ബാലൻ ഡി ഓർ ഏഴാം വട്ടവും മിശിഹ സ്വന്തമാക്കുമോ? മെസിയുടെ സാധ്യതകൾ ഇങ്ങനെ
ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ റെക്കോഡും നിലവിൽ 34കാരനായ മെസിയുടെ പേരിലാണ്. തുടർച്ചയായി നാല് വർഷങ്ങളിൽ അടക്കം ഇതുവരെ ആറ് തവണയാണ് ലോകത്തെ മികച്ച ഫുട്ബോളർക്കുളള പുരസ്കാരം മെസി സ്വന്തമാക്കിയത്.
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾക്കുളള ബാലൻ ഡി ഓർ പുരസ്കാരം ഇത്തവണ ആർക്കായിരിക്കും? കോപ്പയും യൂറോയും അവസാനിച്ചതിന് പുറമെ ഉയരുന്ന ചോദ്യമിതാണ്. കോപ്പ, യൂറോ എന്നിവ തുടങ്ങുന്നതിന് മുൻപ് സാധ്യതാലിസ്റ്റിൽ ഒന്നാം സ്ഥാനം ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്കും പോളണ്ട് താരം റോബർട്ട് ലെവിൻഡോവസ്കിയ്ക്കും ആയിരുന്നെങ്കിൽ ഇപ്പോൾ കണക്കുകൾ ആകെ മാറി മറിഞ്ഞു. അർജന്റീന നായകനും സൂപ്പർതാരവുമായ ലയണൽ മെസിയുടെ പേരാണ് ഇപ്പോൾ ഉയർന്ന് കേൾക്കുന്നത്.
കോപ്പയ്ക്ക് മുമ്പ് മെസിയുടെ സാധ്യത 33% ആയിരുന്നെങ്കിൽ നിലവിൽ അത് 66% ആണെന്നാണ് ബെറ്റിങ് കമ്പനികൾ ഇതിനെക്കുറിച്ച് പറയുന്നത്. മെസിയെ കൂടാതെ ഇറ്റാലിയൻ മിഡ്ഫീൽഡർ ജോർജിഞ്ഞോ, ഇംഗ്ലണ്ട് നായകൻ ഹാരി കെയ്ൻ, ബയേൺ മ്യൂണിക് താരവും കഴിഞ്ഞ വർഷം സാധ്യതാപട്ടികയിൽ മുന്നിൽ ഉണ്ടായിരുന്നതുമായ പോളണ്ട് താരം ലെവിൻഡോവസ്കി, ഇറ്റലിയുടെ നായകനായ ജോർജിയോ കെല്ലിനി, ഫ്രാൻസ് മിഡ് ഫീൽഡർ എൻഗോളോ കാന്റെ എന്നിവരുടെ പേരുകളാണ് ഉയരുന്നത്.
കരിയറിൽ ആദ്യമായി അന്താരാഷ്ട്ര കിരീടവും 28 വർഷത്തിന് ശേഷം അർജന്റീനയെ കോപ്പ അമേരിക്ക ചാംപ്യൻമാരാക്കിയ മികവുമാണ് മെസിക്ക് തുണയാകുന്നത്. മെസിക്ക് ബാലൻ ഡി ഓറിൽ ശക്തമായ മത്സരവുമായി കൂടെയുളളത് ഇറ്റാലിയൻ താരം ജോർജിഞ്ഞോയാണ്. ചാംപ്യൻസും ലീഗും യൂറോ കപ്പും നേടിയെങ്കിലും ജോർജിഞ്ഞോയുടെ സംഭാവനകൾ മെസിയെ അപേക്ഷിച്ച് വളരെ കുറവാണെന്നതും മറ്റൊരു അനുകൂല ഘടകമാണ്.
മെസിയുടെ സാധ്യതകൾ
1. രാജ്യത്തിനും ക്ലബ്ബിനുമായി നടത്തിയ മികച്ച പ്രകടനം ഇത്തവണ മെസിക്ക് ഗുണകരമാകും.
2. 2021 കലണ്ടർ വർഷത്തിൽ അർജന്റീന ജേഴ്സിലും ബാഴ്സലോണ ജേഴ്സിയിലുമായി മെസി കളിച്ചത് 38 മത്സരങ്ങൾ.
3. ബാഴ്സലോണയ്ക്കായി 29 കളിയിൽ 28 ഗോളും ഒൻപത് അസിസ്റ്റുകളും.
4. അർജന്റീന ജേഴ്സിയിൽ ഒമ്പത് കളിയിൽ നിന്നായി അഞ്ച് ഗോളും അഞ്ച് അസിസ്റ്റും.
5. കോപ്പ അമേരിക്കയിൽ മാത്രം അർജന്റീനയ്ക്കായി ഒമ്പത് ഗോളുകളിൽ മെസിയുടെ സ്പർശം.
6. കോപ്പയിലെ ഗോൾഡൻ ബൂട്ട്, ടോപ് സ്കോറർ, കൂടുതൽ അസിസ്റ്റ്, കൂടുതൽ പ്രീ അസിസ്റ്റ് എന്നിവയും മെസിക്ക് സ്വന്തം.
7. ലീഗിലും രാജ്യത്തിനുമായി ഈ സീസണിൽ മൊത്തം 33 ഗോൾ നേടി, 14 ഗോളുകൾക്ക് വഴിയൊരുക്കി.
കൊവിഡിനെ തുടർന്ന് അനുകൂല സാഹചര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കഴിഞ്ഞവർഷം ബാലൻ ഡി ഓർ പുരസ്കാരം പ്രഖ്യാപിച്ചിരുന്നില്ല. 1956ൽ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പുരസ്കാരം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായിട്ടാണ് ബാലൻ ഡി ഓർ പുരസ്കാരം നൽകാതിരുന്നത്. അതിന് മുൻപത്തെ വർഷം 2019ൽ മെസി തന്നെയായിരുന്നു പുരസ്കാരം സ്വന്തമാക്കിയത്.
ഏറ്റവും കൂടുതൽ തവണ ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കിയ റെക്കോഡും നിലവിൽ 34കാരനായ മെസിയുടെ പേരിലാണ്. തുടർച്ചയായി നാല് വർഷങ്ങളിൽ അടക്കം ഇതുവരെ ആറ് തവണയാണ് ലോകത്തെ മികച്ച ഫുട്ബോളർക്കുളള പുരസ്കാരം മെസി സ്വന്തമാക്കിയത്. 2009, 2010, 2011, 2012, 2015, 2019 എന്നി വർഷങ്ങളിലാണ് മെസിക്ക് പുരസ്കാരം ലഭിച്ചത്. മെസിക്കൊപ്പം വാഴ്ത്തപ്പെടുന്ന പോർച്ചുഗൽ നായകൻ കൂടിയായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ അഞ്ചുതവണ ബാലൻ ഡി ഓർ നേടിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ബാലന് ഡി ഓര് മത്സരത്തില്‍ പരാജിതരില്ല': വെര്‍ജില്‍ വാന്‍ ഡൈക്
ബാലന് ഡി ഓര്: മെസിയെ ജയിപ്പിച്ച ലിവര്‍പൂള്‍ താരങ്ങള്‍
ഏറ്റവും കൂടുതല്‍ ബാലന് ഡി ഓര് നേടിയ അഞ്ച് ക്ലബ്ബുകളും താരങ്ങളും
'മെസി ഒരത്ഭുതം, ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ ': ലെവന്‍ഡോസ്കി