ഉത്തരം പറയാന്‍ തയ്യാറാണോ?; ആകര്‍ഷക സമ്മാനവുമായി ഔട്ട്ക്ലാസ് മാസ്റ്റര്‍മൈന്‍ഡ്
വിജയിക്ക് 10,000 രൂപയും ഔട്ട്ക്ലാസ് ആപ്പ് രണ്ട് വര്‍ഷത്തെ സൗജന്യ സബ്സ്ക്രിപ്ഷനും ഒന്നാം സമ്മാനമായി നല്‍കും
കേരള സിലബസില്‍ പഠിക്കുന്ന ആറ് മുതല്‍ പ്ലസ് ടുവരെയുള്ള വിദ്യാര്‍ഥികള്‍ക്കായി ഔട്ട്ക്ലാസ് മാസ്റ്റര്‍മൈന്‍ഡ് ടെസ്റ്റ് സംഘടിപ്പിക്കുന്നു. വിവിധ വിഭാഗങ്ങളിലായി ആകെ ഒരു ലക്ഷം രൂപ മൂല്യം വരുന്ന സമ്മാനങ്ങള്‍ വിജയികള്‍ക്ക് നല്‍കും.
ആറാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന ഏത് വിദ്യാര്‍ഥിക്കും ഔട്ട്ക്ലാസ് മാസ്റ്റര്‍മൈന്‍ഡ് ടെസ്റ്റില്‍ പങ്കെടുക്കാം. ഇതിനായി https://www.outclasstherest.
വിജയിക്ക് 10,000 രൂപയും ഔട്ട്ക്ലാസ് ആപ്പ് രണ്ട് വര്‍ഷത്തെ സൗജന്യ സബ്സ്ക്രിപ്ഷനും ഒന്നാം സമ്മാനമായി നല്‍കും. ഫസ്റ്റ് റണ്ണര്‍ അപ്പിന് 5,000 രൂപയും ഒരു വര്‍ഷത്തെ ഔട്ട്ക്ലാസ് ആപ് സൗജന്യ സബ്സ്ക്രിപ്ഷനും നല്‍കും. സെക്കന്‍ഡ് റണ്ണറപ്പിന് 3,000 രൂപയും ഒരു വര്‍ഷത്തെ ഔട്ട് ക്ലാസ് ആപ്പ് സൗജന്യ സബ്സ്ക്രിപ്ഷനുമാണ് സമ്മാനം.
എങ്ങനെ പങ്കെടുക്കാം?
കുട്ടികളുടെ അഭിരുചി, പൊതു അവബോധം, പാഠ്യപദ്ധതി എന്നിവ ആസ്പദമാക്കിയതായിരിക്കും ചോദ്യങ്ങള്‍. ആകെ 100 മാര്‍ക്കിന്റെ 50 ചോദ്യങ്ങള്‍ ഉണ്ടാകും. 10 ചോദ്യങ്ങള്‍ വീതം അഭിരുചി, പൊതു അവബോധം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും. 30 ചോദ്യങ്ങള്‍ കണക്ക്, സയന്‍സ് വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഉണ്ടാവുക. എല്ലാം മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളായിരിക്കും. 45 മിനുട്ട് നീണ്ടുനില്‍ക്കുന്ന ടെസ്റ്റില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. തെറ്റായ ഉത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. ഏത് ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കും ഇതേ രീതിയില്‍ തന്നെയായിരിക്കും ചോദ്യങ്ങള്‍. രണ്ട് മാര്‍ക്ക് വീതമുള്ളതായിരിക്കും ഓരോ ചോദ്യവും.
സെപ്തംബര്‍ 17, 18, 19 തിയ്യതികളിലാണ് ഔട്ട് ക്ലാസ് മാസ്റ്റര്‍മൈന്‍ഡ് പ്രോഗ്രാം. ഈ ദിവസങ്ങളില്‍ ഏത് സമയത്തും കുട്ടികള്‍ക്ക് ഇതില്‍ പങ്കെടുക്കാം. ടെസ്റ്റ് നടക്കുന്ന ദിവസം https://www.outclasstherest.
കുട്ടികള്‍ക്ക് സങ്കീര്‍ണമായി തോന്നുന്ന പാഠഭാഗങ്ങളുടെ അടിസ്ഥാന തത്വങ്ങള്‍ ലളിതവും രസകരവുമായ രീതിയില്‍ ആകര്‍ഷകമായ ഗ്രാഫിക്സുകളുടെ സഹായത്തോടെ അവതരിപ്പിക്കുന്ന ഈ ലേണിങ് ആപ്പ് ആണ് ഔട്ട് ക്ലാസ്. ലോകം മുഴുവന്‍ ഓണ്‍ലൈന്‍ പഠനരീതിയിലേക്ക് മാറിയ ഘട്ടത്തില്‍ സംസ്ഥാന സിലബസിലെ പാഠ്യപദ്ധതികള്‍ കൂടി നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് എത്തിക്കുകയാണ് ഔട്ട് ക്ലാസിന്റെ ലക്ഷ്യം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
നിങ്ങളും ഞാനും കുറച്ചുകാലമായല്ലോ ഈ കയിലും കുത്തി ഇരിക്കുന്നത്; പിആര്‍ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ രൂക്ഷമറുപടി
ആഭ്യന്തര വിമാനങ്ങളിൽ വരുന്നവർക്കും ക്വാറന്റൈൻ നിർബന്ധം; കർശന പരിശോധനയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ
എന്തുകൊണ്ട് ഐടി സെക്രട്ടറി എം ശിവശങ്കറെ മാറ്റി?; സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ വിശദീകരണം| 10 കാര്യങ്ങള്‍
രാഹുൽ ഗാന്ധി പ്രാദേശിക വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല; കാര്യങ്ങൾ പറയാൻ ഇവിടെ ആളുണ്ടെന്ന് ചെന്നിത്തല