ഒടുവിൽ മുൻ ഡച്ച് ദേശീയ ടീം പരിശീലകൻ കൂടിയായിരുന്നു റൊണാൾഡ് കോമാന്റെ സ്വാധീനത്തിലാണ് ഡീപ്പെ സ്പൈനിലേക്ക് വണ്ടി ഉറപ്പിച്ചത്. രണ്ടു വർഷത്തേക്കാണ് കരാർ.
ഡച്ച് സൂപ്പർതാരം മെംഫിസ് ഡീപെയെ ബാഴ്സലോണ സൈൻ ചെയ്തു. ഫ്രഞ്ച് ക്ലബ്ബായ ലിയോണുമായുള്ള കരാർ അവസാനി ഇരുപത്തിയേഴുകാരനെ ഫ്രീ ട്രാൻസ്ഫറിലാണ് ബാഴ്സ സ്വന്തമാക്കിയത്.
വരുന്ന സീസണ് മുന്നോടിയായി ബാഴ്സ നടത്തുന്ന നാലാമത്തെ സൈനിങാണിത്. മാഞ്ചസ്റ്റർ സിറ്റി വിട്ട സൂപ്പർ താരം സെർജിയോ അഗ്വേരോയേയും എറിക് ഗാർഷ്യയേയും ബാഴ്സ സൈൻ ചെയ്തിരുന്നു. ബ്രസീലിയൻ റൈറ്റ് ബാക്ക് എമേഴ്സൺ റോയലാണ് ബാഴ്സയിലെത്തുന്ന മറ്റൊരു താരം.
പിഎസ്വിക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും വേണ്ടി കളിച്ചിട്ടുള്ള ഡീപെ ഏറെക്കാലമായി ബാഴ്സയുടെ റഡാറിലുള്ള താരമാണ്. കഴിഞ്ഞ രണ്ടു വർഷവും താരത്തെ കാറ്റലോണിയയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു.
ഒടുവിൽ മുൻ ഡച്ച് ദേശീയ ടീം പരിശീലകൻ കൂടിയായിരുന്നു റൊണാൾഡ് കോമാന്റെ സ്വാധീനത്തിലാണ് ഡീപ്പെ സ്പൈനിലേക്ക് വണ്ടി ഉറപ്പിച്ചത്. രണ്ടു വർഷത്തേക്കാണ് കരാർ.