മോഹന്‍ലാല്‍ ചിത്രം 'ആറാട്ടി'ന്റെ സെറ്റിലെ ഷൂട്ടിംഗ് പ്രത്യേകതകള്‍ പങ്കുവെച്ച് ലുക്ക്മാന്‍
ചിത്രീകരണത്തിന്റെ ഭാഗമായി താന്‍ 7 തവണ കോവിഡ് ടെസ്റ്റിനു വിധേയനായെന്നും കൊവിഡ് പ്രോട്ടോകോള്‍ പിന്തുടരുന്നതിന്റെ ഭാഗമായി സെറ്റില്‍ 3000 മുതല്‍ 4000 കൊവിഡ് ടെസ്റ്റുകള്‍ ഇതു വരെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍ നായകനായി എത്തുന്ന ബി. ഉണ്ണികൃഷണന് ചിത്രമാണ് 'ആറാട്ട്'. കൊവിഡ് കാലത്ത് 'ദൃശ്യം 2'ന് ശേഷം ചിത്രീകരിച്ച മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് പാലക്കാടാണ് ആരംഭിച്ചത്. 'നെയ്യാറ്റിന്‍കര ഗോപന്' എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമായാണ് ആറാട്ട് ഒരുങ്ങുന്നത്.
ചിത്രത്തില്‍ ഒരു മുഴുനീള കഥാപാത്രത്തെ ലുക്ക്മാന്‍ അവതരിപ്പിക്കുന്നുണ്ട്. ആറാട്ടിന്റെ സെറ്റില്‍ കര്‍ശനമായ കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ടിംഗ് നടത്തുന്നതെന്ന് ലുക്ക്മാന്‍ പറഞ്ഞു.
ചിത്രീകരണത്തിന്റെ ഭാഗമായി താന്‍ 7 തവണ കോവിഡ് ടെസ്റ്റിനു വിധേയനായെന്നും കൊവിഡ് പ്രോട്ടോകോള്‍ പിന്തുടരുന്നതിന്റെ ഭാഗമായി സെറ്റില്‍ 3000 മുതല്‍ 4000 കൊവിഡ് ടെസ്റ്റുകള്‍ ഇതു വരെ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷൂട്ടിങ്ങിനായി താമസിച്ചിരുന്ന ഹോട്ടലിലെ ജീവനക്കാരും ഇതിനായി സഹകരിച്ചെന്നും എല്ലാവിധ മുന്കരുതലോടും ജാഗ്രതയോടും കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോയതെന്നും ലുക്ക്മാന്‍ ഏഷ്യാവില്ലിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!