ടിപിആര്‍ കുറഞ്ഞയിടത്ത് ആരാധനാലയങ്ങൾ തുറക്കാം, ടെലിവിഷൻ ചിത്രീകരണത്തിനും അനുമതി; ഇളവുകള്‍ അറിയാം
വരുന്ന ആഴ്ചയും ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ചാകും ലോക്ഡൗൺ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.
സംസ്ഥാനത്ത് ആരാധനാലയങ്ങൾക്ക് അടക്കം കൂടുതൽ ഇളവുകൾ. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 16%ത്തിൽ താഴെയുളള പ്രദേശങ്ങളിലെ ആരാധനാലയങ്ങളാണ് തുറക്കുക. ഒരേസമയം 15 പേർക്ക് മാത്രമായിരിക്കും പ്രവേശനം. കൂടാതെ സംസ്ഥാനത്തെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജൂലൈ ഒന്ന് മുതൽ ക്ലാസുകൾ ആരംഭിക്കും. ഇവർക്ക് നേരത്തെ വാക്സിൻ നൽകിയിരുന്നു. ബാങ്കുകൾ തിങ്കൾ, ബുധൻ, വെളളി എന്നി ദിവസങ്ങൾക്ക് പുറമെ ചൊവ്വയും വെളളിയും കൂടെ തുറക്കുന്നതായിരിക്കും. എന്നാൽ ഈ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം നൽകുകയില്ല.
വരുന്ന ആഴ്ചയും ടിപിആർ നിരക്കിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ചാകും ലോക്ഡൗൺ നിയന്ത്രണങ്ങൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനത്തിൽ താഴെയുള്ള 277 പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇവ എ വിഭാഗത്തിൽ ഉൾപ്പെടും. ടിപിആർ എട്ടിനും 16നും ഇടയിലുള്ള ബി വിഭാഗത്തിൽ 575 പ്രദേശങ്ങളുണ്ട്. 16-24 ശതമാനത്തിന് ഇടയിൽ ടിപിആറുള്ള 171 പ്രദേശങ്ങൾ സി വിഭാഗത്തിലും ഉൾപ്പെടും. 24 ശതമാനത്തിന് മുകളിൽ ടിപിആറുളള 11 പ്രദേശങ്ങളുണ്ട്. ഇവ ഡി വിഭാഗത്തിലായിരിക്കും.
1. നിലവിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചകൂടി തുടരും. ടിപിആർ 24ന് മുകളിലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. ഇപ്പോള്‍ ടിപിആർ 30ന് മുകളിലുള്ള പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണമുള്ളത്.
2. 16 ശതമാനത്തില്‍ താഴെ ടിപിആർ ഉള്ള പ്രദേശങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ പകുതി ജീവനക്കാർ മാത്രം. തമിഴ്നാട് അതിര്‍ത്തി മേഖലകളിലെ മദ്യക്കടകള്‍ അടച്ചിടും.
3. കൊവിഡ് മാനദണ്ഡം പാലിച്ച് ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. വാക്സിൻ രണ്ടും ഡോസും എടുത്തവരെ പ്രവേശിപ്പിക്കാനാണ് ആലോചന.
4. കോളെജ് വിദ്യാര്‍ഥികള്‍ക്ക് കഴിയുന്നത്ര വേഗം വാക്സീന് നല്കി കോളെജുകൾ തുറക്കാനാണ് ശ്രമം. 18–23 വയസ് വരെയുള്ളവർക്ക് പ്രത്യേക കാറ്റഗറി നിർദേശിച്ച് വാക്സീൻ നൽകും. വാക്സിനേഷൻ പൂർത്തിയാക്കിയതിന് ശേഷമായിരിക്കും ക്ലാസുകൾ തുടങ്ങുക.
5. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ടെലിവിഷന്‍ ചിത്രീകരണത്തിനുളള അനുമതി നൽകി.
6. വിമാനത്താവളങ്ങളില്‍ നാല് മണിക്കൂറിനകം ഫലം ലഭിക്കുന്ന കൊവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇളവുകള്‍ തിരുത്തി കേരളം; ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല, ബൈക്കില്‍ ഒരാള്‍; മാറ്റം കേന്ദ്രം വിശദീകരണം ചോദിച്ചപ്പോള്‍
നാളെ മുതൽ ട്രെയിൻ ഓടും, ടിക്കറ്റുകൾ ഇന്ന് മുതൽ ഓൺലൈൻ വഴി മാത്രം; ഡൽഹി-തിരുവനന്തപുരം ട്രെയിനും ആദ്യഘട്ടത്തിൽ
കേരളത്തിലേക്കുളള ട്രെയിൻ മെയ് 13ന്, കോഴിക്കോടും എറണാകുളത്തും തിരുവനന്തപുരത്തും സ്റ്റോപ്പുകള്‍
ബന്ധുവീടുകള്‍ സന്ദര്‍ശിക്കാം, അന്തര്‍ജില്ലാ യാത്രയാകാം; ചെറിയ പെരുന്നാള്‍ ഇളവുകള്‍ ഇങ്ങനെ