കേരളത്തിലും മുഖ്യശത്രു ബിജെപിയും ആര്‍എസ്എസും: സുധാകരനോട് മുല്ലപ്പള്ളി
കെപിസിസി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. പുതിയ അദ്ധ്യക്ഷന്റെ പ്രവർത്തന രീതിയോടുള്ള തൃപ്തിയാണ് മുല്ലപ്പള്ളി പ്രകടിപ്പിച്ചത്.
കേരളത്തിലും കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയും ആര്‍എസ്എസും തന്നെയാണെന്ന് കെ സുധാകരനോട് മുല്ലപ്പള്ളി രാമചന്ദ്രൻ. പുതിയ പ്രസിഡന്റ് കെ.സുധാകരന് ഈ നിലപാടിലേക്കു വരണമെന്നും കെപിസിസി അദ്ധ്യക്ഷ സ്ഥാനമൊഴിഞ്ഞ മുല്ലപ്പള്ളി പറഞ്ഞു. സിപിഎം ആണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യശത്രു എന്ന സുധാകരന്റെ പ്രസ്താവനയോട് മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.
സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തെ തുടർന്നുണ്ടായ വിവാദങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. വിവാദത്തിലേക്കും പരസ്യ ചര്‍ച്ചയിലേക്കും നേതൃമാറ്റം വലിച്ചിഴയ്ക്കാതെ നടപ്പാക്കാമായിരുന്നു. ആശയക്കുഴപ്പത്തിനും മാധ്യമ ചര്‍ച്ചകള്‍ക്കും വഴിയൊരുക്കേണ്ടിയിരുന്നില്ലെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
കെപിസിസി അദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത കെ സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിക്കുന്നതിനിടയിലാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. പുതിയ അദ്ധ്യക്ഷന്റെ പ്രവർത്തന രീതിയോടുള്ള തൃപ്തിയാണ് മുല്ലപ്പള്ളി പ്രകടിപ്പിച്ചത്. നേതൃനിരയിലുണ്ടായ അഴിച്ചുപണിയെ തുടർന്ന് കോൺഗ്രസിലെ മാറിയ ഗ്രൂപ്പ് സമവാക്യങ്ങളും ഇതോടെ മറനീക്കി പുറത്തുവരികയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!