'പെണ്ണുങ്ങള്ക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയം പര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്റ്റ്', ആറാട്ട് പങ്കുവെച്ച് മോഹൻലാൽ
നേരത്തെ പുറത്തിറങ്ങിയ ടീസറിൽ മോഹൻലാലിന്റെ ലുക്കും മാസ് ആക്ഷനും ഏറെ ശ്രദ്ധ നേടിയിരുന്നു. ആരാധകർ കാത്തിരിക്കുന്നൊരു തരത്തിലുളള ചിത്രമായിരിക്കും ആറാട്ടെന്നാണ് ബി ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്.
കേരളത്തിൽ ഗാർഹിക- സ്ത്രീധന പീഡനങ്ങളും പെൺകുട്ടികളുടെ ദുരൂഹ മരണങ്ങളും ദിവസവും ഉണ്ടാകുന്ന സാഹചര്യത്തിൽ തന്റെ പുതിയ ചിത്രത്തിലെ രംഗങ്ങളിലൊന്ന് പങ്കുവെച്ച് നടൻ മോഹൻലാൽ. ഉദയകൃഷ്ണ എഴുതി ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ റിലീസിനൊരുങ്ങിയ ആറാട്ട് എന്ന ചിത്രത്തിലെ രംഗങ്ങളാണ് നടൻ മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ സേ നോ ടു ഡൗറി എന്ന ഹാഷ് ടാഗിൽ പുറത്തുവിട്ടത്. സിനിമയിലെ തന്റെ കഥാപാത്രമായ നെയ്യാറ്റിൻകര ഗോപൻ പറയുന്ന, 'പെണ്ണുങ്ങൾക്ക് കല്യാണമല്ല ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ് വേണ്ടത്, അതാണ് പൊളിറ്റിക്കലി കറക്റ്റ്' എന്ന സംഭാഷണമാണ് ദൃശ്യങ്ങളിൽ. കല്യാണം വേണ്ട, പഠിപ്പ് മുഴുമിക്കണമെന്ന് പറയുന്ന പെൺകുട്ടികളെ പിന്തുണയ്ക്കുന്ന ഡയലോഗുകളുമുണ്ട് കൂടെ. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്.
തുല്യതയുള്ള രണ്ടുപേരുടെ പരസ്പര ബഹുമാനത്തിലും സ്നേഹത്തിലും നിലനിൽക്കുന്ന സഹവർത്തിത്വമാണ് വിവാഹം. അത്, കണക്ക് പറയുന്ന കച്ചവടമല്ല. സ്ത്രീധനം വാങ്ങരുത്, കൊടുക്കരുത് എന്ന മോഹൻലാലിന്റെ ശബ്ദത്തിലുള്ള സന്ദേശം വീഡിയോയുടെ അവസാനത്തിൽ നൽകിയിട്ടുമുണ്ട്. നേരത്തെ പുറത്തിറങ്ങിയ ടീസറിൽ മോഹൻലാലിന്റെ ലുക്കും മാസ് ആക്ഷനും ഏറെ ശ്രദ്ധ നേടിയിരുന്നു. ആരാധകർ കാത്തിരിക്കുന്നൊരു തരത്തിലുളള ചിത്രമായിരിക്കും ആറാട്ടെന്നാണ് ബി ഉണ്ണികൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. പ്രത്യേക ലക്ഷ്യത്തോടെ നെയ്യാറ്റിൻകരയിൽ നിന്ന് പാലക്കാട്ട് എത്തുന്ന നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ സ്ക്രീനിൽ എത്തുക.
മോഹൻലാലിന്റെ കറുത്ത ബെൻസ് കാറാണ് ചിത്രത്തിലെ മറ്റൊരു ഹൈലൈറ്റ്. മൈ ഫോൺ നമ്പർ ഈസ് 2255 എന്ന രാജാവിന്റെ മകനിലെ ഡയലോഗ് ഓർമ്മിപ്പിക്കാൻ എന്നവണ്ണം ആ നമ്പറാണ് കാറിന് നൽകിയിരിക്കുന്നത്. 30 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയതെന്നാണ് വിവരം. ശ്രദ്ധ ശ്രീനാഥാണ് നായിക. നെടുമുടി വേണു, സിദ്ദിഖ്, സായ്കുമാർ, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരാണ് മറ്റ് താരങ്ങൾ. ക്യാമറ വിജയ് ഉലകനാഥ്. എഡിറ്റർ സമീർ മുഹമ്മദ്, സംഗീതം രാഹുൽ രാജ്, കലാസംവിധാനം ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. മാടമ്പി, ഗ്രാൻഡ് മാസ്റ്റർ, വില്ലൻ എന്നിവയാണ് ബി ഉണ്ണികൃഷ്ണൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മറ്റ് ചിത്രങ്ങൾ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!