വൈറസ് വകഭേദത്തെയും വാക്സിന് ചെറുക്കുമോ? മോഡേണ നല്കുന്ന പ്രതീക്ഷകള്‍
നിലവിലുള്ള വാക്സിന് സംരക്ഷണം നല്‍കുന്നതിന് പര്യാപ്തമാകുന്നില്ലെന്ന് കണ്ടെത്തിയാല്‍ ഒരു ബൂസ്റ്റര്‍ ഷോട്ട് കൂടുതലായി ഉപയോഗിച്ചാല്‍ മതിയോ എന്ന കാര്യം കമ്പനി ആലോചിക്കുന്നു.
കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ ലോകം മുഴുവന്‍ പരിഭ്രാന്തിയിലായിരുന്നു. ചെറുക്കാനള്ള വാക്സിന് വികസിപ്പിക്കുന്നതിന് വികസിത-വികസ്വര രാജ്യങ്ങള്‍ ബുദ്ധിയും ഊര്‍ജവും പണവും ആവോളം വിനിയോഗിച്ചു. അതിന്റെ ഫലപ്രാപ്തിയാണ് വാക്സിനുകള്‍. അത് പ്രയോഗിച്ച് തുടങ്ങുമ്പോഴാണ് വൈറസിന് വലിയ തോതിലുള്ള വകഭേദം സംഭവിക്കുന്നതായി ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയത്.
മുമ്പുള്ളതിനേക്കാള്‍ വേഗം പടരുന്നതാണ് വകഭേദംവന്ന വൈറസ് എന്നതാണ് മുന്നിലെ വെല്ലുവിളിയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. വികസിപ്പിച്ചെടുത്തതും ട്രയല്‍ ഘട്ടത്തിലുള്ളതുമായി വാക്സിനുകള്‍ വകഭേദം വന്ന വൈറസിനെ ചെറുക്കാന്‍ പര്യാപ്തമാണോ എന്ന സന്ദേഹം അപ്പോള്‍ ഉയര്‍ന്നു. വാക്സിന് കണ്ടെത്തുമ്പോഴേക്കും വൈറസ് രൂപം മാറി പുതിയ ശക്തിയാര്‍ജിച്ച് കുടുതല്‍ അപകടകാരിയായി മാറിയെന്ന് ആശങ്ക ശാസ്ത്രലോകത്തുമുണ്ട്.

യുഎസ് വാക്സിന് നിര്‍മാതാക്കളായ മോഡേണ പ്രതീക്ഷയിലാണ്. ബ്രിട്ടനില്‍ കണ്ടെത്തിയ വൈറസ് വകഭേദത്തോടുള്ള മോഡേണ വാക്സിന്റെ ആന്റിബോഡി പ്രതികരണശേഷി മാറ്റമില്ലെന്നാണ് കമ്പനി അറിയിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിനോടുള്ള പ്രതികരണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും രണ്ട് ഡോസ് വാക്സിന് എടുക്കുന്നതിലൂടെ ആ പ്രശ്നവും പരിഹരിക്കപ്പെടും എന്നാണ് മോഡേണയുടെ പ്രതീക്ഷ.
നിലവിലുള്ള വാക്സിന് സംരക്ഷണം നല്‍കുന്നതിന് പര്യാപ്തമാകുന്നില്ലെന്ന് കണ്ടെത്തിയാല്‍ ഒരു ബൂസ്റ്റര്‍ ഷോട്ട് കൂടുതലായി ഉപയോഗിച്ചാല്‍ മതിയോ എന്ന കാര്യം കമ്പനി ആലോചിക്കുന്നു. അത് നിലവിലുള്ള വാക്സിന്റെയോ അല്ലെങ്കില്‍ ദക്ഷിണാഫ്രിക്കന്‍ വൈറസിനെ പ്രതിരോധിക്കാന്‍ വികസിപ്പിക്കുന്ന വാക്സിന്റെ കാര്യത്തിലോ വേണ്ടതെന്ന് ഉടന്‍ തീരുമാനിക്കും.
വൈറസ് സ്ഥിരമായി നില്ക്കും എന്ന് പറയാന്‍ കഴിയില്ല. നിലവിലുള്ള വാക്സിന് വൈറസിനെ പരാജയപ്പെടുത്താന്‍ പര്യാപ്തമല്ലെങ്കില്‍ പുതിയത് വികസിപ്പിക്കേണ്ടിവരും.-കമ്പനി പ്രസിഡന്റ് സ്റ്റീഫന്‍ ഹോഗ് പറഞ്ഞു.
രണ്ട് ഡോസ് എടുത്താല്‍ ഒരു വര്‍ഷമെങ്കിലും നിലവിലുള്ള വാക്സിന് സംരക്ഷിതമായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!