Tok Tok: നവരസത്തിലെ പായസക്കഥ പറഞ്ഞ് രോഹിണിയും അതിഥി ബാലനും കാർത്തിക്കും
സംവിധായകനായ മണിരത്നം നിര്‍മ്മിക്കുന്ന ഒമ്പത് സിനിമകളുടെ സഞ്ചയമാണ് 'നവരസ'. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയുളള ഒമ്പത് കഥകൾ ഒൻപത് സംവിധായകർ സിനിമയാക്കി എന്നതാണ് ഇതിന്റെ പ്രത്യേകത.
വൻ താരനിര അണിനിരക്കുന്ന തമിഴ് ആന്തോളജി ചിത്രം നവരസ ഒടിടിയിലൂടെ പ്രേക്ഷകരിൽ എത്തുകയാണ്. ഇതിൽ ബീഭത്സം പ്രമേയമാക്കി വസന്ത് സംവിധാനം ചെയ്യുന്ന പായസം എന്ന ചിത്രത്തിൽ അഭിനയിച്ച മൂന്ന് താരങ്ങളാണ് ഇത്തവണ ടോക് ടോക്കിൽ രേഖാ മേനോനൊപ്പം ഉളളത്. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന രോഹിണി, അരുവി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ഏറെ ശ്രദ്ധേയയായ, മലയാളത്തിൽ പൃഥ്വിരാജ് നായകനായ കോൾഡ് കേസിൽ അടക്കം പ്രധാന വേഷത്തിൽ ഉണ്ടായിരുന്ന അതിഥി ബാലൻ, കാർത്തിക കൃഷ്ണ എന്നിവരാണ് ആ മൂന്നുപേർ.
മലയാള സിനിമയിൽ അഭിനയിക്കാത്തത് അല്ലെന്നും തന്നെ ആരും ഇപ്പോൾ വിളിക്കാത്തതാണെന്നും രോഹിണി പറയുന്നു. ഒരുകാലത്ത് സിനിമയിൽ കഥയായിരുന്നു ഹീറോ, പിന്നീട് തെലുങ്ക് സിനിമകൾ പോലെ ഇടയ്ക്ക് ഹീറോയിസം വന്നു, അന്നേരം ഞാന്‍ എന്താണ് മലയാള സിനിമ ഇങ്ങനെ ആയതെന്ന് ഓർത്ത് വളരെ വിഷമിച്ചിരുന്നു. പിന്നീട് ആ ഘട്ടത്തിൽ നിന്നും സിനിമ മാറിയെന്നും രോഹിണി പറയുന്നു. മൂന്നുപേരുടെയും പായസം സിനിമയിലെ വിശേഷങ്ങൾ വിശദമായി കാണാം.
സംവിധായകനായ മണിരത്നം നിര്‍മ്മിക്കുന്ന ഒമ്പത് സിനിമകളുടെ സഞ്ചയമാണ് 'നവരസ'. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയുളള ഒമ്പത് കഥകൾ ഒൻപത് സംവിധായകർ സിനിമയാക്കി എന്നതാണ് ഇതിന്റെ പ്രത്യേകത. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്. ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, പ്രിയദർശൻ, കാർത്തിക് നരേൻ, രതീന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, സർജുൻ എന്നി സംവിധായകരാണ് ഈ ചിത്രങ്ങൾ ഒരുക്കിയിട്ടുളളത്.
സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, പ്രകാശ് രാജ്, സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്, അതിഥി ബാലൻ, പ്രയാഗ മാർട്ടിൻ, രമ്യാ നമ്പീശൻ, റിത്വിക എന്നിങ്ങനെ വലിയ താരനിരയാണ് ഒമ്പത് ചിത്രങ്ങളിലായി പ്രേക്ഷകരിലേക്ക് എത്തുന്നത്. കൊവിഡ് പ്രതിസന്ധിയിലായ സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് ഇതിനോട് സഹകരിച്ചത്. സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനം തമിഴ് സിനിമാ പ്രവർത്തകരുടെ സംഘടന ഫെപ്സി വഴി കൊവിഡിനെ തുടർന്ന് ദുരിതത്തിലായ സിനിമാതൊഴിലാളികൾക്ക് നൽകും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സൂര്യ, വിജയ് സേതുപതി, പാർവതി, അരവിന്ദ് സ്വാമി; നവരസയിലെ ഒമ്പത് സിനിമകൾ അറിയാം