'ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ' ഡയലോഗിനു പിന്നിലെ കഥ പറഞ്ഞ് നവ്യ
ആ സിനിമയിലെ ഏറെ പ്രശസ്തമായ ഡയലോഗാണ് ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന നവ്യയുടെ ഡയലോഗ്. പിന്നീട് ആ ഡയലോഗ് ട്രോളർമാരും മിമിക്രിക്കാരും ഏറ്റെടുക്കുകയും ചെയ്തു.
നവ്യാ നായരുടെ കരിയറില്‍ നിർണായകമായ ചിത്രമാണ് നന്ദനം എന്ന ചിത്രവും അതിലെ ബാലാമണി എന്ന കഥാപാത്രവും. രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2002ലാണ് സിനിമ പുറത്തിറങ്ങിയത്. നന്ദനത്തിലെ പ്രകടനത്തിലൂടെയാണ് മികച്ച നടിക്കുളള സംസ്ഥാന പുരസ്കാരം നവ്യയെ തേടിയെത്തിയത്.

ആ സിനിമയിലെ ഏറെ പ്രശസ്തമായ ഡയലോഗാണ് ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ എന്ന നവ്യയുടെ ഡയലോഗ്. പിന്നീട് ആ ഡയലോഗ് ട്രോളർമാരും മിമിക്രിക്കാരും ഏറ്റെടുക്കുകയും ചെയ്തു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിൽ നടി ആ ഡയലോഗിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ.
'ഭഗവാനെ കണ്ടിട്ടുള്ള ആ എക്സൈറ്റ്മെന്റില് ഡയലോഗ് പറയണമായിരുന്നു. ഞാന്‍ മാത്രമേ കണ്ടിട്ടുളളു. എന്ന് ആ വാക്കുകളില്‍ അതിന്റെ തീവ്രത ഉണ്ടാകണം. അങ്ങനെയാണ് ബാലാമണിയുടെ പേരില്‍ ഹിറ്റായ ആ വാചകങ്ങള്‍ പിറന്നത്. എനിക്ക് കണ്ണനോടുളള പ്രണയവും ആ വാക്കുകളിലുണ്ട്. ഇപ്പോള്‍ മിക്ക സിനിമയിലും ഈ ഡയലോഗ് പലരും പറയുന്നുണ്ട്. ട്രോളുകളിലും ഹിറ്റ്, സന്തോഷമുണ്ട്.' നവ്യ പറയുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ് നവ്യാ നായര്‍. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!