ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരങ്ങളിൽ ഒരാളാണ് പറക്കും സിങ് എന്നറിയപ്പെടുന്ന മിൽഖ സിങ്. അദ്ദേഹം നാനൂറ് മീറ്റർ ഓട്ടത്തിൽ 1960-ലെ റോം ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയത് ഇന്നും ഒരു ഇന്ത്യൻ അത്ലറ്റിന്റെ ഒളിമ്പിക്സുകളിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്.
അന്ന് ആദ്യ ഇരുനൂറു മീറ്റർ മുന്നിട്ടു നിന്നശേഷം ഓട്ടത്തിന്റെ വേഗതയിൽ വരുത്തിയ വ്യത്യാസം മൂലം 0.1 സെക്കന്റ് വ്യത്യാസത്തിലാണ് മിൽഖായ്ക്ക് ഒളിമ്പിക്സ് മെഡൽ നഷ്ടമായത്. നാനൂറ് മീറ്ററിൽ മിൽഖാ സ്ഥാപിച്ച ഏഷ്യൻ റെക്കോർഡ് 26 വർഷവും ദേശീയ റെക്കോർഡ് 38 വർഷവും ഇളക്കം തട്ടാതെ നിന്നു.