കോഹ്ലിയോ റൂട്ടോ? ക്യാപ്റ്റൻസിയിൽ കാത്തിരിക്കുന്നത് ഈ റെക്കോർഡുകൾ
2018ല്‍ ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ അഞ്ച് മത്സരത്തില്‍ നിന്ന് ഒരു മത്സരം മാത്രമാണ് ഇന്ത്യയെ ജയിപ്പിക്കാന്‍ കോഹ്ലിക്കായത്.
ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യൻ ടീമിനും ഇംഗ്ലണ്ടിനും നിർണായകമാണ് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര. പരമ്പരയില്‍ ഇരു ടീമിന്റെയും നായകന്മാര് തമ്മില്‍ ഒരു റെക്കോഡിനായി ശക്തമായ പോരാട്ടം നടത്തുന്നുണ്ട് എന്നനതും കൗതുകം.
ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചപ്പോള്‍ കൂടുതല്‍ വിജയം നേടിയ നായകനെന്ന റെക്കോഡിനായാണ് വിരാട് കോഹ്ലിയും ജോ റൂട്ടും മത്സരിക്കുന്നത്. നായകനെന്ന നിലയില്‍ റൂട്ട് ആദ്യമായാണ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നത്. വിരാട് കോഹ്ലിയാവട്ടെ, ഇംഗ്ലണ്ടിനെതിരേ 10 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ അഞ്ച് മത്സരത്തില്‍ വിജയം സമ്മാനിക്കാനായി. റൂട്ട് അഞ്ച് മത്സരത്തില്‍ ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിനെ നയിച്ചപ്പോള്‍ നാല് മത്സരങ്ങളിലാണ് ടീമിനെ വിജയിപ്പിക്കാനായത്.
നാല് മത്സര പരമ്പരയില്‍ വിജയത്തിലെത്താന്‍ സാധിച്ചാല്‍ റൂട്ടിനും ഈ റെക്കോഡ് സ്വന്തമാക്കാന്‍ സാധിക്കും. 2016-17ല്‍ ഇന്ത്യയില്‍ നടന്ന ടെസ്റ്റിലാണ് ഇംഗ്ലണ്ടിനെതിരേ ആദ്യമായി കോഹ്ലി ഇന്ത്യയെ നയിക്കുന്നത്. പരമ്പരയില്‍ 4-0ന് ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ കോഹ്ലിക്കായി. എന്നാല്‍ 2018ല്‍ ഇന്ത്യ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ അഞ്ച് മത്സരത്തില്‍ നിന്ന് ഒരു മത്സരം മാത്രമാണ് ഇന്ത്യയെ ജയിപ്പിക്കാന്‍ കോഹ്ലിക്കായത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!