അലാബയ്ക്കായുള്ള ട്രാൻസ്ഫർ പന്തയത്തിൽ റയലിനെ മറികടക്കുകയാണെങ്കിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമാകുമെന്ന് ലിവർപൂൾ കണക്കുകൂട്ടുന്നു.
ബയേൺ മ്യൂണിക്കിന്റെ സെന്റർബാക് ഡേവിഡ് അലാബയെ ഇംഗ്ലണ്ടിലെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കി ലിവർപൂൾ. പരുക്കേറ്റ പ്രതിരോധതാരങ്ങളായ വെർജിൽ വാൻ ഡൈക്ക്, ജോ ഗോമസ്, ജോയൽ മാറ്റിപ് എന്നവരുടെ അഭാവത്തിലാണ് ട്രാൻസ്ഫർ വിപണിയിൽ നിക്ഷേപിക്കാൻ ലിവർപൂൾ നിർബന്ധിതരായത്.
അലാബയെ സൈൻ ചെയ്യുവാൻ പരിശീലകൻ യോർഗൻ ക്ലോപ്പ് സമ്മതിച്ചതായി ഡോൺ ബാലൺ റിപ്പോർട്ട് ചെയ്തു. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും അലാബക്കായുള്ള മത്സരത്തിൽ ഒപ്പത്തിനൊപ്പമുണ്ട്. 2010 മുതൽ ക്ലബ്ബിന്റെ ഭാഗമായ അലാബയുടെ ബയേണുമായുള്ള കരാർ ഈ വേനലിൽ അവസാനിക്കും.
പ്രാഥമികമായി സെന്റർ ബാക്കായും ലെഫ്റ്റ് ബാക്കായും കളിക്കുന്ന താരത്തിന്റെ ഫ്ലെക്സിബിലിറ്റിയാണ് വമ്പൻ ക്ലബ്ബുകളെ ആകർഷിക്കുന്നത്. ഈ പൊസിഷനുകൾക്ക് പുറമെ മധ്യനിരയിലെ വിങ്ങുകളിലും കളിച്ചിട്ടുള്ള ഇരുപത്തിയെട്ടുകാരൻ ജർമൻ ബുണ്ടസ്ലീഗയിൽ മാത്രമായി ഇതിനോടകം 25 ഗോളുകളും 24 അസിസ്റ്റും കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും സെന്റർ ബാക്കിൽ താരങ്ങളില്ലാതായതോടെ മധ്യനിരതാരങ്ങളായ ഫബിനോയേയും ഹെൻഡേഴ്സണെയും പ്രതിരോധത്തിന്റെ ചുമതല ഏൽപ്പിച്ചാണ് ഇംഗ്ലീഷ് ചാമ്പ്യന്മാർ കളത്തിലിറങ്ങിയത്. അലാബയ്ക്കായുള്ള ട്രാൻസ്ഫർ പന്തയത്തിൽ റയലിനെ മറികടക്കുകയാണെങ്കിൽ തങ്ങളുടെ പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരമാകുമെന്ന് ലിവർപൂൾ കണക്കുകൂട്ടുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഓ കാരിയസ് ! യു വിൽ നെവർ വാക് എലോൺ ?
പണി പതിനെട്ടും പയറ്റി, ഈ ലിവർപൂളിനെ തോൽപ്പിക്കാനാവില്ല മക്കളെ!
പ്രായംചെന്ന ക്രിസ്ത്യാനോ റൊണാൾഡോയെ തങ്ങൾക്ക് വേണ്ടെന്ന് ബയേൺ മ്യൂണിക്
റോബർട്ടോ ഫെർമിനോ എന്ന അസാധാരണ സ്ട്രൈക്കർ