നാസ പെഴ്സിവിറന്‍സ് ദൗത്യം: ചൊവ്വയില്‍നിന്ന് ലോകം കാത്തിരിക്കുന്ന അത്ഭുതം
ചൊവ്വയില്‍ ജീവന്റെ ശേഷിപ്പ് ഉണ്ടായിരുന്നോ എന്ന വിവരം ശേഖരിക്കലാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം
ബഹിരാകാശ രഹസ്യം അറിയാനുള്ള മനുഷ്യരുടെ അവിഭാജ്ഞയില് സുപ്രധാനമാണ് നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവിറന്‍സ്. ഇതുവരെ അയച്ച എല്ലാ ചൊവ്വാ ദൗത്യത്തില്‍നിന്നും വ്യത്യസ്തം.
ഭൂമിയില്‍നിന്ന് 300 ദശലക്ഷം കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് പെഴ്സിവിറന്‍സ് പേടകം ചൊവ്വാ പ്രതലത്തിലേക്ക് അടുക്കുന്നത്. ഫെബ്രുവരി 18ന് അതിന്റെ ലാന്‍ഡിങ് പ്രതീക്ഷിക്കുന്നു. ലോകം മുഴുവന്‍, ശാസ്ത്രജ്ഞരും ശാസ്ത്ര കുതുകികളും മറ്റെല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒന്ന്. 2020ലായിരുന്നു കേപ് കനാവെറല്‍ സ്പേസ് ഫോഴ്സ് സേറ്റ്ഷേനില്നിന്ന് പേടകവുമായുള്ള റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇതുവരെയുള്ള സഞ്ചാരം കാലേക്കൂട്ടി നിശ്ചയിച്ച രീതിയില്‍തന്നെ മുന്നോട്ടുപോയതിനാല്‍ അവസാന ഘട്ടത്തിലെ ലാന്‍ഡിങ് കൂടി വിജയകരമാക്കാനുള്ള ദൗത്യത്തിലാണ് നാസ.
ഇതില്‍ ഏറ്റവും നിര്‍ണായകം അവസാന ഏഴ് മിനുട്ടായിരിക്കും. പേകടം ചൊവ്വാ പ്രതലത്തില്‍ തൊടുന്ന നിമിഷം. ഏഴ് മിനുട്ടിന്റെ ഭികരത എന്നാണ് ലോകം അതിനെ വിശേഷിപ്പിക്കുന്നത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ച ശേഷം ഉപരിതലത്തില്‍ തൊടുന്നത് വരെയുള്ള സമയമാണ് അത്. അതുവരെ പേടകം സഞ്ചരിച്ചതില്‍നിന്ന് മാറിയുള്ള പരിസ്ഥിതിയിലൂടെയാകും അപ്പോഴത്തെ യാത്ര. സുരക്ഷിതമായി ചൊവ്വാ പ്രതലത്തില്‍ ഇറക്കുകയെന്ന ദൗത്യം ജയിക്കാനായാല്‍ വലിയൊരു കുതിപ്പായി അത് മാറും.

ചൊവ്വയില്‍ ജീവന്റെ ശേഷിപ്പ് ഉണ്ടായിരുന്നോ എന്ന വിവരം ശേഖരിക്കലാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ചൊവ്വയുടെ വടക്കന്‍ പരിതലത്തില്‍ ജെസീറോ ക്രേറ്റര്‍ ന്ന് പേരിട്ട് വിളിക്കുന്ന സ്ഥലത്ത് ആണ് പെഴ്സിവിറന്‍സ് റോവര്‍ ഇറങ്ങുക. അവിടെ ചരിത്രാതീത കാലത്ത് ജീവന്റെ തുടിപ്പ് നിലനില്ക്കാന് സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അതിന്റെ ശേഷിപ്പ് അവിടെ നിന്ന് കണ്ടെത്താന്‍ കഴിയുമോ എന്ന് ശാസ്ത്രലോകം കാത്തിരിക്കുന്നു.
350 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ജസീറോ ക്രേറ്റര്‍ മേഖലയില്‍ നദിയുണ്ടായിരുന്നു എന്നാണ് അനുമാനം. നദികളും തടാകങ്ങളും എല്ലാം യാഥാര്‍ഥ്യമാണെങ്കില്‍ അവിടെ പലധാതുക്കളും അടിഞ്ഞകൂടാന് സാധ്യതയുണ്ട്. പെഴ്സിവിറന്‍സ് റോവര്‍ വിജയകരമായി ലാന്‍ഡ് ചെയ്യുകയും ധാതുക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുകയും ചെയ്താല്‍ അത് മനുഷ്യന്റെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന നേട്ടമായി മാറും.
സോഫ്റ്റ് ലാന്‍ഡിങ് ആണ് നാസയുടെ ലക്ഷ്യം. എങ്കില്‍ മാത്രമേ ദൗത്യം വിജയകരമാക്കാന്‍ കഴിയൂ. ഇന്ത്യയുടെ ചന്ദ്രയാന്‍ 2 സമാനരീതിയില്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്ഡിങിനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍, ചന്ദ്രനെ തൊട്ടു എന്ന് കരുതിയ അവസാന നിമിഷത്തില്‍ പേടകത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ദൗത്യത്തില്‍ ഏറ്റവും നിരാശയുണ്ടാക്കിയ ഘട്ടം. അതുകൊണ്ടുതന്നെ നാസയുടെ സോഫ്റ്റ് ലാന്ഡിങിനെയും ശ്രദ്ധാപൂര്‍വമാണ് ലോകം ഉറ്റുനോക്കുന്നത്.
ചൊവ്വാപ്രതലത്തില്‍ ജീവന്റെ അവശേഷിപ്പ് തേടുന്നതിനൊപ്പം ആ അന്തരീക്ഷത്തില്‍ ഓക്സിജന്‍ സാധ്യമാകുമോ എന്നതും പരിശോധിക്കുക ദൗത്യത്തിന്റെ ലക്ഷ്യമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!