മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി സിനിമയിലെത്തി അമ്പതു വർഷം തികയുകയാണ്. 1971 ആഗസ്ത് 6 നായിരുന്നു മമ്മൂട്ടിയുടെ ആദ്യചിത്രമായ അനുഭവങ്ങൾ പാളിച്ചകൾ റിലീസ് ചെയ്തത്. അന്ന് തൊട്ട് ഇന്നോളം വ്യത്യസ്തവും പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയതും അവാർഡുകൾ വാരിക്കൂട്ടിയതുമായ നൂറുകണക്കിന് കഥാപാത്രങ്ങൾ.. മമ്മൂട്ടിയുടെ അഭിനയജീവിതത്തിന്റെ സുവർണജൂബിലിയിൽ അദ്ദേഹത്തിന്റെ വ്യത്യസ്തമായ 50 കഥാപാത്രങ്ങളുടെ ഡിജിറ്റൽ ചിത്രങ്ങൾ ആവിഷ്ക്കരിച്ചിരിക്കുകയാണ് ഏഷ്യാവിൽ മലയാളത്തിന്റെ ഗ്രാഫിക് ഡിസൈനറായ മുഹമ്മദ് സിയാസ്. സിയാസിന്റെ പകർന്നാട്ടങ്ങളിലെ മമ്മൂട്ടിസം വരയനുഭവങ്ങൾ കാണാം.