സ്ത്രീധന, ഗാർഹിക പീഡനങ്ങൾ: ഓണ്‍ലൈനിലും പരാതി നൽകാം, ഓർത്തിരിക്കേണ്ട നമ്പറുകൾ
സ്ത്രീധന പീഡനവും ഗാർഹിക പീഡനവും സംബന്ധിച്ച് സംസ്ഥാനത്ത് ഉയരുന്ന പരാതികളും പ്രശ്നങ്ങളും പൊലീസ് അടിയന്തര പ്രാധാന്യത്തോടെ അന്വേഷിക്കുമെന്ന് സർക്കാർ. ഏത് പ്രായത്തിലുമുളള വനിതകള്‍ നല്കുന്ന പരാതികളിലും മുന്തിയ പരിഗണന നൽകിയായിരിക്കും പരിഹാരം നിർദേശിക്കുക. സ്റ്റേറ്റ് നോഡൽ ഓഫിസറായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ. നിശാന്തിനിയെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ട് ദിവസങ്ങൾക്കിടെ ഭർത്തൃവീട്ടിൽ മരിച്ച നിലയിൽ മൂന്ന് യുവതികളെയാണ് കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണത്തിലും ഭർത്താവിന്റെ വീട്ടുകാർക്കെതിരെ യുവതികളുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്ത് എത്തുകയും കേസാകുകയും ചെയ്തു. അതിക്രൂരമായ സ്ത്രീധന, ഗാർഹിക പീഡനങ്ങളാണ് രണ്ട് യുവതികൾ ജീവനൊടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സ്ത്രീധന-ഗാർഹിക പീഡന പരാതികൾ അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ് സർക്കാർ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിർദേശിച്ചത്.
സംസ്ഥാനത്ത് ഗാർഹിക, സ്ത്രീധന പീഡന പരാതികൾ കൈകാര്യം ചെയ്യാൻ നിലവിലുളള സംവിധാനങ്ങൾക്ക് പുറമെ പരാതി നൽകാനായി പുതിയ നമ്പരുകളും മെയിൽ ഐഡികളും കൂടി നിലവിൽ വന്നിട്ടുണ്ട്. ഓൺലൈൻ സംവിധാനത്തിലൂടെ ജില്ലാ പൊലീസ് മേധാവിമാർക്ക് പരാതി നൽകാനുളള ഡൊമസ്റ്റിക് കണ്‍ഫ്ളിക്റ്റ് റെസല്യൂഷന്‍ സെന്റര്‍ എല്ലാ ജില്ലയിലും പ്രവർത്തിക്കുന്നുണ്ട്. വനിതകൾക്കെതിരെയുളള ഏത് തരത്തിലുളള അതിക്രമങ്ങളും തടയുന്നതിനാണ് ഇത് രൂപീകരിച്ചിരിക്കുന്നത്. ഇതിലൂടെ ജില്ലാ പൊലീസ് മേധാവിമാർ പരാതി നേരിട്ട് കേട്ട് വിഷയത്തിൽ ഇടപെടും.
വനിതകള്‍ നേരിടുന്ന സൈബര്‍ അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും അപരാജിത ഓണ്‍ലൈന്‍ എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ട്. സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹിക പീഡനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ നല്‍കുന്നതിന് ഇനിമുതല്‍ ഈ സംവിധാനം ഉപയോഗിക്കാവുന്നതാണെന്ന് ഇന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇത്തരം പരാതികളുളളവര്‍ക്ക് aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 9497-996-992 ജൂൺ 23 മുതൽ നിലവില്‍ വരും. കൂടാതെ പൊലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ കണ്ട്രോള് റൂമിലും പരാതികള്‍ അറിയിക്കാം. ഫോണ്‍- 9497-900-999, 9497-900-286.
സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും അന്വേഷിക്കുന്നതിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആര് നിശാന്തിനിയെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ആയി നിയോഗിച്ചിട്ടുണ്ട്. ഒരു വനിതാ എസ്ഐയും നിശാന്തിനിയെ സഹായിക്കാൻ ഉണ്ടാകും. 9497-999-955 എന്ന നമ്പറില്‍ നാളെ മുതല്‍ പരാതികള്‍ അറിയിക്കാം. ഏത് പ്രായത്തിലുമുളള വനിതകള്‍ നല്കുന്ന പരാതികള്‍ക്കും മുന്തിയ പരിഗണന നല്കി പരിഹാരം ഉണ്ടാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!