അവന്റെ സമയം കഴിഞ്ഞു എന്നാണ് ഞാൻ കരുതിയത്, പക്ഷേ, ആ തിരിച്ചുവരവ് ഗംഭീരമാണ്!
അന്താരാഷ്ട്രതലത്തിൽ അവന്റെ സമയം കഴിഞ്ഞു എന്ന് ഞാൻ കരുതിയതാണ്. പക്ഷേ, കഠിന പ്രയത്നത്തിലൂടെ തിരിച്ചുവന്നത് പ്രശംസയർഹിക്കുന്നു. ഗ്ലെൻ മഗ്രാത്ത് പറയുന്നു.
ഇന്ത്യൻ പേസർ ഇഷാന്ത് ശർമയ്ക്ക് പ്രശംസകളുമായി ആസ്ട്രേലിയൻ ഇതിഹാസ ബോളർ ഗ്ലെൻ മഗ്രാത്ത്. വിരാട് കോഹ്ലിയുടെ ഇന്ത്യൻ ടീം ന്യൂസിലാൻഡിനെതിരെ ഒന്നാം ടെസ്റ്റിൽ ദാരുണ പരാജയം ഏറ്റുവാങ്ങിയെങ്കിലും ബോളർമാരായ മുഹമ്മദ് ഷാമിയ്ക്കും ബുംമ്രയ്ക്കും കൂടിയുണ്ട് മഗ്രാത്തിന്റെ ഗുഡ് സർട്ടിഫിക്കറ്റ്.

ഇഷാന്ത് ഏറെ അനുഭവസമ്പന്നനായ കളിക്കാരനാണ്. അദ്ദേഹം ഇടക്കാലത്ത് ടീമിൽ നിന്ന് പുറത്തായിരുന്നെങ്കിലും തിരിച്ചുവരവ് നടത്തിയത് ഏറെ പ്രധാനമാണ്. അന്താരാഷ്ട്രതലത്തിൽ അവന്റെ സമയം കഴിഞ്ഞു എന്ന് ഞാൻ കരുതിയതാണ്. പക്ഷേ, കഠിന പ്രയത്നത്തിലൂടെ തിരിച്ചുവന്നത് പ്രശംസയർഹിക്കുന്നു. ഗ്ലെൻ മഗ്രാത്ത് പറയുന്നു.

ഷമി നല്ല പേസിൽ പന്തെറിയുന്ന കളിക്കാരനാണ്. ഇതിനൊപ്പം തന്നെ വിക്കറ്റിനിരുവശത്തേക്കും സ്വിങ് ചെയ്യിക്കാനും അവന് കഴിയുന്നുണ്ട്. ബുംമ്രയുടെത് ചെറിയ റണ്ണപ്പാണെങ്കിലും ഏറെ അപകടകരമായ പന്തുകളാണ്. നല്ല കൺട്രോളുണ്ട് ബുംമ്രയ്ക്ക്. രണ്ടാമത്തേയും മൂന്നാമത്തേയും സ്പെല്ലുകളിലും താളം നിലനിർത്താൻ കഴിയുന്നു. ഈ ഇന്ത്യൻ ബോളിങ് നിരയിൽ എനിക്ക് ഇനിയും പ്രതീക്ഷകളുണ്ട്. മഗ്രാത്ത് ചൂണ്ടിക്കാട്ടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇഷാന്തിനും പരിക്ക്; കഴിഞ്ഞ 6 മാസത്തിനിടെ പരിക്കേറ്റ് പുറത്തിരുന്നവരെ വെച്ച് അടിപൊളി ഇലവനുണ്ടാക്കാം!
ഇഷാന്തും പുറത്ത്; പരിക്ക് അലട്ടുന്ന ഇന്ത്യൻ ടീം
ആദ്യം പറഞ്ഞു യോർക്കർ എറിയേണ്ടന്ന്, എറിഞ്ഞു കഴിഞ്ഞപ്പോൾ പറഞ്ഞു, മിടുക്കാ, നീ നേരത്തെ വന്നെങ്കിൽ പരമ്പര നേടാമായിരുന്നു!
മിസ്റ്റർ ഗവാസ്കർ, എന്റെ ഭർത്താവിന്റെ കളിക്കളത്തിലെ പ്രകടനത്തെ വിലയിരുത്താൻ താങ്കളുടെ പക്കൽ വേറെ വാചകങ്ങളില്ലേ?