കൈയിൽ ത്രിശൂലവുമായി സർവാഭരണ വിഭൂഷിതയായ ഗെറ്റപ്പിലാണ് നയൻതാരയുട പുതിയ ചിത്രം. 'മുക്കൂത്തി അമ്മൻ' എന്ന സിനിമയുടെ പോസ്റ്ററിലാണ് ത്രിശൂലമേന്തിയ നയൻതാര.
ആർ ജെ ബാലാജിയാണ് ചിത്രത്തിലെ നായകൻ.ഒരു കോമഡി പശ്ചാത്തലത്തിലുള്ള ചിത്രമാകും 'മൂക്കുത്തി അമ്മൻ' എന്നാണ് റിപ്പോർട്ട്.
എൻ ജെ ശരവണനൊപ്പം ആർ ജെ ബാലാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് .സംവിധാനവും ഇരുവരും ചേർന്നാണ് നിർവഹിക്കുന്നത്.
ഇശാരി ഗണേഷാണ് ചിത്രത്തിന്റെ നിർമാതാവ്.'മൂക്കുത്തി അമ്മൻ' എന്ന ചിത്രത്തിൽ ദേവിയുടെ വേഷം അവതരിപ്പിക്കുന്നതിനാൽ ഷൂട്ട് തീരും വരെ നയൻതാര വെജിറ്റേറിയനായിരുന്നു.മൂക്കുത്തി അമ്മനാകാൻ നയൻതാര ഉപവാസം അനുഷ്ഠിക്കുകയും ചെയ്തിരുന്നു.
കന്യാകുമാരിയിലെ 'മൂക്കുത്തി അമ്മൻ' ക്ഷേത്രത്തിൽ വെച്ചായിരുന്നു ഡിസംബറിൽ ചിത്രത്തിന്റെ പൂജ നടന്നത്. രജനികാന്ത് നായകനായെത്തിയ ‘ദര്‍ബാര്‍’ ആയിരുന്നു നയൻതാരയുടെ പുറത്തുവന്ന അവസാന ചിത്രം. 'നാനും റൗഡിതാൻ' എന്ന ചിത്രത്തിലൂടെ ആർ ജെ ബാലാജിയും നയൻതാരയും ഒരുമിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇരുവരും നായികാനായകന്മാരായ് എത്തുന്നത്. 'മുക്കുത്തി അമ്മൻ' ഈ വര്‍ഷം മെയ് മാസത്തോടെ തീയേറ്ററുകളിലെത്തും.