കിരണിനെതിരെ ചുമത്തിയത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ, സഹോദരിയെയും ഭർത്താവിനെയും പ്രതിയാക്കണമെന്ന് വിസ്മയയുടെ വീട്ടുകാർ
പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച് ഡോക്ടറുടെ മൊഴിയെടുക്കണം. ഇതിനുശേഷമായിരിക്കും കൊലപാതക കുറ്റം അടക്കമുളള വകുപ്പുകൾ ചുമത്തുന്നത് തീരുമാനിക്കുക.
ഗാർഹിക പീഡനത്തെയും സ്ത്രീധന പീഡനത്തെയും തുടർന്ന് കൊല്ലം സ്വദേശി വിസ്മയ മരിച്ചതിൽ പ്രതിയായ ഭർത്താവ് കിരണിനെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ. കഴിഞ്ഞ ജനുവരിയിൽ വിസ്മയയുടെ വീട്ടിൽ നടത്തിയ ആക്രമണം സംബന്ധിച്ച കേസും ഇതിനൊപ്പം പുനരന്വേഷിക്കും. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖലാ ഐജി ഹർഷിത അത്തല്ലൂരി വിസ്മയയുടെ വീട്ടിൽ ഇന്നെത്തി കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഡിജിറ്റൽ തെളിവുകൾ അടക്കമുളള കേസ് ഗൗരവമേറിയതാണെന്നും പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും അവർ പറഞ്ഞു.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായി പരിശോധിച്ച് ഡോക്ടറുടെ മൊഴിയെടുക്കണം. ഇതിനുശേഷമായിരിക്കും കൊലപാതക കുറ്റം അടക്കമുളള വകുപ്പുകൾ ചുമത്തുന്നത് തീരുമാനിക്കുക. ജനുവരിയിൽ ചടയമംഗലം പൊലീസ് ഒത്തുതീർപ്പാക്കിയ കിരണിനെതിരേയുള്ള കേസ് പുനരന്വേഷിക്കുമെന്നും ഐജി ഉറപ്പുനൽകി. കേസിൽ വിസ്മയയുടെ വീട്ടുകാരിൽനിന്ന് മൊഴിയെടുത്ത ശേഷം കിരണിന്റെ ശൂരനാട്ടെ വീട്ടിലെത്തിയും ഐജി മൊഴിയെടുത്തു.
എല്ലാ സഹായങ്ങളും ഐജി വാഗ്ദാനം ചെയ്തെന്നും സ്വന്തം മകളുടെ കാര്യത്തിലെന്ന പോലെയാണ് ഇടപെട്ടതെന്നും വിസ്മയയുടെ പിതാവ് വിക്രമൻ നായർ പറഞ്ഞു. വിസ്മയയ്ക്ക് കിരണിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനങ്ങളെല്ലാം കുടുംബം ഐജിയുടെ മുന്നിൽ വിശദീകരിച്ചിരുന്നു. കൂടാതെ ചടയമംഗലം പൊലീസ് ഒത്തുതീർപ്പാക്കിയ ആക്രമണ കേസ് പുനരന്വേഷിക്കണമെന്നും കേസിൽ കിരണിന്റെ സഹോദരിയെയും അവരുടെ ഭർത്താവിനെയും പ്രതി ചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. കിരണ്‍ അവന്റെ സഹോദരിയുടെ വീട്ടില്‍ പോയി വരുമ്പോഴാണ് വിസ്മയക്കെതിരെ കൂടുതല്‍ അക്രമം നടത്താറുള്ളതെന്ന് സുഹൃത്തുക്കളില്‍ നിന്ന് വിവരം ലഭിച്ചതായിട്ടാണ് ബന്ധുക്കളുടെ ആരോപണം. ഗാര്‍ഹിക പീഡനത്തില്‍ അവരും പങ്കാളിയാണ്. അവരെ ഇതുവരെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വഴക്കുണ്ടായത് തിങ്കളാഴ്ച പുലർച്ചെ രണ്ടരയ്ക്ക്, മർദ്ദിച്ചിട്ടുണ്ടെന്ന് കിരണിന്റെ മൊഴി; അമ്മ അടക്കമുളള ബന്ധുക്കളെയും ചോദ്യം ചെയ്യും
വിസ്മയയുടെ മരണം: കിരണിന് സസ്പെൻഷൻ, നേരിട്ടും അല്ലാതെയും ഇടപെട്ട എല്ലാവരെയും പ്രതികളാക്കാൻ പൊലീസ്
ആൺകുട്ടികളോട് സംസാരിച്ചതിന് അടക്കം വിവാഹത്തിന് മുൻപും കിരൺ മകളെ മർദിച്ചിരുന്നു, വിസ്മയയുടെ അമ്മ
80 പവൻ സൂക്ഷിക്കാൻ തുറന്ന ലോക്കറും കിരണിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു, കാറും സ്വർണവും തൊണ്ടിമുതലാകും