ഒരു പര്യടനത്തില്‍ തന്നെ ഏകദിനം, ടി20, ടെസ്റ്റ് തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് നടരാജനെ തേടിയെത്തിയത്.
തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് നാലാം ടെസ്റ്റില്‍ നടരാജൻ എന്ന യോർക്കർ കിങ് നട്ടുവിന് ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്കു നറുക്കുവീണത്. പ്രമുഖ താരങ്ങളുടെ പരിക്ക് അദ്ദേഹത്തിന് ടീമിലേക്കു വഴി തുറക്കുകയായിരുന്നു. നേരത്തേ ഓസീസിനെതിരേയുയുള്ള ടി20, ഏകദിന പരമ്പരകളിലും നടരാജന് ഇന്ത്യക്കായി അരങ്ങേറുകയും ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തിരുന്നു.
ഒരു പര്യടനത്തില്‍ തന്നെ ഏകദിനം, ടി20, ടെസ്റ്റ് തുടങ്ങി മൂന്നു ഫോര്‍മാറ്റുകളിലും ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ആദ്യ ക്രിക്കറ്ററെന്ന നേട്ടമാണ് നടരാജനെ തേടിയെത്തിയത്. ഗാബയില്‍ അരങ്ങേറിയതോടെ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കളിച്ച 300ാമത്തെ താരമായി അദ്ദേഹം മാറുകയും ചെയ്തു.
നടരാജനോടൊപ്പം ടി20 സ്പെഷ്യലിസ്റ്റും തമിഴ്നാട്ടില്‍ നിന്നു തന്നെയുള്ള ഓള്‍റൗണ്ടറുമായ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ അരങ്ങേറി. ഓസീസ് പര്യടനത്തിനുള്ള ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോള്‍ മൂന്നു ഫോര്‍മാറ്റുകളിലും നട്ടുവിന് സ്ഥാനമില്ലായിരുന്നു. നെറ്റ് ബൗളര്‍മാരുടെ കൂട്ടത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ഇന്ത്യന്‍ ടി20 ടീമിലുണ്ടായിരുന്ന പുതുമുഖ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് പകരക്കാരനായി നട്ടുവിനെ തിരഞ്ഞെടുക്കുകയായിരുന്നു.
ഓസീസിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും പേസറെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ 2-1നു ജയിച്ച പരമ്പരയില്‍ ആറു വിക്കറ്റുകളുമായി നട്ടു മിന്നിയിരുന്നു. പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത ബൗളറും അദ്ദേഹമായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!