റിലീസായ ആദ്യ എപ്പിസോഡ് മുതൽ യൂടൂബിൽ ട്രെൻഡിങ് ലിസ്റ്റിൽ തുടരുന്ന സീരീസാണ് 'കിളി' യുടേത്. മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് വെബ് സീരീസ് എന്ന പ്രത്യേകതയും കിളിക്കുണ്ട്. കിളിയിൽ ബിനു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിഷ്ണുവാണ് ഈ സീരീസിന്റെ തിരകഥയും സംവിധാനവും നിർവഹിക്കുന്നത്. രാജ്യത്ത് നില നിൽക്കുന്ന സെൻസർഷിപ്പിനോടുള്ള എതിർപ്പും പല രാഷ്ട്രീയ ശരികേടുകളെയും താൻ കിളിയിലൂടെ വിമർശിക്കുന്നുണ്ടെന്ന് വിഷ്ണു അഭിപ്രായപ്പെടുന്നു. വീഡിയോ കാണാം.