മൂന്നാം തരംഗം, അടുത്ത 100 മുതൽ 125 ദിവസം വരെ നിർണായകം; എന്തുകൊണ്ട് ?
കൊവിഡിന് എതിരെ പൊരുതാനുളള പ്രധാന മാർഗം വാക്സിൻ എടുക്കുക എന്നതാണ്. രണ്ടാം തരംഗത്തിനിടെ പടർന്ന് പിടിച്ച ഡെൽറ്റ വകഭേദം മൂലമുളള മരണങ്ങൾ 95% വരെ തടയാൻ വാക്സിനേഷനിലൂടെ സാധിച്ചു.
രാജ്യത്ത് ഓഗസ്റ്റ് അവസാനത്തോടെ മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് ഐസിഎംആറിലെ അടക്കം ആരോഗ്യ വിദഗ്ധർ പറയുന്നത്. മൂന്നാം തരംഗത്തിലേക്ക് എത്തുന്നതിന് മുൻപെ ഇനിയുളള 100-125 ദിവസം വളരെ നിർണായകമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു. രണ്ടാം തരംഗം അതീവ ഗുരുതരമായതിന് ശേഷം ഇപ്പോൾ കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ വരുന്ന 125 ദിവസം നിർണായകമാണെന്ന് പറയുന്നത്. കേന്ദ്ര കൊവിഡ് പ്രതിരോധ സംഘത്തിലെ അംഗം കൂടിയാണ് ഇദ്ദേഹം.
കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നത് മന്ദഗതിയിലായി. ഇത് ഒരു മുന്നറിയിപ്പാണ്. അടുത്ത 100 മുതൽ 125 ദിവസം വരെ കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് നിർണായകമാണ്. രണ്ടാംതരംഗം ശമിച്ചതോടെ മിക്ക സംസ്ഥാനങ്ങളും ലോക്ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി. ഇത്, രാജ്യത്ത് മൂന്നാം തരംഗത്തിന്റെ ഒരുക്കമായിരിക്കും എന്നും അദ്ദേഹം പറയുന്നു. ജൂലൈ അവസാനിക്കും മുന്‍പ് 50 കോടി വാക്സിന് ഡോസുകൾ നൽകുക എന്നതാണ് ലക്ഷ്യം. 66 കോടി ഡോസ് കൊവിഷീൽഡും കൊവാക്സിനും വാങ്ങാന്‍ സര്‍ക്കാര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ 22 കോടി ഡോസ് സ്വകാര്യ മേഖലയിലും എത്തിക്കുമെന്നും പോൾ പറഞ്ഞു.
കൊവിഡിന് എതിരെ പൊരുതാനുളള പ്രധാന മാർഗം വാക്സിൻ എടുക്കുക എന്നതാണ്. രണ്ടാം തരംഗത്തിനിടെ പടർന്ന് പിടിച്ച ഡെൽറ്റ വകഭേദം മൂലമുളള മരണങ്ങൾ 95% വരെ തടയാൻ വാക്സിനേഷനിലൂടെ സാധിച്ചു. കൂടാതെ രണ്ട് ഡോസ് വാക്സിനെടുത്ത പൊലീസുകാരിൽ മരണ നിരക്ക് കുറഞ്ഞെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തെക്കുറിച്ചും പോൾ വ്യക്തമാക്കി. തമിഴ്നാട്ടിലെ കൊവിഡ് മുന്നണിപ്പോരാളികളായ പൊലീസ് ഉദ്യോഗസ്ഥരിലായിരുന്നു പഠനം നടത്തിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!