തൂങ്ങിനിന്ന വിസ്മയയെ തനിച്ച് എടുത്തുയർത്തി കെട്ടഴിച്ച് പ്രാഥമിക ശുശ്രൂഷ നൽകി, കിരണിന്റെ മൊഴി വിശ്വസിക്കാതെ പൊലീസ്
കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരൺ നൽകിയ മൊഴി.
കൊല്ലത്ത് സ്ത്രീധന-ഗാർഹിക പീഡനത്തെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ കേസിൽ കൊലപാതക സാധ്യത അന്വേഷിച്ച് പൊലീസ്. പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം തൂങ്ങിമരണമെന്ന സാധ്യത പറയുന്നുവെങ്കിലും സാഹചര്യത്തെളിവുകളിലാണ് അന്വേഷണ സംഘത്തിന്റെ പരിശോധന. ഐജി ഹർഷിത അട്ടല്ലൂരി തന്നെ നേരിട്ടെത്തി സംഭവം നടന്നെന്ന് പറയുന്ന സ്ഥലം പരിശോധിച്ചിരുന്നു. വിസ്മയ തൂങ്ങിമരിച്ചെന്ന് കിരണിന്റെ കുടുംബം പറയുന്ന ശുചിമുറിയിലും സമീപത്തെ കിടപ്പുമുറിയിലും വിശദ പരിശോധനയാണ് പൊലീസ് സംഘം നടത്തിയത്.
കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ വിസ്മയ തൂങ്ങിമരിച്ചുവെന്നാണ് കിരൺ നൽകിയ മൊഴി. വെന്റിലേഷനിൽ തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയെന്നും പറയുന്നു. കൂടാതെ നിലവിളി കേട്ട് ഓടി എത്തുമ്പോൾ വിസ്മയയ്ക്ക് കിരൺ പ്രഥമശുശ്രൂഷ നൽകുന്നത് കണ്ടെന്നാണ് അച്ഛനും അമ്മയും നൽകിയ മൊഴി. ഈ മൊഴികൾ പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. കൂടാതെ വിസ്മയയുടെ മരണശേഷവും കിരണിന്റെ മാതാപിതാക്കൾ സ്ത്രീധനം സംബന്ധിച്ച് നടത്തുന്ന പരാമർശങ്ങളെയും പൊലീസ് ഗൗരവത്തിൽ കാണുന്നുണ്ട്.
വിസ്മയയുടെ മൊബൈൽ ഫോൺ കിരൺ നശിപ്പിച്ചത് തെളിവുകൾ ഇല്ലാതാക്കാൻ വേണ്ടിയാണോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കിരണിന്റെ വിസ്മയയുടെയും മൂന്ന് മൊബൈൽ ഫോണുകൾ ഡാറ്റ വീണ്ടെടുക്കാനായി ഫൊറൻസിക്–സയന്റിഫിക് വിദഗ്ധർക്ക് കൈമാറി. കൊട്ടാരക്കര സബ്ജയിലിൽ കഴിയുന്ന കിരണിനെ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടാതെ വിസ്മയയുടെ പോസ്റ്റ്മോർട്ടം നടത്തിയ പൊലീസ് സർജനെ കിരൺകുമാറിന്റെ വീട്ടിലെത്തിച്ച് പരിശോധന നടത്തും. കിരണിന്റെ ബാങ്ക് അക്കൗണ്ടും വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും മരവിപ്പിച്ചിരുന്നു. സ്ത്രീധനമായി നൽകിയ കാറും സ്വർണവും തൊണ്ടിമുതലായി ഹാജരാക്കും
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
വഴക്കുണ്ടായത് തിങ്കളാഴ്ച പുലർച്ചെ രണ്ടരയ്ക്ക്, മർദ്ദിച്ചിട്ടുണ്ടെന്ന് കിരണിന്റെ മൊഴി; അമ്മ അടക്കമുളള ബന്ധുക്കളെയും ചോദ്യം ചെയ്യും
വിസ്മയയുടെ മരണം: കിരണിന് സസ്പെൻഷൻ, നേരിട്ടും അല്ലാതെയും ഇടപെട്ട എല്ലാവരെയും പ്രതികളാക്കാൻ പൊലീസ്
ആൺകുട്ടികളോട് സംസാരിച്ചതിന് അടക്കം വിവാഹത്തിന് മുൻപും കിരൺ മകളെ മർദിച്ചിരുന്നു, വിസ്മയയുടെ അമ്മ
കിരണിനെതിരെ ചുമത്തിയത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ, സഹോദരിയെയും ഭർത്താവിനെയും പ്രതിയാക്കണമെന്ന് വിസ്മയയുടെ വീട്ടുകാർ