സ്കോർ 37 ൽ നിൽക്കുമ്പോഴും 48 ൽ നിൽക്കുമ്പോഴും രഹാനെയും പുജാരെയും കൈവിട്ട അവസരങ്ങളാണ് ലാബഹ്ഷെയിന് തുണയായത്.
മാർനസ് ലാബഹ്ഷെയിന് വേണമെങ്കിൽ ഒരു ലോട്ടറി ടിക്കറ്റെടുക്കാം. ഏതായാലും ഇത്രയും ഭാഗ്യമുള്ള താരത്തിന് ബംപർ സമ്മാനമടിക്കാനുള്ള സാധ്യത ഏറെയുണ്ട്. ഇന്ത്യയ്ക്കെതിരെ നിർണായകമായ നാലാം ടെസ്റ്റിൽ സെഞ്ച്വറിത്തിളക്കവുമായി മാർനസ് മുന്നിൽ നിന്ന് നയിച്ചപ്പോൾ ഭാഗ്യത്തിന്റെ അകമ്പടി വേണ്ടുവോളമുണ്ടായിരുന്നു. ഹർഷ ബോഗ്ലെ തന്റെ ട്വീറ്റിലൂടെയും ഇക്കാര്യം സൂചിപ്പിച്ചു.
സ്കോർ 37 ൽ നിൽക്കുമ്പോഴും 48 ൽ നിൽക്കുമ്പോഴും രഹാനെയും പുജാരെയും കൈവിട്ട അവസരങ്ങളാണ് ലാബഹ്ഷെയിന് തുണയായത്. ഇതോടെ ആക്രമിച്ചു കളിച്ച താരം ഒടുവിൽ അരങ്ങേറ്റക്കാരനായ നടരാജന് മുന്നിൽ വീഴുന്നതിനു മുമ്പ് നേടിയത് വിലപ്പെട്ട108 റൺസാണ്.
നേരത്തെ ആദ്യടെസ്റ്റുകളിലും താരത്തിന് ഭാഗ്യത്തിന്റെ അകമ്പടി വേണ്ടുവോളമുണ്ടായിരുന്നു. അഡലെയ്ഡ് ടെസ്റ്റിൽ സാഹ, ബുംമ്ര, പൃഥ്വിഷാ എന്നിവരാണ് ലാബഹ്ഷെയിനിന്റെ ക്യാച്ച് കൈവിട്ടത്. സിഡ്നിയിൽ വിഹാരിയും ജീവൻ നൽകി.
ഇതൊക്കെയാണങ്കിൽ ലാബഹ്ഷെയിൻ അസാമാന്യഫോമിലാണ് എന്നതാണ് മറ്റൊരു കാര്യം. കഴിഞ്ഞ 22 ഇന്നിങ്സുകളിലെ അദ്ദേഹത്തിന്റെ സ്കോറുകൾ ഇതാണ്.