ഒരൊറ്റ രാത്രി കൊണ്ട് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ കൃഷ്ണഗുഡിയായി, നാട്ടുകാർ പൊതിച്ചോറുമായി ഷൂട്ടിങ് കാണാൻ തമ്പടിച്ചു! | എം ബാവ അഭിമുഖം
ഒരു അർധരാത്രിയാണ് അതിന്റെ വർക്കുകളൊക്കെ ചെയ്തത്. പിറ്റേന്ന് അവിടെയെത്തിവർക്കെല്ലാം ഇതേതാണ് സ്ഥലം എന്ന അത്ഭുതമായിരുന്നു. അന്ന് ഷൂട്ടിങ് കാണാൻ പൊതിച്ചോറുമായി വന്നവരൊക്കെയുണ്ട്.
ഒരു വർഷം 5,6 പടങ്ങൾ ചെയ്യുന്ന സമയമുണ്ടായിരുന്നു. ഇപ്പോൾ രണ്ട് പടങ്ങൾ ചെയ്യുമ്പോൾ കുറച്ച് കൂടി പെർഫക്ഷനോട് കൂടി ചെയ്യാം എന്ന ചിന്തയാണ്. പിന്നെ ഇപ്പോൾ കൂടുതലും നാഷണൽ ലെവൽ ആഡുകളാണ് ചെയ്യാറുള്ളത്. പ്രശസ്ത ആർട് ഡയറക്ടർ എം ബാവ ഏഷ്യാവിൽ മലയാളത്തോട് തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ് തുറക്കുന്നു.
ആദ്യം തന്നെ മമ്മൂട്ടിയുടെ പടത്തിൽ ചെയ്യാൻ കഴിയുക എന്നത് വലിയൊരു ഭാഗ്യമായിരുന്നു. അഴകിയ രാവണൻ ചെയ്യുമ്പോൾ എനിക്ക് ഏഴ് ദിവസമായിരുന്നു അതിന്റെ ആർട് വർക്കുകൾ ചെയ്യാൻ സമയം കിട്ടിയത്. ഏതാണ്ട് 95 പടങ്ങളിലെങ്കിലും ആർട് വർക് ചെയ്തിട്ടുണ്ട്. ഇഷ്ടപടങ്ങൾ ആമേൻ, നിറം, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, മുല്ലവള്ളിയും തേൻമാവും, രക്തസാക്ഷികൾ സിന്ദാബാദ്, ഹെലൻ, സി ഐ ഡി മൂസ തുടങ്ങിയ പടങ്ങളെല്ലാമാണ്. കുറേയധികം നല്ല പടങ്ങൾ ചെയ്യാൻ കഴിഞ്ഞു.
കൃഷ്ണ ഗുഡിയിൽ ഒരു പ്രണയകാലത്തിന്റെ ആർട് വർക്കുകൾ ചെയ്തത് അങ്ങാടിപ്പുറം റെയിൽ വേ സ്റ്റേഷനിലാണ്. ഒരു അർധരാത്രിയാണ് അതിന്റെ വർക്കുകളൊക്കെ ചെയ്തത്. പിറ്റേന്ന് അവിടെയെത്തിവർക്കെല്ലാം ഇതേതാണ് സ്ഥലം എന്ന അത്ഭുതമായിരുന്നു. അന്ന് ഷൂട്ടിങ് കാണാൻ പൊതിച്ചോറുമായി വന്നവരൊക്കെയുണ്ട്.
ഞാൻ മൂന്ന് കാലഘട്ടത്തിനൊപ്പം വർക് ചെയ്തിട്ടുണ്ട്. ഐ വി ശശി, ഭരതൻ എന്നിവർക്കൊപ്പം വർക് ചെയ്താണ് തുടക്കം. ഇന്ന് എന്ത് വേണമെങ്കിലും റെഫറൻസൊക്കെ ഒരു വിരൽത്തുമ്പിലാണ്. പണ്ട് അതല്ല. ദാദാസാഹിബിനു വേണ്ടി ലാഹോർ സ്ട്രീറ്റൊക്കെ ചെയ്യാൻ നല്ല റെഫർ വേണ്ടി വന്നിട്ടുണ്ട്. പ്രശസ്ത ആർട് ഡയറക്ടർ എം ബാവ ഏഷ്യാവിൽ മലയാളത്തോട് തന്റെ സിനിമാജീവിതത്തെക്കുറിച്ച് മനസ് തുറക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'മുഖ്യമന്ത്രി' മമ്മൂട്ടിയെ ആശീര്‍വദിച്ച് സാക്ഷാല്‍ മുഖ്യമന്ത്രിയും!
യൂത്ത് ഫെസ്റ്റിവലിന് പാടാൻ മക്കളേയും കൊണ്ട് പോവുന്ന അച്ഛനമ്മമാരെ പോലെയാണ് റിയാലിറ്റി ഷോയിലെ മെന്റർ പണി
കുടിയേറ്റ തൊഴിലാളികളെ കാണാൻ ശ്രമിച്ച നടൻ സോനു സൂദിനെ തടഞ്ഞ് ആർ പി എഫ്
മലയാളസിനിമാ ചരിത്രത്തിലാദ്യം; സൂഫിയും സുജാതയും ഒടിടി റിലീസ് രാത്രി 12 മണി മുതൽ