സർജറിക്ക് മുൻപുളള ട്രാൻസ് വുമണിന്റെ മുന്നൊരുക്കങ്ങൾ; താഹിറ അയീസ് | PART 1
ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ പോകുന്നതിന് മുൻപ് ഒരു ട്രാൻസ് വുമൺ ചെയ്യേണ്ടുന്ന മുന്നൊരുക്കങ്ങൾ എന്തൊക്കെ? ട്രാൻസ് വുമണായ മോഡലും ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതുമായ താഹിറ അയീസ് അതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിവരിക്കുന്നു.
ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ജീവിതവും അവർ ആഗ്രഹിക്കുന്ന പോലെ രൂപമാറ്റത്തിനുളള ലിംഗമാറ്റ ശസ്ത്രക്രിയകളും സജീവ ചർച്ചയായിരിക്കുന്ന കാലമാണിത്. ശസ്ത്രക്രിയ നടത്തി ട്രാൻസ് വുമണായ മോഡലും ഫിലിം ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്നതുമായ താഹിറ അയീസ് അതിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ഏഷ്യാവില്ലിനോട് മനസ് തുറക്കുകയാണ്. കംപ്യൂട്ടർ സയൻസിൽ എൻജിനീയറിങ് ബിരുദ ധാരിയായ താഹിറ ട്രാൻസ്ജെൻഡർമാർ നേതൃത്വം നൽകിയ ആദ്യത്തെ ഐടി സംരംഭത്തിന്റെ തുടക്കക്കാരിൽ ഒരാൾ കൂടിയാണ്. കൊച്ചിയിൽ താമസിക്കുന്ന താഹിറ ഐടി മേഖലയിൽ ഫ്രീലാൻസായി ജോലി ചെയ്യുന്നുമുണ്ട്. സർജറിക്ക് മുന്നെ ഒരു ട്രാൻസ് വുമൺ ചെയ്യേണ്ടി വരുന്ന മുന്നൊരുക്കങ്ങൾ എന്തൊക്കെയാണെന്ന് ആദ്യ ഭാഗത്തിൽ വിശദീകരിക്കുന്നു.
ട്രാന്‍സ് വുമണ്‍ എന്ന രീതിയിലുളള കാര്യങ്ങളാണ് ഞാൻ പറയുന്നത്. ട്രാന്‍സ്മെന്നിന്റെ കാര്യം നമുക്ക് അറിയില്ല. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നമ്മള് തുടക്കമിടുന്നത് ഒരു എന്‍ഡോക്രൈനോളജിസ്റ്റിനെ കാണുന്ന ഘട്ടം മുതലാണ്. നമുക്ക് ഇങ്ങനെയൊരു ജെന്‍ഡര്‍ ഐഡന്റിറ്റി ഡിസ് ഓര്‍ഡര്‍ ഉണ്ടെന്നത് നമ്മള് അറിയിക്കുന്നു. ഹോര്‍മോണ്‍ ട്രീറ്റ്മെന്റിലൂടെയും സെക്സ് റീ അസൈന്മെന്റ് സര്‍ജറിയിലൂടെയും ഒരു സ്ത്രീയായി മാറാൻ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം നമ്മള് ആ ഡോക്ടറെ ബോധ്യപ്പെടുത്തുന്നു. ഇക്കാര്യം വിശദീകരിച്ചാൽ ഡോക്ടര്‍ നമ്മള്‍ക്ക് ആദ്യം ഒരു സൈക്യാട്രിസ്റ്റിനെയാണ് നിര്‍ദേശിക്കുക. ഈ സൈക്യാട്രിസ്റ്റിന്റെ അടുത്ത് നമ്മള് കൗണ്‍സിലിങ്ങിന് പോകുന്നു. കൗണ്‍സിലിങ്ങിൽ നമ്മൾ അനുഭവിക്കുന്ന പ്രശ്നങ്ങള്‍, എന്തുകൊണ്ടാണ് നമ്മള് ഇങ്ങനെ ആയത്?, നമ്മുടെ ജീവിതസാഹചര്യങ്ങള്‍, നമ്മള് എന്തുകൊണ്ടാണ് ഈ വഴി തിരഞ്ഞെടുത്തത് എന്നൊക്കെ അതൊരു നല്ല സൈക്യാട്രിസ്റ്റാണേൽ ചോദിച്ചറിയുകയും നമ്മളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനായിട്ടും നോക്കും.
ഈ പിന്തിരിപ്പിക്കാനായിട്ടുളള ശ്രമം നെഗറ്റീവ് ആണോ എന്ന് എനിക്ക് തോന്നുന്നില്ല. നമ്മള് എടുത്ത തീരുമാനം തെറ്റാണോ, ശരിയാണോ എന്നുളളത് ഉറപ്പിക്കാനായിട്ടാണ്, ഇതിന്റെ പല ഡിസ് അഡ്വാന്റേജസും പറഞ്ഞു തരുന്നു. സൊസൈറ്റിയില്‍ നിന്ന് ഇങ്ങനത്തെ പ്രശ്നങ്ങൾ നേരിടേണ്ടി വരും. നമുക്ക് ഇങ്ങനെയുളള മെഡിസിന് ഒക്കെ എടുക്കുന്നേരം ആംങ്സൈറ്റി, ഡിപ്രഷന്, ഷോട്ട് ടെംപേഡ് ആകുന്ന ബിഹേവിയര്‍ ഇതൊക്കെ ഉണ്ടാകുമെന്നുളളത് സൈക്യാട്രിസ്റ്റ് പറഞ്ഞുതരും. അപ്പോഴും നമ്മള് ആ നമ്മളുടെ തീരുമാനത്തില്‍ തന്നെ ഉറച്ച് നില്ക്കുകയാണെങ്കില് മാത്രമാണ് നമുക്ക് ഹോര്‍മോണ്‍ തെറാപ്പി തുടങ്ങാന്‍ അനുവദിക്കുകയുളളൂ.

വീണ്ടും നമ്മള് എന്‍ഡോക്രൈനോളജിസ്റ്റിന്റെ അടുത്ത് പോകുകയാണ്. പോയിട്ട് നമ്മള് എല്ലാകാര്യങ്ങളും കൗണ്‍സിലിങ്ങിന്റെ കാര്യങ്ങള്‍ എല്ലാം ഓക്കെയാണെന്ന് പറഞ്ഞിട്ട് ഡോക്ടറുടെ അടുത്ത് സംസാരിക്കുന്നു. ഡോക്ടര്‍ അപ്പോള്‍ നമുക്ക് കുറച്ച് ബ്ലഡ് ടെസ്റ്റുകള്‍ എഴുതി തരും. ഈ ബ്ലഡ് ടെസ്റ്റുകള്‍ നമ്മുടെ ലിവര്‍, കിഡ്നി, ഹോര്‍മോണ്‍ കൗണ്ട്, അതുപോലെ തന്നെ നമുക്ക് എന്തെങ്കിലും വേറെ ശരീരത്തിലെ ഇന്റേണല്‍ ഓര്‍ഗന്‍സിന് എന്തെങ്കിലും പ്രോബ്ലംസ് ഉണ്ടോ, വേറെ എന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്നുളളത് ചോദിച്ചറിഞ്ഞതിന് ശേഷം ടെസ്റ്റുകള്‍ എല്ലാം പോസിറ്റീവ് സൈഡാണ് തരുന്നത് എന്നുണ്ടെങ്കില്‍ നമുക്ക് ഹോര്‍മോണ്‍ തെറാപ്പി സ്റ്റാര്‍ട്ട് ചെയ്യും.
ഈ ഹോര്‍മോണ്‍ തെറാപ്പി എന്നുപറയുന്നത് നമുക്ക് ചെറിയ ഡോസിനാണ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. നമുക്ക് മെയില്‍ ഹോര്‍മോണ്‍ റിഡക്റ്റ് ചെയ്യാനും ഫീമെയില്‍ ഹോര്‍മോണ്‍സ് ആര്ട്ടിഫിഷ്യലിയുളള ഗുളികകൾ ആയിട്ടുമാണ് തരുന്നത്. മെയില്‍ ഹോര്‍മോണ്‍ റിഡക്റ്റ് ചെയ്യാനുളള ടാബ്ലറ്റ് രാവിലെ ഒരു ഡോസ് വൈകിട്ട് ഒരു ഡോസ് ആയിരിക്കും. ഫീമെയില്‍ ഹോര്‍മോണ്‍ ആയിട്ടുളള ഈസ്ട്രജന്റെ ആര്‍ട്ടിഫിഷ്യല്‍ ആയിട്ടുളള ടാബ്ലെറ്റ് രണ്ട് എംജി ഒരെണ്ണം വൈകുന്നേരം മാത്രമായിരിക്കും കഴിക്കേണ്ടത്. ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് എടുക്കുന്ന സമയത്ത് നമുക്ക് ഒരു മാസത്തിലും രണ്ട് മാസത്തിലുമൊന്നും റിസല്‍ട്ട് വരില്ല. അതായത് നമ്മുടെ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളൊന്നും നമുക്ക് അറിയാന്‍ സാധിക്കില്ല. അത് പതുക്കെ ആയിരിക്കും അറിയാന്‍ കഴിയുക. ഓരോരുത്തരുടെയും ശരീരം പോലെ വ്യത്യസ്ത കാലയളവില്‍ ആയിരിക്കും അതില്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ഒരു മൂന്ന് മാസം ആയപ്പോഴേക്കും എനിക്ക് ബ്രെസ്റ്റിന്റെ നിപ്പിളില്‍ ഒരു തടിപ്പും കനവും വരുന്നത് അറിയാൻ പറ്റി. നിപ്പിളും ബ്രെസ്റ്റും വളരാന്‍ തുടങ്ങി. അത് നമ്മള് വിചാരിക്കുന്ന പോലെ അധികം വളരില്ല.

നോര്‍മ്മല്‍ രീതിയില്‍ ചെറിയൊരു കുട്ടിയ്ക്ക് ഉണ്ടാകുന്ന വളര്‍ച്ച ബ്രെസ്റ്റില്‍ കണ്ട് തുടങ്ങി. അതിനുശേഷം എന്റെ ശരീരത്തില്‍ രോമങ്ങളുടെയല്ലാം, ബോഡിയില്‍ ഉണ്ടാകുന്ന രോമങ്ങള്‍, മുഖത്തെ രോമങ്ങള്‍ക്ക് ഒക്കെ കട്ടി കുറയാന്‍ തുടങ്ങി. അതിനുശേഷമാണ് ഡോക്ടര്‍ എനിക്ക് വേറെ ഹൈ ഡോസ് മരുന്ന് തന്ന് തുടങ്ങിയത്. നേരത്തെ കഴിച്ചതിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് കണ്ടാണ് ഇത്തരത്തില്‍ ഡോസ് വര്‍ധിപ്പിച്ചത്. ആറ് മാസത്തോളം നമ്മള് ആ ഹൈ ഡോസില്‍ തന്നെ ആയിരിക്കും. അതിന് ശേഷമാകും നമ്മള് സെക്കന്റ് സ്റ്റേജിലേക്ക് കടക്കുക. ഓരോ ഗുളികയും രാവിലെയും വൈകുന്നേരവും രണ്ടെണ്ണം വീതം. ഈ ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് ഒക്കെ കഴിഞ്ഞ് ഒരു വര്‍ഷം കഴിയുമ്പോഴാണ് നമ്മുടെ ശരീരത്തില്‍ സര്‍ജിക്കല്‍ പ്രോസസിലേക്ക് കടക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ ഉണ്ടാകുകയുളളൂ. കൃത്യമായ ഈ കാലയളവില്‍ ആണ് സർജറി ചെയ്യുന്നത് എങ്കില്‍ നമുക്ക് കോംപ്ലിക്കേഷന് ഒന്നും വരാന്‍ സാധ്യതയില്ല.
ഞാന്‍ സര്‍ജറി ചെയ്തത് ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞ ശേഷമാണ്. അപ്പോള്‍ എനിക്ക് അതിന്റേതായ കോംപ്ലിക്കേഷന്‍സ് ഒന്നും ഉണ്ടായിരുന്നില്ല. ശാരീരികമായിട്ടുളള പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മാനസികമായി നമ്മള് തയ്യാറാകണം, ഫിസിക്കലി തയ്യാറാകണം. അതായത് നമ്മള് ഹോര്‍മോണ്‍ ട്രീറ്റ്മെന്റ് എല്ലാം കറക്റ്റ് ആ ഒരു പ്രോസസിലൂടെ തന്നെ കൗണ്‍സിലിങ് അടക്കം കടന്നുപോയാല്‍ മാത്രമാണ് നമുക്കൊരു വിജയകരമായ സര്‍ജറി എന്നുപറയുന്നത് ഉണ്ടാകുകയുളളൂ. സര്‍ജറിയുടെ വിജയശതമാനം എന്ന് പറയുന്നത് നമ്മളെ ട്രീറ്റ് ചെയ്യുന്ന ഡോക്ടര്‍മാരുടെയും, യൂറോളജിസ്റ്റ്, പ്ലാസ്റ്റിക് സര്ജന് പിന്നെ ഗ്യാസ്ട്രോളജിസ്റ്റ് ഇങ്ങനെ പറയുന്ന ഡോക്ടര്‍മാരുടെയും ഒരു എക്സ്പീരിയന്‍സ് ലെവലാണ്. അത് സര്‍ജറി സക്സസ് റേറ്റ് എന്നത് നൂറില്‍ ഒരാളുടെ ഫെയില്‍ ആയി കഴിഞ്ഞാല്‍ അത് ഫെയില്‍ തന്നെയാണ്. ബാക്കി എല്ലാവരുടെയും സക്സസ് ആയേക്കാം. ഡോക്ടര്‍മാരുടെ പരിചയ സമ്പത്ത് അടിസ്ഥാനമാക്കിയായിരിക്കും വിജയസാധ്യത. എനിക്ക് വല്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, വിജയകരമായിരുന്നു. വലിയ പ്രശ്നം ഇല്ലാത്ത രീതിയില്‍ ആ സര്‍ജിക്കല്‍ പ്രോസസ് ഒക്കെ കടന്നുപോയെന്നതാണ് സത്യം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ലിംഗമാറ്റ ശസ്ത്രക്രിയ: ഇന്ത്യയിൽ ആകെയുളളത് 100ൽ താഴെ വിദഗ്ധർ | ഡോ. സന്ദീപ് വിജയരാഘവൻ അഭിമുഖം- PART 2
ലിംഗമാറ്റ ശസ്ത്രക്രിയയും കേരളവും | ഡോ. സന്ദീപ് വിജയരാഘവൻ അഭിമുഖം- PART 1
പൊലീസിന്റേത് അടക്കം നാല് അന്വേഷണങ്ങൾ, അനന്യയ്ക്ക് നീതി കിട്ടുമോ? ട്രാൻസ് സമൂഹം ചോദിക്കുന്നു
നമ്മുടെ സമൂഹം ട്രാൻസ് മനുഷ്യരിൽ ഉണ്ടാക്കിയത് ആഴമുളള ഉണങ്ങാത്ത മുറിവുകൾ | ഡോ. വീണ ജെ.എസ്