ഏകദിനത്തിൽ തലമുറമാറ്റം; ഓപൺ ചെയ്യാൻ ഇനി പ്രിഥ്വി ഷാ- മായങ്ക് സഖ്യം
രോഹിത് ശർമ പരിക്കുകാരണം പുറത്തു പോയതിന്റെ ഒഴിവിലാണ് അഗർവാൾ ടീമിലെത്തിയത്. രോഹിത് ടീമിൽ നിന്ന് പുറത്തു പോവുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. പ്രിഥ്വി ഷായും മായങ്കും ടീമിലെത്തിയിട്ടുണ്ട്. അതിനാൽ അവർ തന്നെ ഓപണിങ്ങിലെത്തും. രാഹുൽ മധ്യനിരയിൽ അഞ്ചാമനായി ഇറങ്ങും. കോഹ്ലി പറയുന്നു.
ഏറെക്കാലത്തിനു ശേഷം ശിഖർ ധവാനോ രോഹിത് ശർമയോ കെ എൽ രാഹുലോ ഒരറ്റത്ത് ഇല്ലാത്ത ഏകദിന ടീമിന്റെ ഓപണിങ് സഖ്യം വരുന്നു. വരാനിരിക്കുന്ന ന്യൂസിലാൻഡിനെതിരായ ഏകദിനപരമ്പരയിൽ ഇന്ത്യയ്ക്കായി പ്രിഥ്വി ഷായും മായങ്ക് അഗർവാളും ഓപണറായി ഇറങ്ങും. ക്യാപ്റ്റൻ വിരാട് കോഹ്ലി ഈ കാര്യം സൂചിപ്പിക്കുകയും ചെയ്തു. രാഹുൽ ടീമിലുണ്ടെങ്കിലും കഴിഞ്ഞ പരമ്പരയിലേതു പോലെ അഞ്ചാമനായി തന്നെ ഇറങ്ങാനാണ് സാധ്യത.

രോഹിത് ശർമ പരിക്കുകാരണം പുറത്തു പോയതിന്റെ ഒഴിവിലാണ് അഗർവാൾ ടീമിലെത്തിയത്. രോഹിത് ടീമിൽ നിന്ന് പുറത്തു പോവുന്നത് വേദനിപ്പിക്കുന്ന കാര്യമാണ്. പ്രിഥ്വി ഷായും മായങ്കും ടീമിലെത്തിയിട്ടുണ്ട്. അതിനാൽ അവർ തന്നെ ഓപണിങ്ങിലെത്തും. രാഹുൽ മധ്യനിരയിൽ അഞ്ചാമനായി ഇറങ്ങും. കോഹ്ലി പറയുന്നു.

ഇതിനിടെ ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയും പ്രഖ്യാപിച്ചു. കാലിനു പരിക്കേറ്റതിനാല്‍ വെടിക്കെട്ട് ഓപ്പണര്‍ രോഹിത് ശര്‍മയെ ഒഴിവാക്കി തന്നെയാണ് ഇന്ത്യ 16 അംഗ സംഘത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം നടന്ന രഞ്ജി ട്രോഫി മല്‍സരത്തില്‍ വിദര്‍ഭയ്ക്കെതിരേ കളിക്കുന്നതിനിടെ പരിക്കേറ്റ പ്രമുഖ പേസര്‍ ഇഷാന്ത് ശര്‍മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേസര്‍ ജസ്പ്രീത് ബുംറയും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് ടീം വിരാട് കോഹ്ലി (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമാ വിഹാരി, വൃധിമാന്‍ സാഹ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍മാര്‍), ആര് അശ്വിന്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ഇഷാന്ത് ശര്‍മ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സെലക്ടര്‍മാര്‍ക്ക് പണിയേറും; കളം വാണ് ഡബിളടിച്ച് പൃഥ്വി ഷാ
ഇന്ത്യൻ ടീമിന് ന്യൂസിലാൻഡ് ബാലികേറാമലയായതിന്റെ 3 കാരണങ്ങൾ
ഫോമില്ലായ്മ കാരണം ശൈലി മാറ്റേണ്ടത് 'മാടമ്പള്ളി'യിലെ പുജാരയല്ല, കോഹ്ലിയാണ്!
പേരിൽ രാഹുലുണ്ടോ, നിങ്ങൾ ഒരേ തൂവൽപ്പക്ഷികളായിരിക്കും; ദ്രാവിഡും ശിഷ്യനും തമ്മിലുള്ള 6 സാമ്യതകൾ