അശ്വിൻ 800 വിക്കറ്റെങ്കിലും കരസ്ഥമാക്കുമെന്ന് സ്പിൻ ഇതിഹാസം മുരളീധരൻ
വിരമിക്കുന്നതിന് മുമ്പ് 700-800 ടെസ്റ്റ് വിക്കറ്റുകള്‍ അശ്വിന് നേടാന്‍ സാധ്യതയുണ്ട്. അശ്വിന് മികച്ച ബൗളറാണ്. അശ്വിന് 700-800 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ കഴിവുള്ളവനാണ്.
ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പര പുരോഗമിക്കവ ഇന്ത്യന്‍ സ്പിന്നര്‍ ആര് അശ്വിനെയും ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണെയും താരതമ്യപ്പെടുത്തി ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന് രംഗത്ത്. ആര് അശ്വിന് ലിയോണെക്കാള് മികച്ച സ്പിന്‍ ബൗളറാണെന്നാണ് മുരളീധരന്റെ അഭിപ്രായം.
വിരമിക്കുന്നതിന് മുമ്പ് 700-800 ടെസ്റ്റ് വിക്കറ്റുകള്‍ അശ്വിന് നേടാന്‍ സാധ്യതയുണ്ട്. അശ്വിന് മികച്ച ബൗളറാണ്. അശ്വിന് 700-800 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ കഴിവുള്ളവനാണ്. എന്നാല്‍ നിലവിലെ മറ്റൊരു സ്പിന്നര്‍ക്കും ഈ നേട്ടത്തിലെത്താന്‍ കഴിയുമെന്ന് കരുതുന്നില്ല. നതാന്‍ ലിയോണിന് ഈ നേട്ടത്തിലെത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. മുരളീധരന് പറയുന്നു.
ഇന്ന് മൂന്ന് ദിവസത്തിനുള്ളില്‍ ടെസ്റ്റ് തീര്‍ക്കാനാണ് ശ്രമിക്കുന്നത്. ഞാന്‍ കളിച്ചിരുന്ന കാലത്ത് വിക്കറ്റ് നേടാന്‍ അധിക പ്രയ്തനവും എന്തെങ്കിലും അത്ഭുതവും കാട്ടേണ്ടിയിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്തെ കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിഞ്ഞാല്‍ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്താന്‍ സാധിക്കും. കാരണം ഇന്നത്തെ ബാറ്റ്സ്മാന്മാര്ക്ക് ആക്രമിക്കാതെ അധികനേരം പിടിച്ചുനില്‍ക്കാനാവില്ല. മുരളീധരന് പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!