എൻഎസ്ഒയുടെ പെഗാസസ്; ഫോണുകൾ ചോർത്തുന്ന ഇസ്രയേലിലെ സൈബർ ഡോൺ ആരാണ് ? അറിയേണ്ടതെല്ലാം
നിലവില്‍ 45ല്‍ അധികം രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നതായിട്ടാണ് ടൊറന്റോ ആസ്ഥാനമായ സിറ്റിസണ്‍ ലാബ് കഴിഞ്ഞ വിവാദങ്ങളുടെ കാലത്ത് വ്യക്തമാക്കിയത്. അതില്‍ തന്നെ സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, മെക്സിക്കോ, മൊറോക്കോ, കസഖിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിക്കുന്നതായും സിറ്റിസണ്‍ ലാബ് പറയുന്നു.
ഇന്ത്യയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും അടക്കം 25 പേരുടെ വാട്സാപ്പ് അടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത് 2019ലാണ്. ഇസ്രയേലിലെ എന്എസ്ഒയെന്ന സൈബര്‍ ആയുധ വ്യാപാരികളുടെ പെഗാസസ് എന്ന മാൽവെയർ ഉപയോഗിച്ചായിരുന്നു അന്ന് ചോർത്തൽ. ആ കേസിൽ ഫേസ്ബുക്കും വാട്സാപ്പും എന്‍എസ്ഒയ്ക്കെതിരെ നിയമനടപടികളുമായി നീങ്ങിയിരുന്നു. ഇപ്പോൾ ഇതാ, വിവിധ രാജ്യങ്ങളിലെ 16 മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിൽ പെഗാസസ് ഉപയോഗിച്ച് നടത്തിയ ഞെട്ടിക്കുന്ന ഫോൺ ചോർത്തലിന്റെ വിവരങ്ങളാണ് പുറത്തുവിട്ടത്. പെഗാസസിനെക്കുറിച്ചും ആ മാൽവെയർ നിർമ്മിക്കുന്ന സൈബർ ഡോൺ എന്നറിയപ്പെടുന്ന കമ്പനിയെക്കുറിച്ചും വിശദമായി വായിക്കാം.
എന്എസ്ഒയെന്ന സൈബര്‍ ആയുധ വ്യാപാരി
സൈബര്‍ ലോകത്ത് ഹാക്കിങ്ങില്‍ അടക്കം ഏറെ കുപ്രസിദ്ധി നേടിയ ഇസ്രായേലിലെ ഹെര്‍സിലിയ ആസ്ഥാനമായ കമ്പനി. അമേരിക്കയിലെ ഫ്രാന്‍സിസ്കോ പാര്‍ട്ണേഴ്സാണ് ഉടമകള്‍. സൈബര്‍ ആയുധ വ്യാപാരികള്‍ എന്നാണ് കമ്പനിക്കുള്ള വിശേഷണം. നിവ് കാര്‍മി, ശലേവ് ഹൂലിയോ, ഒംറി ലാവി എന്നീ മൂന്നുപേര്‍ ചേര്‍ന്ന് 2010ലാണ് സൈബര്‍ ഇന്റലിജന്‍സ് കമ്പനിക്ക് തുടക്കമിടുന്നത്. സ്ഥാപകരായ മൂന്നുപേരുടെയും പേരിന്റെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്തതാണ് എന്‍ എസ് ഒ. ഇതല്ലാതെ വിവിധ പേരുകളിലും ഇതേ കമ്പനി പ്രവര്‍ത്തിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാക്കിങ്ങിനായുളള ക്യൂസ്യൂട്ട്, ട്രൈഡന്റ്, പെഗാസസ് എന്നീ സോഫ്റ്റ് വെയര്‍ പ്രോഗ്രാമുകള്‍ എന്‍എസ്ഒ നിര്‍മ്മിച്ചതാണ്.
പെഗാസസ് എന്ന സോഫ്റ്റ് വെയറാണ് എന്‍എസ്ഒയില്‍ ഏറെ പേരുകേട്ടത്. ആരെയാണോ ലക്ഷ്യം വെയ്ക്കുന്നത് അവരുടെ ഫോണില്‍ കടന്നുകയറി അതീവ സൂക്ഷ്മമായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പെഗാസസിന് കഴിയുമെന്നതാണ് പ്രത്യേകത. ആന്‍ഡ്രോയിഡ്, ഐഫോണ്‍ വ്യത്യാസമില്ലാതെ മൊബൈലുകളില്‍ കോളുകള്‍ ട്രാക്ക് ചെയ്യാനും ആപ്പുകളിലെ വിവരങ്ങള്‍ ശേഖരിക്കാനും പാസ്വേഡ് കവരാനും ലൊക്കേഷന്‍ മനസിലാക്കാനും പെഗാസസ് ഉപയോഗിച്ച് ഏജന്‍സികള്‍ക്ക് കഴിയും. കൂടാതെ മൊബൈലിലെ ക്യാമറ, മൈക്രോഫോണ്‍, ജിപിഎസ് എന്നിവയിലെ വിവരങ്ങളും ചോര്‍ത്തിയെടുക്കാം.

2019ൽ വാട്സാപ്പില്‍ പെഗാസസ് ഉപയോഗിച്ച് ചോർത്തൽ നടന്നതും ഇതുപോലെയാണെന്നാണ് വിവരം. എന്നാല്‍ സോഫ്റ്റ്വെയറുകള് ഇത്തരം ചാരപ്പണിക്കായി കമ്പനി സ്വയം ഉപയോഗിക്കാറില്ലെന്നാണ് വാട്സാപ്പ് വിവാദത്തില്‍ എന്‍ എസ് ഒ നേരത്തെ പ്രതികരിച്ചിരുന്നത്. വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ക്കും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുമാണ് ഇത് ഉപയോഗിക്കാനുളള അനുമതിയുളളത്. ഭീകരവാദവും കുറ്റകൃത്യങ്ങള്‍ കുറയുന്നത് തടയാനുമാണ് സാധാരണ ഇത് ഉപയോഗിക്കുന്നത്. ഇതിന് പുറമെ ഇസ്രയേലി ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലും അനുമതിയോട് കൂടി മാത്രമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വില്‍ക്കുന്നതെന്നും എന്‍എസ്ഒ സി ഇ ഒ ശലേവ് ഹൂലിയോ വ്യക്തമാക്കിയിരുന്നു. വാട്സാപ്പ് ചോര്‍ത്തല്‍ കേസില്‍ അന്ന് എന്‍എസ്ഒ നല്കിയ മറുപടി ശ്രദ്ധേയമാണ്. കോടതിയില്‍ ഇത് നേരിടും. സര്‍ക്കാരുകള്‍ക്കും നിയമസംവിധാനങ്ങള്‍ക്കും തീവ്രവാദത്തെയും കൊടിയ കുറ്റകൃത്യത്തെയും നേരിടാനുളള സാങ്കേതിക വിദ്യ നല്‍കുക മാത്രമേ ചെയ്തിട്ടുളളൂവെന്നുമായിരുന്നു എന്‍എസ്ഒയുടെ അവകാശവാദം.
പെഗാസസ് ഉപയോഗിക്കുന്നത് 45ലേറെ രാജ്യങ്ങൾ ?
നിലവില്‍ 45ല്‍ അധികം രാജ്യങ്ങള്‍ പെഗാസസ് ഉപയോഗിക്കുന്നതായിട്ടാണ് ടൊറന്റോ ആസ്ഥാനമായ സിറ്റിസണ്‍ ലാബ് കഴിഞ്ഞ വിവാദങ്ങളുടെ കാലത്ത് വ്യക്തമാക്കിയത്. അതില്‍ തന്നെ സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, മെക്സിക്കോ, മൊറോക്കോ, കസഖിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ പെഗാസസ് ഉപയോഗിക്കുന്നതായും സിറ്റിസണ്‍ ലാബ് പറയുന്നു. പെഗാസസ് ഉപയോഗിച്ച് ഒരുവര്‍ഷം 500 ഫോണുകള്‍ നിരീക്ഷിക്കാന്‍ കഴിയും. വാര്‍ഷിക ലൈസന്‍സ് ഫീസ് എഴ് മുതല്‍ എട്ട് മില്യണ്‍ ഡോളര്‍വരെയാണ്.
സൈപ്രസ്, ഇസ്രയേല്‍, ബ്രസീല്‍, ഇന്തോനേഷ്യ, സ്വീഡന്, നെതര്‍ലന്‍ഡ്സ് എന്നീ രാജ്യങ്ങളിലെ ഫോണ്‍ നമ്പരുകള്‍ ഉപയോഗിച്ചാണ് പെഗാസസ് വാട്സാപ്പ് അക്കൗണ്ടുകള്‍ ഉണ്ടാക്കുകയെന്നും ഒരു സ്വകാര്യ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സര്‍ക്കാരുകളുടെ അറിവോടെയാണ് എന്‍എസ്ഒ ഫോണ്‍ ചോര്‍ത്തല്‍ നടത്തിയതെന്നാണ് 2019ലെ കേസില്‍ ഫേസ്ബുക്ക് ആരോപിച്ചിരുന്നത്. കാലിഫോര്‍ണിയ കോടതിയില്‍ പരാതിക്കൊപ്പം ഇത് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഘാനയിലെ നാഷണല്‍ കമ്മ്യൂണിക്കേഷന്‍ അതോറിറ്റിയുമായി എന്‍എസ്ഒ കരാറൊപ്പിട്ടതിന്റെ രേഖകളാണിത്. ഇതില്‍ ഘാന ആദ്യം ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാര പത്രം സമര്‍പ്പിക്കണം. എങ്കില്‍ മാത്രമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ എന്‍എസ്ഒ കൈമാറുകയുളളൂ. ഇപ്പോൾ 16 മാധ്യമങ്ങൾ ചേർന്ന് പുറത്തുകൊണ്ടുവന്ന വാർത്തകളിലും ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ തന്നെയാണ് ഫോൺ ചോർത്തൽ നടത്തിയതെന്നാണ്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു.
എന്‍എസ്ഒയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍
1. 2019 ഒക്ടോബറില്‍ ഇന്ത്യാക്കാരടക്കം ലോകത്തുളള 1,400 പേരുടെ വിവരങ്ങള്‍ വാട്സാപ്പില്‍ നിന്ന് ചോര്‍ത്തിയെന്നതാണ് വിവാദം. മാധ്യമപ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളുമായ ഇന്ത്യാക്കാരാണ് എന്‍എസ്ഒയുടെ പെഗാസസ് ഓപ്പറേഷനില്‍ ഇരയായത്. 2019 മേയിലായിരുന്നു ഈ സംഭവം നടന്നത്. ടൊറന്റോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച സിറ്റിസണ്‍ ലാബിലെ വിദഗ്ധരാണ് ഇത് കണ്ടെത്താന്‍ സഹായിച്ചത്. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ലാറ്റിനമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് നൂറോളം കേസുകള്‍ സിറ്റിസണ്‍ ലാബ് ഇത്തരത്തില്‍ കണ്ടെത്തി.
2019 മേയില്‍ തന്നെ വാട്സാപ്പിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ വാട്സാപ്പ് വോയിസ് കോളിലൂടെ പ്രചരിപ്പിച്ചതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന വോയ്സ് കോളിലൂടെയാണ് നിരീക്ഷണ സോഫ്റ്റ്വെയര് ഫോണില്‍ എത്തുക. കോള്‍ എടുത്തില്ലെങ്കിലും സോഫ്റ്റ്വെയര് ഫോണില്‍ ഇന്‍സ്റ്റാള്‍ ആവുകയും കോള്‍ ലോഗില്‍ നിന്ന് ആ നമ്പര്‍ അപ്രത്യക്ഷമാകുകയും ചെയ്യും.

പ്രത്യേക ഉപയോക്താക്കളെ ലക്ഷ്യം വെച്ച് നടത്തിയതാണ് ഈ ഹാക്കിങ് എന്നാണ് പറയുന്നത്. ഇത് ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളെ ഒരു പോലെ ബാധിച്ചിരുന്നു. എന്‍എസ്ഒ ആയിരുന്നു ഇതിന് പിന്നില്‍. മേയ് ആദ്യവാരമായിരുന്നു ഹാക്കിങ്ങെന്നും തകരാര്‍ പരിഹരിച്ചെന്നുമായിരുന്നു വാട്സാപ്പ് പിന്നീട് വിശദീകരിച്ചത്. ഈ കേസാണ് 2019ൽ വലിയ വിവാദമായി മാറിയ ഹാക്കിങ്. ഇന്ത്യയില്‍ നിന്നും മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും അടക്കം 25 പേരുടെ വാട്സാപ്പ് അടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കും വാട്സാപ്പും എന്‍എസ്ഒയ്ക്കെതിരെ നിയമനടപടികളുമായി നീങ്ങിയിരുന്നു. ഫേസ്ബുക്കും വാട്സാപ്പും അമേരിക്കയില്‍ കോടതിയെ സമീപിച്ചതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
2. എന്‍എസ്ഒയും പെഗാസസും ഉൾപ്പെട്ട മറ്റൊരു വലിയ വിവാദം സൗദിയിലെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു. സൗദി അറേബ്യയുടെ നിശിത വിമര്‍ശകനായ ജമാല്‍ ഖഷോഗിയുടെ സംഭാഷണങ്ങള്‍ അടക്കം നിരീക്ഷിക്കാനായി പെഗാസസ് ഉപയോഗിച്ചിരുന്നതായി വാഷിങ്ടണ്‍ പോസ്റ്റിലെ അദ്ദേഹത്തിന്റെ സുഹൃത്ത് ആരോപിച്ചിരുന്നു. ജമാല്‍ ഖഷോഗി ആക്റ്റിവിസ്റ്റായ ഒമര്‍ അബ്ദുള്‍ അസീസുമായി വാട്സാപ്പിലൂടെ നടത്തിയ സംഭാഷണങ്ങള്‍ സൗദി അറേബ്യ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നായിരുന്നു ആരോപണം. അന്നും എന്‍എസ്ഒ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു.
3. 2016ല്‍ റെഡ് ക്രോസ്, ന്യൂസ് ഏജന്‍സീസ്, ഐടി കമ്പനികള്‍ എന്നിവയുടെ വിവരങ്ങള്‍ ചോര്‍ത്താനും പെഗാസസ് ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.
4. യഹിയ അസീരി എന്ന സൗദി അറേബ്യന്‍ ആക്റ്റിവിസ്റ്റ്, സൗദിയില്‍ ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ സ്റ്റാഫ് അംഗമായ വ്യക്തി എന്നിവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ എന്‍എസ്ഒ ശ്രമിച്ചതായിരുന്നു മറ്റൊരു വിവാദം. ആംനെസ്റ്റി ഡെപ്യൂട്ടി പ്രോഗ്രാം ഡയറക്ടര്‍ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതില്‍ കമ്പനിക്കെതിരെ ആംനെസ്റ്റി കേസ് നല്കി.

ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ കമ്പനിക്കെതിരെയുണ്ട്. പെഗാസസ് മൂലം എന്‍എസ്ഒ നിരവധി നിയമനടപടികളാണ് നേരിടുന്നത്. ഇത്തരം സോഫ്റ്റ് വെയറുകള്‍ എന്‍എസ്ഒ മറ്റ് രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനുളള ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ടെല്‍ അവീവിലെ കോടതിയെ സമീപിച്ചിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മറ്റുളളവര്‍ക്കും ഇടയില്‍ പെഗാസസ് ഉപയോഗിച്ച് നടത്തുന്ന ചാരപ്പണി സ്വകാര്യതയുടെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്നാണ് ആംനെസ്റ്റിയുടെ വാദം.
സൗദിയിലെ മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ 16 മാധ്യമ സ്ഥാപനങ്ങൾ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. പ്രശസ്ത മാധ്യമ സ്ഥാപനങ്ങളായ ദി ഗാർഡിയൻ, വാഷിങ് ടൺ പോസ്റ്റ് അടക്കമുളള സ്ഥാപനങ്ങളാണ് ഇത്തവണ അന്വേഷണം നടത്തിയത്. ഇതിൽ ഇന്ത്യയിൽ നിന്നും ദി വയറാണ് പങ്കാളിയായത്. ദി വയറിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മുന്നൂറോളം പേരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്നാണ്. മോദി സർക്കാരിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാൽപ്പതിലേറെ മാധ്യമപ്രവർത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോർത്തിയതായാണ് വിവരം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, സുപ്രീംകോടതി ജഡ്ജി അടക്കം 300 പേർ; പെഗാസസ് ഫോൺ ചോർത്തൽ ഇങ്ങനെ
എന്താണ് പെഗാസസ്? എങ്ങനെയാണ് ഫോണില്‍ നിന്ന് വിവരങ്ങൾ ചോർത്തുക?; അറിയേണ്ട 10 കാര്യങ്ങൾ
ജമാൽ ഖഷോഗിയുടെ സംഭാഷണങ്ങൾ മുതൽ റെഡ്ക്രോസ് വിവരങ്ങൾ വരെ; പെഗാസസിന്റെ അഞ്ച് ഫോൺ ചോർത്തൽ വിവാദങ്ങൾ