സൂര്യ, വിജയ് സേതുപതി, പാർവതി, അരവിന്ദ് സ്വാമി; നവരസയിലെ ഒമ്പത് സിനിമകൾ അറിയാം
കൊവിഡ് പ്രതിസന്ധിയിലായ സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് സിനിമയുമായി സഹകരിച്ചത്.
വൻ താരനിര അണിനിരക്കുന്ന തമിഴ് ആന്തോളജി ചിത്രം നവരസ ഒടിടിയിലൂടെ പ്രേക്ഷകരിൽ എത്തുകയാണ്. ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കിയുളള ഒമ്പത് കഥകൾ ഒൻപത് സംവിധായകർ സിനിമയാക്കി എന്നതാണ് ഇതിന്റെ പ്രത്യേകത. ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്. ഗൗതം മേനോൻ, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാർ, പ്രിയദർശൻ, കാർത്തിക് നരേൻ, രതീന്ദ്രൻ പ്രസാദ്, കാർത്തിക് സുബ്ബരാജ്, വസന്ത്, സർജുൻ എന്നി സംവിധായകരാണ് ഈ ചിത്രങ്ങൾ ഒരുക്കിയിട്ടുളളത്.

സൂര്യ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, പ്രകാശ് രാജ്, സിദ്ധാർത്ഥ്, പാർവതി തിരുവോത്ത്, അതിഥി ബാലൻ, പ്രയാഗ മാർട്ടിൻ, രമ്യാ നമ്പീശൻ, റിത്വിക എന്നിങ്ങനെ വലിയ താരനിരയാണ് ഒമ്പത് ചിത്രങ്ങളിലായി പ്രേക്ഷകരിലേക്ക് എത്തുന്നത്. കൊവിഡ് പ്രതിസന്ധിയിലായ സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും പ്രതിഫലം വാങ്ങാതെയാണ് ഇതിനോട് സഹകരിച്ചത്. സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനം തമിഴ് സിനിമാ പ്രവർത്തകരുടെ സംഘടന ഫെപ്സി വഴി കൊവിഡിനെ തുടർന്ന് ദുരിതത്തിലായ സിനിമാതൊഴിലാളികൾക്ക് നൽകും.

സംവിധായകൻ മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിൽ ജസ്റ്റ്ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികളാണ്. തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്നാണ് നിർമ്മാതാക്കളായ മണിരത്നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞത്.

ആഗസ്റ്റ് ആറിന് നെറ്റ് ഫ്ളിക്സിലൂടെയാണ് നവരസയുടെ റിലീസ്. സംവിധായകൻ ഭരത് ബാലയുടെ കൺസെപ്റ്റിൽ ഒരുക്കിയ ഫസ്റ്റ് ലുക്ക് ടീസറും ഇതിനകം പുറത്തുവന്നിട്ടുണ്ട്. എ.ആര് റഹ്മാന്, ജിബ്രാന്, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്, ജസ്റ്റിന് പ്രഭാകരന് എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.
നവരസയിലെ ഒമ്പത് ചിത്രങ്ങള്‍
1. ശൃംഗാരത്തെ അടിസ്ഥാനമാക്കി ഗൗതം മേനോൻ ഒരുക്കുന്ന ഗിത്താര്‍ കമ്പി മേലെ നിന്ദ്രു, അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്ട്ടിന്
2. വീരം പ്രമേയമാക്കി സർജുൻ സംവിധാനം ചെയ്യുന്ന തുനിന്ദ പിന്, അഭിനേതാക്കള്‍ അഥര്‍വ, അഞ്ജലി, കിഷോര്‍
3. രൗദ്രത്തെ അടിസ്ഥാനമാക്കി അരവിന്ദ് സ്വാമി ഒരുക്കുന്ന രൗതിരം, അഭിനേതാക്കള്‍ - റിത്വിക, ശ്രീറാം, രമേശ് തിലക്
4. കരുണം ആസ്പദമാക്കിയുളള ബിജോയ് നമ്പ്യാരുടെ എതിരി, അഭിനേതാക്കള്‍ - വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്വന് .

5. ഹാസ്യം പ്രമേയമാക്കി പ്രിയദർശനൊരുക്കുന്ന സമ്മര്‍ ഓഫ് 92, അഭിനേതാക്കള്‍ - യോഗി ബാബു, രമ്യ നമ്പീശന്, നെടുമുടി വേണു.
6. അത്ഭുതത്തെ ആസ്പദമാക്കി കാർത്തിക് നരേനൊരുക്കിയ പ്രോജക്റ്റ് അഗ്നി, അഭിനേതാക്കള്‍ - അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ
7. ഭയാനകം അടിസ്ഥാനമാക്കി രതീന്ദ്രൻ പ്രസാദ് സംവിധാനം ചെയ്ത ഇന്‍മയ്, അഭിനേതാക്കള്‍ - സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്
8. ശാന്തം ആസ്പദമാക്കി കാർത്തിക് സുബ്ബരാജിന്റെ സമാധാനം, അഭിനേതാക്കള്‍ - ഗൗതം മേനോന്, സിംഹ, സനന്ത്
9. ബീഭത്സം പ്രമേയമാക്കി വസന്ത് സംവിധാനം ചെയ്യുന്ന പായസം, അഭിനേതാക്കള്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!