാങ്ങുന്നതിനും റെഗുലര്സ്പോര്ട്സ് പരിശീലനം നേടുന്നതിനും ചെറിയ സ്റ്റൈപ്പന്റുകളും ലോണുകളും നല്‍കുന്നതിലൂടെ, സ്പോര്‍ട്സില്‍ പങ്കെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ കുറയ്ക്കാനും, അവരുടെ ജീവിതത്തിന്റെ മറ്റ് വശങ്ങള് സന്തുലിതമാക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയും. പ്രതിമാസ പെന്‍ഷനുകള്‍ നല്‍കുന്നതിനുപുറമെ, സര്‍ക്കാരുകള്‍ക്ക് സ്ത്രീകളുടെ പുനരധിവാസ കേന്ദ്രങ്ങളില്‍ അനുയോജ്യമായ കായിക പരിപാടികള്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിയും. ഇതുപോലുള്ള സംരംഭങ്ങള്‍ ഐക്യരാഷ്ട്ര സഭയുടെ എസ്ഡിജി (Sustainable Development Goals) ലക്ഷ്യങ്ങളും നിറവേറ്റും.
8. ഭിന്നശേഷിയുള്ളവരുടെ സ്പോര്‍ട്സ് പങ്കാളിത്തത്തെക്കുറിച്ച് ഞാന്‍ ഭിന്നശേഷിയുള്ള ചിലരോട് തന്നെ അഭിപ്രായം തേടിയിരുന്നു. അവരില്‍ ഭൂരിഭാഗവും ജിജ്ഞാസയുള്ളവരായിരുന്നുവെങ്കിലും അത് ദീര്‍ഘകാലം തുടരുന്നതിനെ പറ്റി ആശങ്ക അറിയിച്ചു. ഇതൊക്കെ ചെറുപ്രായത്തില്‍ തന്നെ ആരംഭിക്കേണ്ടതായിരുന്നു എന്നും പറയുന്നു. സ്പോര്‍ട് പങ്കാളിത്തം വൈകി ആരംഭിക്കുന്നതിനെക്കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം?
സ്പോര്‍ട്സ് പങ്കാളിത്തം ആരംഭിക്കാന്‍ പ്രായം ഒരു തടസമേ അല്ല. രണ്ട് വര്‍ഷം മുമ്പ് ടെക്സാസില്‍, ഞാന്‍ നട്ടെല്ലിന് പരിക്കുള്ള ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞനെ പരിചയപ്പെട്ടിരുന്നു. അദ്ദേഹം വീല്‍ചെയര്‍ ടെന്നീസില്‍ പരിശീലനം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. ആഴ്ചയില്‍ ഒന്നിലധികം തവണ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും, കൂടുതല്‍ ആളുകളെ കണ്ടുമുട്ടാനും ടെന്നീസ് അദ്ദേഹത്തിന് അവസരം നല്കി. സ്പോര്‍ട്സ് എന്നത് മത്സരങ്ങള്‍ക്കും മെഡലുകള്‍ക്കും അതീതമാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഒരേ സമയം പരിഹരിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ് സ്പോര്‍ട്സ് .
9. അഡാപ്റ്റഡ് സ്പോര്‍ട്സ് (എഎസ്) എന്നത് ഫിറ്റ്നെസിന് മാത്രമാണോ? നിങ്ങളുടെ അഭിപ്രായത്തില്‍, മറ്റേതെല്ലാം വഴികളിലൂടെ അതിന് വ്യക്തികളെ ശാക്തീകരിക്കാനാകും?
അഡാപ്റ്റഡ് സ്പോര്‍ട്സില്‍ മത്സരം ഉള്ളതും ഇല്ലാത്തതും വിനോദപരവുമായ കായിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടും. സ്പോര്‍ട്സിനെ പരിഷ്ക്കരിക്കുമ്പോഴാണ് നമ്മള് അതിനെ അഡാപ്റ്റഡ് സ്പോര്‍ട്സ് എന്ന് വിളിക്കുന്നത്. ഈ പദം പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്സിലാണ് ഉപയോഗിച്ച് വരുന്നത്. ഫിറ്റ്നസ് അതിന്റെ വലിയൊരു ഭാഗമാണ്. ഒരു വീല്‍ചെയര്‍ ടെന്നീസ് കളിക്കാരനെ സംബന്ധിച്ചിടത്തോളം, തോളിന്റെ ആരോഗ്യം, കരുത്ത്, വഴക്കം എല്ലാം നിര്‍ണ്ണായകമാണ്. ഒരാള്‍ക്ക് പതിവായി സ്പോര്‍ട്സില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഫിറ്റ് ആയിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.
10. നിങ്ങളുടെ വെബ്സൈറ്റ് പറയുന്ന ഒരു കാര്യമുണ്ട്, ''എല്ലാവര്ക്കും പങ്കെടുക്കാന്‍ കഴിയുന്ന കായിക പരിസ്ഥിതി വ്യവസ്ഥ സൃഷ്ടിക്കണമെങ്കില്‍, സംഭാഷണങ്ങള്‍ അവകാശ അധിഷ്ഠിത സമീപനത്തെ കേന്ദ്രീകരിച്ച് ആരംഭിക്കണം.'' എന്ന്. എന്താണ് അവകാശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം കൊണ്ട് ഉദ്ദേശിക്കുന്നത്?
അവകാശങ്ങള്‍ അടിസ്ഥാനമാക്കിയുള്ള സമീപനം ലളിതമായി വിശദീകരിക്കാം - ഒരു അഡാപ്റ്റഡ് സ്പോര്‍ട്സ് ഇവന്റ് നടത്തുന്നതിന് തയ്യാറാകുന്ന സൗകര്യങ്ങള്‍ 100% ഭിന്നശേഷിസൗഹൃദമാണെന്ന് ഉറപ്പാക്കുക. 'ലഭ്യമായതില്‍ ഏറ്റവും മികച്ചത്' നല്കല് അല്ല, അതില്‍ കവിഞ്ഞ പരിഷ്കരണങ്ങള്‍ ആണ് ലക്ഷ്യമിടേണ്ടത്. ഞാന്‍ എല്ലായ്പ്പോഴും പറയുന്ന ഒരു കാര്യമുണ്ട്: ഭിന്നശേഷിയുള്ളവര്‍ക്ക് പറ്റിയ സേവനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭിന്നശേഷിയുള്ള ഒരാള്‍ നിങ്ങള്‍ ഉണ്ടാക്കിയതെന്തും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കരുത്. ഏത് ചിന്തകളും പദ്ധതികളും അവകാശങ്ങളെ ചുറ്റിപറ്റിയാകണം . നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ പദ്ധതികളും ജനാധിപത്യ പ്രക്രിയകള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണ്. പങ്കെടുക്കുന്ന വ്യക്തികള്‍ക്ക് അവരുടെ പരാതികള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിന് സംഘാടകരെ സമീപിക്കാന്‍ ഓപ്ഷനുകള്‍ ഉണ്ടോ? എന്നെല്ലാം ചിന്തിക്കണം. അവകാശങ്ങള്‍ ചിന്താപ്രക്രിയയുടെ ഭാഗമായിരിക്കണം . അങ്ങനെ ഒടുവില്‍ അത് ആസൂത്രണത്തിന്റെ ഭാഗമായി മാറും.

11. ഇതിന് മുമ്പ് നിങ്ങള്‍ യുഎസില്‍ ജോലി ചെയ്യുകയായിരുന്നല്ലോ. അഡാപ്റ്റഡ് സ്പോര്‍ട്സ് മേഖല പരിഗണിക്കുമ്പോള്‍ ഇന്ത്യയും യുഎസും തമ്മിലുള്ള വിത്യാസം എന്താണ്?
ആദ്യം തന്നെ പറയട്ടെ, ഇന്ത്യയില്‍ ഇതിനുള്ള പ്രൊഫഷണല്‍ ടീച്ചര്‍ പ്രീപറേഷന്‍ പ്രോഗ്രാമുകള്‍ ഇല്ല. ഭിന്നശേഷിയുള്ളവര്‍ക്കായി നയവും പ്രോഗ്രാമുകളും രൂപകല്‍പ്പന ചെയ്യുന്ന സര്‍ക്കാര്‍ കമ്മിറ്റികളില്‍ സേവനമനുഷ്ഠിക്കുന്ന വിദഗ്ധര്‍ക്ക് ആളുകളുടെ വികസനത്തിനുള്ള ഒരു ഉപകരണമാണ് സ്പോര്‍ട്സ് എന്ന് അറിയില്ല. അമേരിക്കയില്‍, നയ പരിഷ്കരണം, നിലവിലുള്ള നിയമനിര്‍മ്മാണത്തിലെ മെച്ചപ്പെടുത്തലുകള്‍ എന്നിവ പ്രധാന മേഖലകളില്‍ നിന്നുള്ള ഗവേഷകരാണ് നടപ്പാക്കുന്നത്. ഇന്ത്യയിലെ കായിക ഇടങ്ങളില്‍ ആ ലെവലില്‍ എത്തിയിട്ടില്ല. ഭിന്നശേഷിയുള്ളവരുടെ സ്പോര്ട്സമേഖല ഇത്രയും തടസങ്ങള്‍ നേരിടുന്നത് ഇത്തരം ഘടകങ്ങള്‍ മൂലമാണ്.
12. നമ്മുടെ സ്കൂളുകള്‍ മുഖ്യധാരാ കരിയര്‍-അധിഷ്ഠിതമാണ്, അവര്‍ പിഇ, കായിക മത്സരങ്ങള്‍, പരിശീലനം എന്നിവയ്ക്ക് സമയം അനുവദിക്കുന്നില്ല. സ്പെഷ്യല്‍ സ്കൂളുകള്‍ ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യുന്നു? സ്പെഷ്യല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഞങ്ങള്‍ സ്പോര്‍ട്സിനായി വേണ്ടത്ര സമയം നീക്കിവയ്ക്കുന്നുണ്ടോ?
വളരെ കുറച്ച് സ്പെഷ്യല്‍ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്മാര്ക്കെ അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് സ്പോര്‍ട്സിന്റെ കൊണ്ടുണ്ടാകുന്ന പ്രയോജനങ്ങളെക്കുറിച്ച് അവബോധമുള്ളൂ. അവബോധമുള്ള അഡ്മിനിസ്ട്രേറ്റര്മാര്ക്കിടയില്, നല്ല പരിശീലകരെ കണ്ടെത്താന്‍ കഴിവുള്ളവരുടെ ഗുരുതരമായ അഭാവമുണ്ട്. ഇനിയിപ്പോള്‍ സ്കൂളുകള്‍ക്ക് അധ്യാപകരെ നിയമിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍പ്പോലും, നമ്മുടെ രാജ്യത്തെ ശാരീരിക വിദ്യാഭ്യാസ ബിരുദധാരികള്‍ക്ക് അതിനുള്ള എക്സ്പോഷറോ പരിചയസമ്പത്തോ ഇല്ല. അതിനാല്‍, ഈ പ്രശ്നത്തിനുള്ള പരിഹാരത്തിന് ടോപ്പ്-ഡൗണ്‍ അപ്രോച്ചും ബോട്ടം- ആപ്പ് അപ്രോച്ചും അനിവാര്യമാണ്.
13. അവസാനമായി, ഇന്ത്യയിലെ അഡാപ്റ്റഡ് സ്പോര്‍ട്സിനെക്കുറിച്ച് നിങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും എന്താണ്?
ഇന്ത്യയില്‍ ഭിന്നശേഷിയുള്ള ഓരോ കുട്ടിക്കും, മുതിര്‍ന്നവര്‍ക്കും അവരുടെ ഗ്രാമത്തിലോ പട്ടണത്തിലോ നഗരത്തിലോ കായിക ഇനങ്ങള്‍ പരിശീലിക്കാനുള്ള ഇടങ്ങള്‍ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ അസ്തിത്വത്തില്‍ നെയ്ത വൈവിധ്യം എന്ന ആശയത്തെ പരിഗണിക്കുമ്പോള്‍, ഒരു രാജ്യമെന്ന നിലയില്‍ ഈ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും, കായിക അവകാശങ്ങള്‍ക്കും വേണ്ടിയുള്ള രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രതിബദ്ധത കാണിക്കുന്നതിന് ഇതിനേക്കാള്‍ മികച്ച ഒരു ഉദാഹരണം ഉണ്ടാകില്ല.
*******************************************************************************************
Born and raised in the South Indian city of Hyderabad, Padmini Chennapragada holds a Master of Science (Adapted Physical Activity, USA) and is a trained Physiotherapist (Hyderabad, INDIA). She has created and leads the AdaptedSportsIndia movement. Started as a social media campaign, today, the initiative is a community-driven effort that is encouraging and educating Indians with disabilities to take up sports to improve the quality of their lives.
She currently serves as a Program Director for the Indian Wheelchair Tennis Tour (IWTT). In this role, she helps develop training camps for Indians with physical disabilities to participate in regular wheelchair tennis programming.
Her work is focused on Sport Governance and Physical Education in India’s Special Schools. Through a rights-based approach, Padmini writes about the governance issues within India’s disability sports world.
1. Could you introduce the Adapted Sports India movement to our audience?
Adapted Sports India started as a simple hashtag on Facebook. Today, it is a community-driven initiative through which Indians with disabilities from multiple states engage in a direct dialogue with me. In these conversations, we discuss the challenges they face. Through these conversations, we are able to strategize how people can take up a rights-based approach to advocate for full participation in the communities where they live.
2. What inspired you to launch the social media campaign and prompted you to take it further to the level itis operating now?
I have always been a fan of the internet. I discovered the power of the internet in 2004 when my sister used to send me information about physical therapy from Florida where she was a college student. I was living in Hyderabad and about to go into a physiotherapy course. With all the information I learnt over the internet, when I started college as a new student, I was already ahead of my peers. And since then, I never looked back on learning from the internet.
Around 2015, inspired by the disability rights movement from the United States, I started using Facebook to share what I was learning through my fieldwork in India. I wanted more Indians to learn how to advocate for their right to have access to sports in a safe and dignified environment. As I increased the number of posts that I made on a weekly basis, I realized there was a need to have a tracking mechanism and that’s when I came up with the hashtag #AdaptedSportsIndia. And before I could learn who was visiting my posts, I made friends from all over India who had disabilities and were sharing with me their experiences from the ground.
All this incoming information led me to begin research using tools like the Right to Information Act (2005) which allowed me to understand why there were challenges for Indians with disabilities within these spaces. One to one conversation with the para-athletes who were reaching out to me helped me identify Indians who were themselves community leaders showing the way for more para-athletes after them. Today, as a community, we are strategizing on how to reduce barriers for Indians with disabilities in multiple states to access sports at the community level.
3. As a physiotherapist could you explain to us the ways through which sports can change the quality of life for people with disabilities?
In India, within the physiotherapy curricula, there is a lot of emphasis on the therapeutic and clinical aspects of improving the quality of life for persons with disabilities. We are yet to speak about sports as a way to enhance the quality of life within these curricula. To begin with, sports can create a lot of opportunities for people to leave their homes and experience more human interaction. And this can positively impact a person’s mental health. By setting up smaller goals to learn sport-specific skills, a physiotherapist can effectively design treatment protocols that can slowly help a person improve multiple aspects of their orthopaedic and neurological health. For example, a patient may find it boring to learn and follow a stretching routine to maintain their muscle health. However, if the same stretching routine is built using sport skills, the physiotherapist can provide a patient with a more engaging way to accomplish health goals. Exercise or therapy routines can be made more fun.
4. Sport can be a transformative tool for people with disabilities. But according to your opinion, what hinders it from being inclusive?
Lack of knowledge within the communities where they live is the primary reason I believe. Many Indians don’t know people with disabilities can pursue sports opportunities. We often experience this in our fieldwork for AdaptedSportsIndia. There is a surprise when a person in a wheelchair enters a room and is seen managing themselves independently We have not had enough visible example of Indians with disabilities navigating public spaces independently (especially in sports). The numbers are slowly growing and with this, accessibility of sport spaces can hopefully improve too. For sports to become inclusive, we must start thinking about people with disabilities from the planning stages onwards. We cannot design our spaces and programs and then say, “Hey! I have to make this accessible to people with disabilities!” By considering principles of inclusion from the start, we will create more sustainable sport initiatives. Initiatives that can serve all age groups, newborn to senior citizens.
5. You are at the forefront to create awareness about the governance issues within India’s disability sports world. How much of a change do you see regarding, the access, opportunity, facilities and funding ever since you started your work?
I am proud to say that through my work I have been able to impact some change at least. Today there is more awareness among the athletes with disabilities who have come across my work to advocate for their rights. Today I hear back from the community of conversations they have had with their sports administrators about financial transparency or accountability. National Sports Federations like Special Olympics Bharat (SOB) have become compliant with the RTI Act, organizations like the Paralympic Committee of India (PCI) have become more organized in how they are communicating with their player communities to state two examples. However, it is a long road ahead. For sweeping reforms to happen there is a need for more athletes with disabilities in India to learn about taking a rights-based approach to advocate for their sporting rights. And that is precisely where my current focus remains.
6. How did sports for persons with disabilities go through in the year of the pandemic?
From a team sports perspective, it was a no action year. With the COVID-19 restrictions and shut sports stadia and facilities, meeting to train was a clear no. However, like everyone else around the world, Indians also adapted to the circumstances. There were initiatives by NGOs and some government-led programs for people to engage in virtual group training sessions. Some individual sports players focused on training at home using whatever was available for them. It was very interesting to see the video of a player from Tamil Nadu who made a dumbbell using a 300 ml soft drink bottle filled with sand. I saw wheelchair tennis and basketball players work on wheelchair agility skills while waiting for the courts to open again. In a way, the pandemic taught us that we can train Indians from the most remote regions in India, while simply using tools like WhatsApp and Telegram. This also helped us pick up speed on training players within our networks on how to use technology to acquire job-ready skills.
7. Since women with disabilities face double discrimination, in what ways can the government and people as you come together to make Adapted sports gender-inclusive?
For starters, the Government can encourage sports organizations and non-profits by endorsing programs that will mandatorily keep the gender ratio even. By providing small-time stipends and loans for women with disabilities to buy sports equipment and to pursue regular sports training, state governments can take a lead to reduce barriers for women to participate in sports while balancing the other aspects of their lives. Beyond providing monthly pensions, state governments can permit adapted sports programs to be included within rehabilitation efforts for women with disabilities. Initiatives such as this will also directly fulfil the mandates of the United Nation’ SDGs.
8. When I made enquiries to people with disabilities (35- 40-year-old) about sports participation, most of them were curious to try but was hesitant to pursue it further. The normal reason they gave was that they should have started at an early age to bring that level of flexibility and positive influence on health. What is your opinion about starting late?
It is never too late to start engaging in sports. In Texas, two years ago I met a senior scientist with a neck level spinal cord injury who was beginning to train in wheelchair tennis because it allowed them to leave their home multiple times a week and to meet more people. We must understand that sport is beyond competition and medals. Sports is primarily about learning a skill that helps you address both your physical and mental health at the same time. And we can use that skill in multiple ways (i.e., recreation, family activities, and community programs to name a few).
9. Are Adapted sports (AS) just about fitness? According to you, in what other ways AS can be empowering.
Adapted Sports as a concept can include both competitive, non-competitive and recreational sporting activities. When sport is adapted or modified, we call it Adapted Sports. This term is primarily used in the United States. So yes, fitness is a huge part of it. For an individual to participate in sporting activities, they must learn about the fit and healthy ways in which they can pursue a particular sport. For example, for a wheelchair tennis player, shoulder health, strength and flexibility in their upper arms are critical aspects. If one wants to participate in sports regularly there is a critical need to focus on being fit and prepared for it.
10. Your website says, " If the Indians want to create a truly inclusive sporting ecosystem in which everyone has an opportunity to participate, we must start our conversations centred around a rights-based approach.". How is the rights-based approach executed?
Rights-based context can be simply put – ensuring 100 % accessibility of a sports facility to conduct an adapted sports event. It is looking beyond making accommodations that are up to ‘best of what is available’. I always tell everyone: if I can’t engage in a particular service or amenity I will put in place as a disability sports organizer, I should not expect a person with a disability to accept it. That is, placing rights at the centre of the entire process. It all boils down to that fine detail! Allowing democratic processes to be followed in all actions taken is another example. Are there options for the participating individuals to approach the organizers for reporting their grievances? The list can be endless. Like I said earlier, rights also must be a part of our thinking process. Then it naturally becomes a part of the planning and implementation procedures.
11. You were working in the US before this. What major difference do you observe (from your field of expertise) between adapted sports in India and the US?
To start, we don’t have professional teacher preparation programs within this space in India. The experts serving on committees with governments to design policy and programs for persons with disabilities are not aware of sports as a tool for development within this sector. In the United States, policy reform, improvements to existing legislation are led by researchers from the relevant sectors. We are not yet there within the sports spaces in India. And when one adds the disability layer to sports, we have a much more complex context to deal with as a country.
12. Our schools are so mainstream career-oriented that they hardly allow time for PE, Sports competitions, grooming and practice which in turn creates a generation alien to playgrounds. How do you feel special schools are handling this issue? Are we allocating enough time for sports in a special school curriculum?
Very few special school administrators have the awareness about benefits of sports for their students. And among the ones that have the awareness, there is a critical absence of experts who can train their teachers on these topics. So even if the schools want to hire teachers, our country’s physical education graduates barely have exposure to the knowledge. So, the solution to this problem must follow both top-down and bottom-up approaches.
13. Finally, what are your hopes and dreams about Adapted sports in India?
I dream of a day when every child or adult with a disability in India has one place in their village, town or city to go to where they have access to multiple options in sports. I hope that we accomplish this dream as a country while considering the diversity that is interwoven into our existence. There can’t be a better example than this to show where our true commitment towards disability and sporting rights lie.
Courtesy:
Prajaahita Foundation: Facebook
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!