80 പവൻ സൂക്ഷിക്കാൻ തുറന്ന ലോക്കറും കിരണിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു, കാറും സ്വർണവും തൊണ്ടിമുതലാകും
കൊവിഡ് കാലത്താണ് വിസ്മയയുടെയും കിരണിന്റെയും വിവാഹം. പ്ലസ് ടുവിന് ശേഷം കോഴിക്കോട് മുക്കത്തെ സ്വകാര്യ എൻജിനീയറിങ് കോളെജിൽ പഠിച്ച കിരണിന് നാട്ടിൽ വളരെക്കുറച്ച് സൗഹൃദങ്ങൾ മാത്രമാണുളളത്.
വിസ്മയ കേസിലെ പ്രതി കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കറും പൊലീസ് സീൽ ചെയ്തു. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടാണ് കിരൺകുമാർ വിസ്മയയെ പീഡിപ്പിച്ചിരുന്നതെന്ന് വ്യക്തമായ സാഹചര്യത്തിലാണ് മുഴുവൻ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചതും അക്കൗണ്ടുകൾ മരവിപ്പിച്ചതും.
വിവാഹ സമ്മാനമായി വിസ്മയക്ക് നൽകിയ 80 പവൻ സ്വർണം സൂക്ഷിക്കാൻ കിരൺ തൻ്റെ പേരിൽ പോരുവഴിയിലെ ബാങ്കിൽ തുറന്ന ലോക്കറാണ് സീൽ ചെയ്തത്. സ്വർണത്തിനൊപ്പം വിവാഹ സമ്മാനമായി നൽകിയ കാറും കേസിൽ തൊണ്ടിമുതലാകും. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന കിരണിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള അപേക്ഷ പൊലീസ് ഉടൻ കോടതിയിൽ സമർപ്പിക്കും. നിലവിൽ ഐപിസി 498 എ, 304 ബി എന്നി വകുപ്പുകളാണ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൻമേലുളള വിശകലനങ്ങൾ പൂർത്തിയായ ശേഷമാകും കൊലക്കുറ്റം അടക്കം വകുപ്പുകൾ ചുമത്തണോ എന്ന കാര്യം തീരുമാനിക്കുക.
കൊവിഡ് കാലത്താണ് വിസ്മയയുടെയും കിരണിന്റെയും വിവാഹം. പ്ലസ് ടുവിന് ശേഷം കോഴിക്കോട് മുക്കത്തെ സ്വകാര്യ എൻജിനീയറിങ് കോളെജിൽ പഠിച്ച കിരണിന് നാട്ടിൽ വളരെക്കുറച്ച് സൗഹൃദങ്ങൾ മാത്രമാണുളളത്. വാഹനങ്ങളോട് വലിയ കമ്പമുണ്ടായിരുന്ന കിരൺ നഴ്സറികളിൽ നിന്നും ധാരാളം ചെടികൾ വാങ്ങി വീട്ടിലും മുറ്റത്തും നട്ടുവളർത്തിയിരുന്നു. കിരണിന്റെ മദ്യപാനം, ലഹരി വസ്തു ചവയ്ക്കൽ എന്നിവയെക്കുറിച്ച് വിസ്മയക്ക് നേരത്തെ പരാതി ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. വിസ്മയയുടെ വീട്ടിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ, വനിത കമ്മിഷൻ അധ്യക്ഷ എം സി ജോസഫൈനും മറ്റ് അംഗങ്ങളും സന്ദർശനം നടത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!