ആ ഷോട്ടിന്റെ റിഹേഴ്സലില്‍ തന്നെ എന്നെ പറഞ്ഞുവിടാന്‍ പോയി, പൊട്ടിക്കരയുമെന്ന് തോന്നിയിരുന്നു; ആദ്യ സീനിനെക്കുറിച്ച് മമ്മൂട്ടി
പൊട്ടിക്കരഞ്ഞുപോകുമെന്ന നിലയിലാണ് എന്റെ നിൽപ്. അതിനിടെ സഹസംവിധായകൻ എനിക്കു പകരം മറ്റാരെയോ അന്വേഷിക്കുന്നു.‘‘സാർ ഒരു പ്രാവശ്യം കൂടി ഞാൻ ശ്രമിക്കാം ’’– എന്റെ സങ്കടം കലർന്ന ശബ്ദവും മുഖഭാവവും കണ്ടതുകൊണ്ടാകണം സേതുസാർ ഒരു റിഹേഴ്സൽ കൂടി നടത്തി.
മലയാളത്തിന്റെ പ്രിയനടന് മമ്മൂട്ടി സിനിമയില്‍ എത്തിയിട്ട് അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. അനശ്വര നടന് സത്യന് നായകനായ കെ.എസ് സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമകളിലെ ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യം വരുന്ന ഒരു സീനിലാണ് മമ്മൂട്ടി ആദ്യമായി അഭിനയിച്ചത്. ആലപ്പുഴ ചേര്‍ത്തലയില്‍ നടന്ന ആ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ച്, അന്നത്തെ ആ രംഗം അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ എടുത്ത ബുദ്ധിമുട്ടിനെക്കുറിച്ച് മമ്മൂട്ടി പറയുന്നു. മലയാള മനോരമ ഞായറാഴ്ച പതിപ്പിലായിരുന്നു മമ്മൂട്ടി ഈ ഓര്‍മ്മകള്‍ കുറിച്ചത്.
മമ്മൂട്ടി ആദ്യ ഷോട്ടിനെക്കുറിച്ച് എഴുതിയത്
പിറ്റേന്ന് പുലർച്ചെ വീണ്ടും ലൊക്കേഷനിലെത്തി. രണ്ടാം ദിവസം ഉച്ചയ്ക്ക് സംവിധായകൻ എന്നെ വിളിച്ചു. രണ്ട് ചെറിയ ഷോട്ടുകളിൽ അഭിനയിക്കണം. വർഗശത്രുവിനെ എതിർത്തുകൊന്ന ശേഷം തൂക്കുമരം ഏറ്റുവാങ്ങുന്ന കരുത്തനായ ചെല്ലപ്പന്റെ റോളായിരുന്നു സത്യന്.
ചെല്ലപ്പനെ സഹായിച്ചതിന്റെപേരിൽ മുതലാളിയുടെ ഗുണ്ടകൾ ഫാക്ടറിക്കവാടത്തിലുള്ള ബഹദൂറിന്റെ മാടക്കട തല്ലിത്തകർക്കുന്നു. ആ വാർത്തയറിഞ്ഞു പരിഭ്രമത്തോടെ ബഹദൂർ ഓടിക്കിതച്ചു വരുന്നു. പിന്നാലെ മറ്റു രണ്ടുപേരുമുണ്ട്. ഒന്നു കൊച്ചിയിലെ ഒരു തിയറ്ററിൽ ടിക്കറ്റ് വാങ്ങാൻ നിൽക്കുന്ന വർഗീസ്, മറ്റൊന്ന് ഞാൻ. ഷോട്ട് റെഡിയാകാൻ അൽപം സമയമെടുക്കും.
മേക്കപ്മാൻ കെ.വി.ഭാസ്കരന്റെ സഹായി എന്റെ മുഖത്തു സ്പ്രേ അടിച്ചു. യൂഡികോളോൺ ആണതെന്ന് എനിക്കു പിന്നീടാണു മനസ്സിലായത്. ഞാൻ മുണ്ട് അലക്ഷ്യമായിക്കുത്തി. ഷർട്ടിന്റെ കൈ മുകളിലേക്കു തെറുത്തുവച്ചു. മുടി ചിതറിയിട്ട് അഭിനയിക്കാൻ തയാറായി. ഈ റോളിൽ ഷൈൻ ചെയ്തിട്ടുവേണം കൂടുതൽ അവസരങ്ങൾ നേടാൻ, വലിയ സ്റ്റാറാകാൻ. അതിനുള്ള ഒരുക്കം. ആദ്യ റിഹേഴ്സൽ.
കണ്ണ് ഇറുക്കെപ്പൂട്ടി വാ പൊളിച്ചുകൊണ്ടാണു ഞാനോടി വന്നത്. കാരണം റിഫ്ലക്ടറിന്റെ ചൂടും പ്രകാശവും മൂലം എനിക്കു കണ്ണ് തുറക്കാനാകുന്നില്ല. ‘‘ അയ്യേ നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്. ശരിക്കും ഓടി വരൂ..’’– സംവിധായകൻ നിർദേശിച്ചു. രണ്ടു റിഹേഴ്സലായി. എന്റെ പ്രകടനം ശരിയാകുന്നില്ല.
‘‘ഒരു കാര്യം ചെയ്യൂ, നിങ്ങളങ്ങോട്ടു മാറി നിൽക്കൂ. മറ്റാരെയെങ്കിലും നോക്കാം’’– സേതുമാധവൻ സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഞാൻ തളർന്നുപോയി.
പൊട്ടിക്കരഞ്ഞുപോകുമെന്ന നിലയിലാണ് എന്റെ നിൽപ്. അതിനിടെ സഹസംവിധായകൻ എനിക്കു പകരം മറ്റാരെയോ അന്വേഷിക്കുന്നു.‘‘സാർ ഒരു പ്രാവശ്യം കൂടി ഞാൻ ശ്രമിക്കാം ’’– എന്റെ സങ്കടം കലർന്ന ശബ്ദവും മുഖഭാവവും കണ്ടതുകൊണ്ടാകണം സേതുസാർ ഒരു റിഹേഴ്സൽ കൂടി നടത്തി. വളരെ പ്രയാസപ്പെട്ട് ഞാൻ കണ്ണു തുറന്നു പിടിച്ചു. വായടച്ചു. അങ്ങനെ ഒരു വിധത്തിൽ ആ ഷോട്ടെടുത്തു. സെറ്റിൽപ്പോലും ആരോടും മിണ്ടാതെ അവിടെനിന്നു മുങ്ങി. ഒരു ജേതാവിന്റെ മട്ടിലായിരുന്നു ഞാൻ നാട്ടിൽ ബസിറങ്ങിയത്. ആദ്യം കണ്ടതു മമ്മതിനെയാണ്. അവനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു. പിന്നെയൊരു നിർദേശവും ‘‘ നീ ഇത് ആരോടും പറയേണ്ട. രഹസ്യമായി ഇരുന്നാൽ മതി’’. പക്ഷേ, ഞാൻ തന്നെ പരിചയക്കാരോടൊക്കെ ഈ വിവരം പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
അത്രയേറെ ആ പെണ്‍കുട്ടി എന്ന കീഴ്പ്പെടുത്തി; ഹെലന് കണ്ട സത്യന് അന്തിക്കാട്
'താന്‍ നന്നായി മദ്യപിക്കും അല്ലേ, ഇല്ല മമ്മൂക്കാ'; തെറ്റിദ്ധാരണ തിരുത്തിയ കഥയുമായി വിനോദ് കോവൂര്‍
'ആദ്യമായി എന്നെ ദൂരദര്ശന് വേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു';മമ്മൂട്ടി
' ഓം ശാന്തി ഓശാന ഞാൻ ജൂഡിന് കൊടുക്കുകയാണ്';വിനീത് ശ്രീനിവാസനോട് അന്ന് മിഥുൻ മാനുവൽ പറഞ്ഞതിങ്ങനെ