ആൻഡേഴ്സനും ബ്രോഡുമുണ്ട്, പോരാത്തതിന് സ്റ്റോക്സും; ഏഷ്യയിൽ എങ്ങനെ വിജയിക്കാമെന്ന് ഇംഗ്ലണ്ടിനറിയാമെന്ന് മുൻ ഇംഗ്ലീഷ് താരം
സത്യസന്ധമായി പറഞ്ഞാല്‍ ഇംഗ്ലീഷ് സ്പിന്നര്‍മാരുടെ ബൗളിങ് ഈ പരമ്പരയില്‍ അത്ര മികച്ചതായി തോന്നിയിട്ടില്ല. എന്നിട്ടും ലങ്കയ്ക്കെതിരേ പരമ്പര നേടാന്‍ ടീമിനു കഴിഞ്ഞു.
സ്പിന്‍ ബൗളിങ് താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിനു മേല്‍ ഇന്ത്യക്കാണ് ആധിപത്യമെങ്കിലും സന്ദര്‍ശകരെ എഴുതിത്തള്ളാന്‍ കഴിയില്ലെന്ന് മുൻ ഇംഗ്ലീഷ് താരം ഒവൈസ് ഷാ. ശ്രീലങ്കയ്ക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരാനായത് ഇന്ത്യന്‍ സാഹചര്യങ്ങളിലും ഇംഗ്ലണ്ടിനു തിളങ്ങാനാവുമെന്നതിന്റെ തെളിവാണെന്നും ഷാ പറയുന്നു.
പേസര്‍മാരുടെ പ്രകടനം വഴി ലങ്കയ്ക്കെതിരായ 2-0ന്റെ ടെസ്റ്റ് പരമ്പര വിജയം വലിയ നേട്ടമാണ്. സത്യസന്ധമായി പറഞ്ഞാല്‍ ഇംഗ്ലീഷ് സ്പിന്നര്‍മാരുടെ ബൗളിങ് ഈ പരമ്പരയില്‍ അത്ര മികച്ചതായി തോന്നിയിട്ടില്ല. എന്നിട്ടും ലങ്കയ്ക്കെതിരേ പരമ്പര നേടാന്‍ ടീമിനു കഴിഞ്ഞു. സ്റ്റുവര്‍ട്ട് ബ്രോഡും ജിമ്മി ആന്‍ഡേഴ്സനും സ്പിന്നര്‍മാര്‍ക്കു വേണ്ടി തയ്യാറാക്കിയ പിച്ചില്‍ നന്നായി പന്തെറിഞ്ഞു. ഷാ വിലയിരുത്തുന്നു.
സ്പിന്‍ ബൗളിങ് ആക്രമണം താരതമ്യം ചെയ്യുമ്പോള്‍ ഇംഗ്ലണ്ടിനു മേല്‍ ഇന്ത്യക്കാണ് ആധിപത്യം. ഏഷ്യന്‍ സാഹചര്യങ്ങളിലും തിളങ്ങാന്‍ സാധിക്കുന്ന പേസ് ബൗളിങ് നിര ഇംഗ്ലണ്ടിനുണ്ട്. മാത്രമല്ല ഫാസ്റ്റ് ബൗളര്‍മാരുടെ ഒഴിവ് നികത്താന്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ഉണ്ടെന്നതും ഇംഗ്ലണ്ടിനു മുതല്‍ക്കൂട്ടാണ്. ഏഷ്യയിൽ എങ്ങനെ വിജയിക്കാമെന്ന് ഇംഗ്ലണ്ടിന് ഇപ്പോൾ അറിയാം. ഷാ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!