Explained: എന്താണ് കോഴിക്കോട്-വയനാട് തുരങ്കപാത? എതിര്‍പ്പുകളും
കോഴിക്കോട്ട് നിന്ന് വയനാട്ടിലേക്കൊരു തുരങ്കപാത. അതിന്റെ ഡീറ്റിയേല്ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് അഥവാ ഡിപിആര്‍ കൊങ്കണ്‍ റെയില്‍വേ സര്‍ക്കാറിന് സമര്‍പ്പിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ വകയിരുത്തിയതിനേക്കാള്‍ മൂന്നിരട്ടി തുക വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അറിയാം സര്‍ക്കാരിന്റെ സ്വപ്ന പദ്ധിതിയം ഡിപിആറും എതിര്‍പ്പുകളും.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ടാണ് തുരങ്കപാത പദ്ധതി വരുന്നത്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് തുടങ്ങുന്ന പാത വയനാട് കള്ളാടിയില്‍ അവസാനിക്കുന്നു. അതായത് തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴ സ്വര്‍ഗ്ഗം കുന്ന് വഴി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കളളാടിയില്‍ എത്താം. സ്വര്‍ഗംകുന്നില്‍നിന്നാണു തുരങ്കത്തിന്റെ തുടക്കം. 16 കിലോമീറ്ററാണ് പാതയുടെ ആകെ നീളം. ഇതില്‍ തുരങ്കത്തിനുള്ളിലൂടെയുള്ള ദൂരം 6.8 കി.മീ ആണ്. കള്ളാടിയില്‍ നിന്ന് മേപ്പാടിയിലെത്തുന്ന റോഡ് തുരങ്കത്തിലൂടെ ആനക്കാംപൊയിലിലെത്തും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാക്കുന്നത്. കിഫ്ബിയില്‍ നിന്ന് പദ്ധതിയ്ക്കായി 658 കോടി രൂപയാണ് വിലയിരുത്തിയത്. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനെയാണ് സാങ്കേതികപഠനത്തിന്റെയും നിര്‍മാണത്തിന്റെയും ചുമതല. ഇതിന്റ ഭാഗമായാണ് കൊങ്കണ്‍ റെയില്‍വേ പദ്ധതിയുടെ ഡിപിആര്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിരിക്കുന്നത്. എന്താണ് ഇതിന്റെ വിശദാംശങ്ങള്‍. എന്തൊക്കെയാണ് എതിര്‍പ്പുകള്‍. കാണാം വീഡിയോ.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!