കുട്ടികളെ വളർത്താൻ പറ്റിയ ലോകത്തെ ഏറ്റവും മികച്ച 10 രാജ്യങ്ങൾ
ഏറ്റവും മോശം പത്ത് രാജ്യങ്ങളില്‍ കസാഖിസ്ഥാന്‍, ലെബനൻ, ഗ്വാട്ടിമാല, മ്യാന്മാര്, ഒമാന്‍, ജോര്‍ദ്ദാന്‍, സൗദി അറേബ്യ, അസര്ബൈജാന്, ടുണീഷ്യ, വിയറ്റ്നാം എന്നിവരാണ് ഇടംനേടിയത്.
ലോകത്ത് കുട്ടികളെ വളർത്താൻ പറ്റിയ നല്ല രാജ്യമുണ്ടോ? ഏത് രാജ്യത്ത് വളർന്നാലും കുട്ടികൾക്കെന്താ കുഴപ്പം എന്ന് ചിന്തിക്കാൻ വരട്ടെ, രാജ്യങ്ങളിലെ ഓരോ സൗകര്യങ്ങളും നിയമങ്ങളും കുട്ടികളുടെ വളർച്ചയെ ഗുണകരമായി ബാധിക്കുന്നതാണോ, അല്ലയോ എന്ന് മാതാപിതാക്കൾ ചിന്തിക്കേണ്ടതുണ്ട്. യുഎസ് ന്യൂസ് & വേള്‍ഡ് റിപ്പോര്‍ട്ട്, ബിഎവി ഗ്രൂപ്പ്, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി വാര്‍ട്ടണ്‍ സ്കൂള്‍ എന്നിവര്‍ ചേര്‍ന്ന് ലോകത്ത് കുട്ടികളെ വളർത്താൻ പറ്റിയ മികച്ച രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ കുട്ടികളെ വളർത്താൻ പറ്റിയ ഏറ്റവും മികച്ച രാജ്യമായി തിരഞ്ഞെടുത്തത് ഡെൻമാർക്കിനെയാണ്. ഈ ലിസ്റ്റിൽ ഇന്ത്യയുടെ സ്ഥാനം 59ാമതാണ്.
വിശാലമായ മറ്റേണിറ്റി ലീവ് നയങ്ങൾ, സൗജന്യ ആരോഗ്യസേവനം, വിദ്യാഭ്യാസം എന്നിവയാണ് ഡെന്മാര്ക്കിനെ ഒന്നാമത് എത്തിച്ചത്. ഡെന്മാര്ക്കിന് പിന്നില്‍ സ്വീഡന്, നോര്‍വേ, കാനഡ, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലന്റ്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഓസ്ട്രിയ എന്നിങ്ങനെ പത്ത് രാജ്യങ്ങളാണ് ആദ്യ പത്തിൽ ഇടം പിടിച്ചത്. കുടുംബങ്ങളിലെ സൗഹൃദപരമായ അന്തരീക്ഷവും മികച്ച സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും പുറമെ കുറഞ്ഞ കുറ്റകൃത്യ നിരക്കുകളും ഈ രാജ്യങ്ങളുടെ മികവായി എടുത്തുകാട്ടുന്നു. പലരും വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് പോലും ഇത്തരമൊരു ഉദ്ദേശം മനസ്സില്‍ വെച്ചാണ്. ബെസ്റ്റ് കണ്ട്രീസ് പട്ടികയില്‍ അമേരിക്കയ്ക്ക് 18ാം സ്ഥാനവും, ബ്രിട്ടന് 11ാം സ്ഥാനവുമാണ് ലഭിച്ചത്.
ഏറ്റവും മോശം പത്ത് രാജ്യങ്ങളില്‍ കസാഖിസ്ഥാന്‍, ലെബനൻ, ഗ്വാട്ടിമാല, മ്യാന്മാര്, ഒമാന്‍, ജോര്‍ദ്ദാന്‍, സൗദി അറേബ്യ, അസര്ബൈജാന്, ടുണീഷ്യ, വിയറ്റ്നാം എന്നിവരാണ് ഇടംനേടിയത്. 73 രാജ്യങ്ങളെ 65 ഓളം വിവിധ കാറ്റഗറികളില്‍ പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് സ്വിറ്റ്സര്‍ലന്റ് മികച്ച രാജ്യങ്ങളുടെ ആദ്യ പത്തില്‍ എത്തുന്നത്. കാനഡ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ലോകത്തെ വാർഷിക ഹാപ്പിനെസ് റിപ്പോർട്ടിൽ ഏറ്റവും സന്തോഷകരമായ ജീവിതത്തിന് സഹായിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും ഡെൻമാർക്കുണ്ട്. ഫിൻലൻഡാണ് ഒന്നാമത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സ്പെയിനില്‍ കൂട്ടമരണം; ഇറ്റലിയെ മറികടന്ന് ഒറ്റദിവസം 738; ലോകമെങ്ങും 20,500
വിദേശ ടൂറിസ്റ്റുകളും വരുന്നില്ല, ഹോട്ടല്‍, ടൂറിസം മേഖലയ്ക്കും തിരിച്ചടി
2019 ൽ ലോകത്തെ അത്ഭുതപ്പെടുത്തിയ 10 ശാസ്ത്ര വാർത്തകൾ
FAQ: എന്താണ് ഡബ്ല്യൂഎച്ച്ഒ; ധനസഹായം നിര്‍ത്താനായി ട്രംപ് വിമര്‍ശിച്ചതുപോലെ പരാജയമാണോ?